BREAKING NEWS

എന്റെ പാർട്ടിയിൽ ഏറ്റവും ശക്തി കുറഞ്ഞവൻ ഞാൻ, എൻസിപി അധ്യക്ഷ സ്ഥാനത്തേക്ക് ആര് വന്നാലും പിന്തുണയ്ക്കും, പിസി ചാക്കോ സ്വമേധയാ രാജി വച്ചതാണ്, അത് ചർച്ചചെയ്തിട്ടു കാര്യമുണ്ടോ? രാജി ഒരു രാഷ്ട്രീയ ആവശ്യമാണ്, ബിഷപ്പുമാർ അങ്ങനെയാണോ ഉദ്ദേശിച്ചത്? എകെ ശശീന്ദ്രൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: എൻസിപി അധ്യക്ഷ സ്ഥാനത്തേക്ക് ആര് വന്നാലും പിന്തുണയ്ക്കുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. എൻസിപി അധ്യക്ഷ സ്ഥാനത്തേക്ക് ആരും അയോഗ്യരല്ല. എല്ലാവർക്കും ഓരോ കഴിവുകളുണ്ട്. തോമസ് കെ തോമസ് യോഗ്യനാണോ അല്ലയോ എന്ന് ഞാൻ എങ്ങനെ തീരുമാനിക്കാനാണെന്നും മന്ത്രി.

പിസി ചാക്കോയുടെ രാജിക്കാര്യമാണെങ്കിൽ ഒരാൾ പെട്ടെന്നെടുത്ത തീരുമാനമാണ്, പിന്നെ അത് ചർച്ച ചെയ്തിട്ട് കാര്യമുണ്ടോയെന്നും വനംമന്ത്രി പ്രതികരിച്ചു. അദ്ദേഹം സ്വമേധയാ രാജിവച്ചതാണ്. എൻറെ പാർട്ടിയിൽ ഏറ്റവും ശക്തി കുറഞ്ഞ പ്രവർത്തകനാണ് ഞാൻ. പുതിയ അധ്യക്ഷന്റെ കാര്യത്തിൽ ഒരു അനിശ്ചിതത്വം ഉണ്ടാകില്ലെന്നും എകെ ശശീന്ദ്രൻ വിശദമാക്കി.
ട്രംപിന് തിരിച്ചടി…!!! ഇക്കാര്യം സംസാരിക്കാൻ ആണെങ്കിൽ വൈറ്റ് ഹൗസിലേക്കില്ലെന്ന് ഈജിപ്ത്…!!! പലസ്തീൻകാരെ പുനരധിവസിപ്പിക്കാൻ ആവില്ലെന്ന് ജോർദാൻ രാജാവും…!!! കൂടിക്കാഴ്ചയ്ക്കുശേഷം അസ്വസ്ഥനായി…

അതേസമയം വന്യജീവി സംഘർഷം സംബന്ധിച്ച പ്രതിപക്ഷ നേതാവിന്റെയും താമരശേരി ബിഷപ്പിന്റെയും വിമർശനങ്ങൾ വനംമന്ത്രി പരിഹസിച്ചു. കെപിസിസി അധ്യക്ഷൻ തൻ്റെ പരാജയം സ്വയം സമ്മതിച്ചയാളാണ്. ബിഷപ്പുമാർ എന്നൊക്കെയാണ് എന്നെക്കുറിച്ചു ധരിച്ചു വെച്ചത്, ചിലസമയം അത് അങ്ങനെയാണോ എന്ന് സംശയമുണ്ടെന്നും വനംമന്ത്രി പറഞ്ഞു. ഒരു മന്ത്രിയെ വിലയിരുത്താൻ എല്ലാ പൗരന്മാർക്കും അവകാശമുണ്ട്. രാജിവയ്ക്കണം എന്നു പറയുന്നത് ഒരു രാഷ്ട്രീയ ആവശ്യമാണ്. ബിഷപ്പുയർത്തിയത് അങ്ങനെയാണോ എന്ന് സംശയമുണ്ട്. രാജിവച്ചാൽ ഉയർന്നുവന്ന പ്രശ്നം തീരുമോയെന്നും എകെ ശശീന്ദ്രൻ ചോദിക്കുന്നു. രാജി പ്രശ്ന പരിഹാരമല്ല എന്താണ് ഇതിനൊരു ശാശ്വത പരിഹാരം, അതാണ് വേണ്ടത്.

