ജ്യോതിഷാചാര്യ
ഷാജി പൊന്നമ്പുള്ളി
9995373305, 8075211288
അശ്വതി: സഹോദരങ്ങളുടെ സഹായമുണ്ടാകും, സാമ്പത്തിക കാര്യങ്ങളില്‍ നേട്ടമുണ്ടാകും, തൊഴില്‍പരമായി ഉന്നതി.
ഭരണി: തിരക്കുപിടിച്ച ദിവസമായിരിക്കും, ബന്ധുജനസമാഗമം, വാക്ക് പിഴ, സാമ്പത്തിക ചെലവ് അധികരിക്കും.
കാര്‍ത്തിക:വാക്കുകള്‍ രൂക്ഷമാകാതെ ശ്രദ്ധിക്കണം, ക്ഷേത്രകാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും, സഹോദരഗുണം.
രോഹിണി: അപവാദങ്ങള്‍ കേള്‍ക്കേണ്ടതായി വരും, വ്യാപാര കാര്യങ്ങളില്‍ നഷ്ടമുണ്ടാകും, വിവാദങ്ങളില്‍ ഉള്‍പ്പെടാതെ ശ്രദ്ധിക്കണം.
മകയിര്യം:ഇഷ്ടഭക്ഷണ സമൃദ്ധി, സാമ്പത്തിക നേട്ടം, ബന്ധുജനസമാഗമം, മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും.
തിരുവാതിര: വിവാഹക്കാര്യങ്ങളില്‍ അനുകൂലതീരുമാനം, സന്തോഷാനുഭവങ്ങളുണ്ടാകും, സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാകും.
പുണര്‍തം: കാര്യസാധ്യം, സാമ്പത്തിക കാര്യങ്ങളില്‍ നേട്ടം, ദൂരയാത്ര, സന്താനഗുണം എന്നിവയുണ്ടാകും.
പൂയം: മാനസിക സമ്മര്‍ദം വര്‍ധിക്കും, സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധചെലുത്തണം, ആശയവിനിയമങ്ങളില്‍ അപാകമുണ്ടാകാതെ ശ്രദ്ധിക്കണം.
ആയില്യം:ഗൃഹത്തില്‍ അസ്വസ്ഥത, ഫയലുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ ജാഗ്രത പുലര്‍ത്തണം, മാനസിക സമ്മര്‍ദം വര്‍ധിക്കും.
മകം: ധനവരവുണ്ടാകും, നയപരമായി ഇടപഴകും, സുഹൃത്തുക്കളുടെ പിന്തുണ വര്‍ധിക്കും, ഭൂമിസംബന്ധമായി നേട്ടം.
പൂരം: കുടുംബത്തില്‍ മംഗളകര്‍മം നടക്കും, ബന്ധുജനങ്ങളുടെ പിന്തുണ, സാമ്പത്തിക കാര്യങ്ങളില്‍ നേട്ടം.
ഉത്രം: തൊഴില്‍പരമായി നേട്ടം, ആരോഗ്യക്കാര്യങ്ങളില്‍ ശ്രദ്ധവേണം, ആത്മാര്‍ഥ സുഹൃത്തുക്കളെ ലഭിക്കും.
അത്തം: സാമ്പത്തിക കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാകും, വ്യാപാര സ്ഥാപനങ്ങളില്‍നിന്ന് നേട്ടങ്ങളുണ്ടാകും, ദൂരസ്ഥലങ്ങളില്‍നിന്ന് സദ്‌വാര്‍ത്തകള്‍ കേള്‍ക്കും.
ചിത്തിര:ദൂരയാത്രകള്‍, പിതൃതുല്യരുടെ ആരോഗ്യക്കാര്യങ്ങളില്‍ ശ്രദ്ധിക്കണം, തൊഴില്‍മേഖലയില്‍ അസ്വസ്ഥത.
ചോതി:ആത്മീയകാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും, സന്താനങ്ങളുടെ ആരോഗ്യക്കാര്യത്തില്‍ ആശങ്കയുണ്ടാകും, സാമ്പത്തിക ബുദ്ധിമുട്ട്.
വിശാഖം:ആരോഗ്യപ്രശ്‌നങ്ങളുണ്ടാകും, അനാവശ്യ വിവാദങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണം, യാത്രയും അലച്ചിലും ഉണ്ടാകാം.
അനിഴം: സഹപ്രവര്‍ത്തകരുടെ നിസഹകരണം മാനസികമായി തളര്‍ച്ചയുണ്ടാക്കും, സാഹചര്യങ്ങളെ മനസിലാക്കി പ്രവര്‍ത്തിക്കുന്നതിനാല്‍ നേട്ടങ്ങളുണ്ടാകും, സന്താനങ്ങളാല്‍ നേട്ടം.
തൃക്കേട്ട: സാമ്പത്തിക ഇടപാടുകളില്‍ ശ്രദ്ധവേണം, ബന്ധുജനങ്ങളുടെ വിരോധം ഏറ്റുവാങ്ങും, സുഹൃത്തുക്കളുടെ പിന്തുണലഭിക്കും.
മൂലം: ദമ്പതികള്‍ തമ്മില്‍ ഐക്യമുണ്ടാകും, സാമ്പത്തിക കാര്യങ്ങളില്‍ നേട്ടം, സഹായമനസ്ഥിതി കാണിക്കും.
പൂരാടം: അംഗീകാരം, പ്രശസ്തി, സാമ്പത്തിക ഉന്നമനം എന്നിവയുണ്ടാകും, അപ്രതീക്ഷിത ഭാഗ്യാനുഭവങ്ങളുണ്ടാകാം.
ഉത്രാടം: ബന്ധുജനങ്ങളുടെ പിന്തുണയുണ്ടാകും, സാമ്പത്തികമായി നേട്ടങ്ങള്‍, വ്യാപാരസ്ഥാപനങ്ങള്‍ വിപുലീകരിക്കും, ദൂരയാത്രകളുണ്ടാകും.
തിരുവോണം: എതിരഭിപ്രായങ്ങളെ തൃണവത്കരിക്കും, സഹോദരങ്ങളെ സഹായിക്കും,
അവിട്ടം: വാക്ചാതുരി പ്രകടിപ്പിക്കും, സന്താനങ്ങളാല്‍ നേട്ടങ്ങളുണ്ടാകും, അഗ്നിബാധയേല്‍ക്കാതെ ശ്രദ്ധിക്കണം.
ചതയം: മാനസിക സമ്മര്‍ദമുണ്ടാകാം, സന്താനങ്ങള്‍ മുഖേന കഷ്ടാനുഭവങ്ങള്‍, തൊഴില്‍മേഖലയില്‍ നേട്ടം.
പുരുരുട്ടാതി: വാഹന ഉപയോഗത്തില്‍ ശ്രദ്ധവേണം, ആഘോഷങ്ങളില്‍ പങ്കെടുക്കും, പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കും.
ഉത്രട്ടാതി: സാമ്പത്തികമായ നഷ്ടം, സന്താനങ്ങളുടെ ആരോഗ്യക്കാര്യത്തില്‍ ജാഗ്രത, ശരീരവേദന എന്നിവയുണ്ടാകാം.
രേവതി: മാതാവിന്റെ ആരോഗ്യക്കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധവേണം, നാല്ക്കാലികള്‍ മൂലം നഷ്ടമുണ്ടാകും, വിലപിടിച്ച രേഖകള്‍ നഷ്ടപ്പെടാതെ ശ്രദ്ധിക്കണം.