LATEST UPDATES

സൈക്കിളിൽ പോവുകയായിരുന്ന ഒൻപതു വയസുകാരനെ തെരുവുനായ ആക്രമിച്ചു, നായ കടിച്ച വിവരം വീട്ടിൽ അറിയിച്ചില്ല, പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു

· · 1 min read
Share: Copied!

ആലപ്പുഴ: പേവിഷബാധയേറ്റു ചികിത്സയിലായിരുന്ന ചാരുംമൂട് സ്വദേശിയായ ഒൻപതു വയസുകാരൻ മരിച്ചു. ചാരുംമൂട് സ്മിതാ നിവാസിൽ ശ്രാവിൺ ഡി കൃഷ്ണയാണ് മരിച്ചത്. ഫെബ്രുവരി ആറിനാണ് പനി ബാധിച്ചതിനെ തുടർന്നു നൂറനാട്ടെ ആശുപത്രിയിൽ ചികിത്സ തേടിയത്. എന്നാൽ അടുത്ത ദിവസങ്ങളിൽ ആരോഗ്യം മോശമാകുകയും കുട്ടിക്ക് പേ വിഷബാധയുടെ ലക്ഷണങ്ങൾ കാണുകയും ചെയ്തു. തുടർന്നാണ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.

ഒരാഴ്ച മുൻപു വീടിനു സമീപത്തുകൂടി കുട്ടി സൈക്കിളിൽ പോകുമ്പോൾ തെരുവുനായ ആക്രമിക്കുകയായിരുന്നു. നായ സൈക്കിളിന്റെ ടയറിൽ കടിക്കുകയും ചെയ്തിരുന്നു. കുട്ടി താഴെ വീണപ്പോൾ തുടയിൽ ചെറിയ പോറലുണ്ടായി. ഇതിനിടെ നായയുടെ നഖം കുട്ടിയുടെ കാലിൽ കൊണ്ടതായാണു നിഗമനം. ഇതിനിടയിലാണു പേവിഷബാധയേറ്റതെന്നാണു കണക്കുകൂട്ടൽ. സുഹൃത്തുക്കളാണ് കുട്ടിയെ തെരുവ് നായ ആക്രമിച്ച വിവരം വീട്ടുകാരോട് പറഞ്ഞത്.

കാര്യമായി പരുക്കേൽക്കാത്തതിനാൽ നായ ആക്രമിക്കാൻ ശ്രമിച്ച കാര്യം കുട്ടി വീട്ടിൽ പറഞ്ഞിരുന്നില്ല. കുട്ടിക്കു പേവിഷബാധയുടെ ലക്ഷണം കണ്ടതോടെ വീടുമായി സഹകരിച്ചവർക്കും കുട്ടി പഠിക്കുന്ന സ്കൂളിലെ വിദ്യാർഥികൾക്കും ആരോഗ്യ വകുപ്പ് അധികൃതർ പേവിഷ പ്രതിരോധ കുത്തിവയ്പു നൽകി.
അധ്യാപകന്റെ പീഡനം: അടൂരിലെ അഗ്നിവീര്‍ വിദ്യാര്‍ത്ഥിനിയായ 19കാരി തൂങ്ങിമരിച്ചു, വിമുക്ത ഭടനെതിരെ അന്വേഷണം ആരംഭിച്ചു

അമ്മയുടെ ആൺസുഹൃത്തിനോടുള്ള പക, വീട്ടിലെത്തിയ അയൽവാസിയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം പാടവരമ്പത്ത് ഉപേക്ഷിച്ചു, പിന്നെ ഒന്നുമറിയാത്ത രീതിയിൽ മകനെ വിളിച്ച് കാര്യങ്ങൾ തിരക്കി, മരണാനന്തര ചടങ്ങിലും മുൻപന്തിയിൽ, കിരണിന്റേത് ക്രിമിനൽ ബുദ്ധി, ഇലക്ട്രിക് ജോലികൾ നന്നായി അറിയാമെന്ന് നാട്ടുകാർ, കൊലപാതകം കിരണിന്റെ പിതാവിന്റെ അറിവോടെ

BREAKING NEWS
വയനാട്ടിൽ തമിഴ്നാട് സ്വദേശികളിൽ നിന്നും എംഡിഎംഎ പിടിച്ച കേസ്: മയക്കുമരുന്ന് എത്തിച്ചത് ഡോക്ടർക്കായി; കോഴിക്കോട് സ്വകാര്യ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലെ ഡോക്ടർ അറസ്റ്റിൽ; എമർജൻസി ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവിയാണ് പിടിയിലായിരിക്കുന്നത്
06 Nov 2026
BREAKING NEWS
ആര്യ രാജേന്ദ്രൻ തിരുവനന്തപുരത്തുനിന്നും മാറുന്നു, കോഴിക്കോട് വീടെടുത്തു; പ്രവർത്തന മണ്ഡലം മാറ്റാൻ പാർട്ടിക്ക് കത്ത് നല്കി
06 Nov 2026
BREAKING NEWS
ദയാവധം വേണ്ട, കുട്ടിയാന മായ വിമാനത്തിൽ കൊച്ചിയിൽ നിന്ന് ​ഗുജറാത്തിലെ വൻതാരയിലേക്ക് പറന്നു ; 6 മാസത്തെ വിദഗ്ധ ചികിത്സ
06 Nov 2026
BREAKING NEWS
മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദം: വിദ്യാർഥികളെ അധിക്ഷേപിച്ചവർക്കെതിരേ പോക്സോ കേസ്; കമന്റിട്ടവരടക്കം കുടുങ്ങും
06 Nov 2026