BREAKING NEWS

ദിനേശനെ കൊലപ്പെടുത്താൻ വരുന്ന വഴി ഇലട്രിക് കെണിയൊരുക്കിയത് അപ്പനും മകനും കൂടി, രാത്രി കിരണിന്റെ വീട്ടിലേക്കു വരുന്നതിനിടെ ഷോക്കേറ്റു, കുടുക്കിയത് പ്രദേശത്ത് ഷോക്കേൽക്കാനുള്ള സാഹചര്യമില്ലെന്ന കണ്ടെത്തൽ, മകനു പിറകെ മാതാപിതാക്കളും അറസ്റ്റിൽ

· · 1 min read
Share: Copied!

അമ്പലപ്പുഴ: അമ്മയുടെ അടുപ്പക്കാരനായ അയൽവാസിയെ ഷോക്കേൽപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ മകനു പിന്നാലെ മാതാപിതാക്കളും അറസ്റ്റിൽ. പുന്നപ്ര വടക്ക് ഗ്രാമപ്പഞ്ചായത്ത് പതിനഞ്ചാം വർഡിൽ കണ്ണങ്കാട്ടുവെളിയിൽ ദിനേശ(53)നാണ് ഷോക്കേറ്റ് മരിച്ചത്. സംഭവവുമയി ബന്ധപ്പെട്ട് കൈതവളപ്പിൽ കുഞ്ഞുമോൻ(55), ഭാര്യ അശ്വമ്മ(50), മകൻ കിരൺ(29) എന്നിവരെയാണ് പുന്നപ്ര പോലീസ് അറസ്റ്റു ചെയ്തത്.

ശനിയാഴ്ച വൈകുന്നേരം 6.30-ഓടെയാണ് ദിനേശനെ വീടിന്റെ സമീപമുള്ള കരപ്പുരയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിൽ മരണകാരണം ഇലക്ട്രിക്ക് ഷോക്കാണെന്ന് കണ്ടെത്തി. പരിസരപ്രദേശങ്ങളിലെങ്ങും ഇലക്ട്രിക്ക് ഷോക്കേൽക്കുവാനുള്ള സാഹചര്യമില്ലാത്തത് സംശയത്തിനിടയാക്കി. ഇതോടെ അന്വേഷണം കിരണിലും വീട്ടുകാരിലും ചെന്നെത്തുകയായിരുന്നു.
അമ്മയുടെ ആൺസുഹൃത്തിനോടുള്ള പക, വീട്ടിലെത്തിയ അയൽവാസിയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം പാടവരമ്പത്ത് ഉപേക്ഷിച്ചു, പിന്നെ ഒന്നുമറിയാത്ത രീതിയിൽ മകനെ വിളിച്ച് കാര്യങ്ങൾ തിരക്കി, മരണാനന്തര ചടങ്ങിലും മുൻപന്തിയിൽ, കിരണിന്റേത് ക്രിമിനൽ ബുദ്ധി, ഇലക്ട്രിക് ജോലികൾ നന്നായി അറിയാമെന്ന് നാട്ടുകാർ, കൊലപാതകം കിരണിന്റെ പിതാവിന്റെ അറിവോടെ

ദിനേശനെ അയൽവാസിയായ കുഞ്ഞുമോനും മകൻ കിരണും ചേർന്ന് അവരുടെ വീടിന് പുറകുവശത്ത് ദിനേശൻ എന്നും വരുന്ന വഴിയിൽ ഇലക്ട്രിക്ക് ഷോക്കേൽപിക്കുന്നതിനുള്ള കെണിയൊരുക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി അശ്വമ്മയെ കാണാനായി കുഞ്ഞുമോന്റെ വീട്ടിലേക്ക് വന്ന ദിനേശൻ ഷോക്കേറ്റുവീണ് കൊല്ലപ്പെടുകയായിരുന്നുവെന്നും ദിനേശന്റെ മൃതദേഹം കുഞ്ഞുമോനും മകൻ കിരണും ചേർന്ന് പാടശേഖരത്തിൽ കൊണ്ടുപോയി ഇടുകയായിരുന്നുവെന്നും പോലീസ് കണ്ടെത്തി. ഇതേത്തുടർന്നാണ് മൂന്നുപേരേയും പോലീസ് അറസ്റ്റ് ചെയ്തത്.

BREAKING NEWS
വയനാട്ടിൽ തമിഴ്നാട് സ്വദേശികളിൽ നിന്നും എംഡിഎംഎ പിടിച്ച കേസ്: മയക്കുമരുന്ന് എത്തിച്ചത് ഡോക്ടർക്കായി; കോഴിക്കോട് സ്വകാര്യ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലെ ഡോക്ടർ അറസ്റ്റിൽ; എമർജൻസി ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവിയാണ് പിടിയിലായിരിക്കുന്നത്
06 Nov 2026
BREAKING NEWS
ആര്യ രാജേന്ദ്രൻ തിരുവനന്തപുരത്തുനിന്നും മാറുന്നു, കോഴിക്കോട് വീടെടുത്തു; പ്രവർത്തന മണ്ഡലം മാറ്റാൻ പാർട്ടിക്ക് കത്ത് നല്കി
06 Nov 2026
BREAKING NEWS
ദയാവധം വേണ്ട, കുട്ടിയാന മായ വിമാനത്തിൽ കൊച്ചിയിൽ നിന്ന് ​ഗുജറാത്തിലെ വൻതാരയിലേക്ക് പറന്നു ; 6 മാസത്തെ വിദഗ്ധ ചികിത്സ
06 Nov 2026
BREAKING NEWS
മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദം: വിദ്യാർഥികളെ അധിക്ഷേപിച്ചവർക്കെതിരേ പോക്സോ കേസ്; കമന്റിട്ടവരടക്കം കുടുങ്ങും
06 Nov 2026