കൊല്ലപ്പെട്ട രണ്ടുവയസുകാരിയുടെ അമ്മയെ പോലീസുകാരൻ ലൈം​ഗികമായി പീഡിപ്പിച്ചതായി പരാതി, സംഭവം നടന്നത് പത്തു വർഷം മുൻപ്, അയാൾ എൻ്റെ കയ്യിൽ നിന്നു ലക്ഷങ്ങൾ വാങ്ങിയ ശേഷം ‌‌പീഡിപ്പിച്ചു…, ചോദ്യം ചെയ്യുന്നതിനിടെ പലർക്കെതിരെയും യുവതി സമാനമായ ആരോപണം ഉന്നയിക്കുന്നതായി പോലീസ്, അന്വേഷണം

വന്യജീവി സംരക്ഷണത്തിനു 10 കർമ്മപദ്ധതികൾ നടത്തുമെന്നും മന്ത്രി പറഞ്ഞു. വന്യജീവി ആക്രമണം രൂക്ഷമായി അനുഭവപ്പെടുന്നത് കഴിഞ്ഞ രണ്ടു വർഷമായിട്ടാണ്. അതിനുമുമ്പ് അത് ഇല്ല എന്നല്ല അതിന് അർത്ഥം. നിയമ ഭേദഗതിക്കായി അഞ്ചുവർഷമായി കേന്ദ്രമന്ത്രിയുടെ പുറകെ നടക്കുകയാണ്. സംസ്ഥാനം സവിശേഷമായ ഈ സാഹചര്യം മറികടക്കണമെങ്കിൽ കേന്ദ്രം കൂടി മനസ് വയ്ക്കണം. ആദിവാസി ഗോത്ര വിഭാഗക്കാർക്ക് ഒഴികെ മറ്റാർക്കെങ്കിലും വനത്തിനുള്ളിൽ പോകാൻ അനുവാദം ഉണ്ടോയെന്നും വനം മന്ത്രി ചോദിച്ചു. വനത്തിൽ നിന്ന് പുറത്തിറങ്ങുന്ന വന്യജീവികളെ കുറിച്ചാണ് നമ്മൾ ചർച്ച ചെയ്യുന്നത്. കേന്ദ്രം നിലപാട് തിരുത്തിയില്ലെങ്കിൽ നിയമപരമായി മുന്നോട്ടുപോകുന്നത് ആലോചിക്കും. വന്യജീവി ആക്രമണത്തിൽ ശാശ്വതം എന്നൊരു വാക്കില്ല, പരമാവധി ചെയ്യുക എന്നതാണ് സർക്കാർ നിലപാടെന്നും വനംമന്ത്രി വിശദമാക്കി.

BREAKING NEWS
സൗദിയുടെ എണ്ണ പൈപ്പ്‌ലൈനും റിയാദ് വിമാനത്താവളവും ലക്ഷ്യമിട്ട് വീണ്ടും ഹൂതി ആക്രമണം; തിരിച്ചടിച്ച് സഖ്യസേന, കിഴക്കൻ മേഖലയിൽ മൂന്ന് ബാലിസ്റ്റിക് മിസൈലുകളും തെക്കൻ മേഖലയിൽ നാല് ഡ്രോണുകളും തകർത്തു; സംഘർഷം കുറയ്ക്കാൻ ഇറാനിൽ നയതന്ത്ര നീക്കം
27 Oct 2026
BREAKING NEWS
വീണാ ജോർജിന് പുറത്ത് കാണത്തക്ക പരുക്ക് ഉണ്ടായിരുന്നില്ല, തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത് കഴുത്തിൽ നീർക്കെട്ട് ഉണ്ടായിരുന്നതിനാൽ, അന്നുതന്നെ വീട്ടിൽ പോകാൻ വീണ നിർബന്ധം പിടിച്ചു, രാത്രിതന്നെ അടിയന്തരമായി ഓൺലൈനായി മെഡിക്കൽ ബോർഡ് ചേർന്ന് ഡിസ്ചാർജ് നൽകി- ഡോക്ടർമാരിൽ നിന്ന് മൊഴിയെടുത്ത് എസ്ഐടി
27 Oct 2026
BREAKING NEWS
അപകടങ്ങൾ തുടർക്കഥയായിട്ടും തലയിൽ വെട്ടമടിക്കാത്ത മാതാപിതാക്കൾ!! കഴക്കൂട്ടത്ത് എയർപോർട്ട് റോഡിൽ 80-100 കി.മീ. സ്പീഡിൽ പായുന്ന കാർ, വളയം പിടിച്ചിരിക്കുന്നത് പിതാവിന്റെ മടിയിലുള്ള മൂന്നോ, നാലോ വയസ് മാത്രം പ്രായമുള്ള കുഞ്ഞ്, ദൃശ്യങ്ങൾ പകർത്തി സഹ യാത്രികർ
27 Oct 2026
BREAKING NEWS
രാത്രി ചായ കുടിക്കാൻ ബൈക്കുമായിറങ്ങി, നിയന്ത്രണം വിട്ട് വൈദ്യുതിത്തൂണിലും മതിലിലും ഇടിച്ചു; 17കാരന് ദാരുണാന്ത്യം
27 Oct 2026