CINEMA

നെറ്റ്ഫ്ലിക്സിൽ 2025 ൽ സ്ട്രീം ചെയ്യുന്ന ഇന്ത്യൻ ചിത്രങ്ങളുടെയും വെബ് സീരീസുകളുടേയും ലിസ്റ്റ് പുറത്ത്

· · 1 min read
Share: Copied!

അന്താരാഷ്ട്ര ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിൽ 2025 ൽ സ്ട്രീം ചെയ്യാൻ പോകുന്ന ഇന്ത്യൻ ചിത്രങ്ങളുടേയും വെബ് സീരീസുകളുടേയും ലിസ്റ്റ് പുറത്ത്. വിവിധ ഇന്ത്യൻ ഭാഷകളിലുള്ള ചിത്രങ്ങളും വെബ് സീരീസുകളുമാണ് ഈ വർഷം നെറ്റ്ഫ്ലിക്സ് ലൈബ്രറിയുടെ ഭാഗമായി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. അതിൽ ആറ് സിനിമകളും പതിമൂന്നു വെബ് സീരീസുകളും ഉൾപ്പെടുന്നുണ്ട്. ഇവക്ക് പുറമെ ഒരു ഹൃസ്വ ചിത്രവും അഞ്ചോളം അൺ സ്ക്രിപ്റ്റഡ് സീരീസുകളും സ്ട്രീം ചെയ്യും. ലൈവ് ആയി ഡബ്ള്യു ഡബ്ള്യു ഇ യും നെറ്റ്ഫ്ലിക്സ് ഇന്ത്യയിൽ സ്ട്രീം ചെയ്യുന്നുണ്ട്. 2025 ഫെബ്രുവരി 3 വരെ ലഭ്യമായ വിവരങ്ങളാണ് ഈ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

സിനിമകളുടെ വിഭാഗത്തിൽ ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നത് മാധവൻ നായകനായ ആപ് ജൈസ കോയി,യാമി ഗൗതം- പ്രതീക് ഗാന്ധി ടീമിന്റെ ധൂം ധാം, സെയ്ഫ് അലി ഖാൻ നായകനായ ജുവൽ തീഫ്- ദ ഹെയ്‌സ്റ്റ് ബിഗിൻസ്, ഇബ്രാഹിം അലി ഖാൻ നായകനായ നാദാനിയാൻ, മാധവൻ- നയൻതാര ടീമിന്റെ ടെസ്റ്റ്, രാജ്‌കുമാർ റാവു നായകനായ ടോസ്‌റ്റർ എന്നിവയാണ്.

കീർത്തി സുരേഷ്- രാധിക ആപ്‌തെ ടീമിന്റെ അക്ക, വിക്രമാദിത്യ മോട്വാനെയുടെ നേതൃത്വത്തിൽ ഒരുക്കിയ ബ്ലാക്ക് വാറന്റ്, എക്സൽ മീഡിയ അവതരിപ്പിക്കുന്ന ഡബ്ബ കാർട്ടൽ, സൂപ്പർ ഹിറ്റ് സീരിസ് ഡൽഹി ക്രൈംസ് സീസൺ 3 , ദിവ്യെന്ദു- പുൽകിത് സാമ്രാട്ട് ടീമിന്റെ ഗ്ലോറി, ഖാക്കീ- ദി ബംഗാൾ ചാപ്റ്റർ, ഹിറ്റ് സീരിസ് കൊഹ്‌റ സീസൺ 2 , മണ്ടല മർഡർസ്, ഹിറ്റ് സീരിസായ റാണാ നായിഡു സീസൺ 2 , സാരെ ജഹാൻ സെ അച്ഛാ, സൂപ്പർ സുബു, ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഒരുക്കിയ ദ ബ**ഡിസ് ഓഫ് ബോളിവുഡ്, ദി റോയൽസ്, എന്നിവയാണ് വെബ് സീരീസുകളുടെ ലിസ്റ്റിൽ ഉള്ളത്.

ഡൈനിങ്ങ് വിത്ത് ദ കപൂർസ്, ദ ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ സീസൺ 3 , ദി ഗ്രേറ്റ്സ്റ്റ് റിവൽറി- ഇന്ത്യ vs പാകിസ്ഥാൻ, ദ റോഷൻസ്, വീർ ദാസ് ഫൂൾ വോളിയം എന്നിവയാണ് അൺ സ്ക്രിപ്റ്റഡ് ഷോകളുടെ ലിസ്റ്റിൽ നിലവിലുള്ളത്. അനുജ എന്ന ഹൃസ്വ ചിത്രവും അതിനൊപ്പം ലൈവ് ആയി ഡബ്ള്യു ഡബ്ള്യു ഇ യും നെറ്റ്ഫ്ലിക്സ് ഇന്ത്യയിൽ ഈ വർഷം സ്ട്രീം ചെയ്യും.

BREAKING NEWS
‘സിസ തോമസ്, സർവകലാശാല വിസി ആയിരിക്കുവാൻ നിങ്ങൾക്ക് എന്ത് യോഗ്യത?, നാണമില്ലേ അർഹതയില്ലാത്ത സ്ഥാനത്ത് ഇരുന്നുകൊണ്ട് വിദ്യാർഥികളുടെ പഠനത്തെയും അച്ചടക്കത്തെയുംകുറിച്ച് ഗീർവാണം മുഴക്കാൻ? നിങ്ങളുടെ ഏക ക്വാളിഫിക്കേഷൻ സംഘപരിവാർ ദാസ്യം മാത്രം, വിദ്യാർഥികളുടെ ക്ഷമ അധികം പരീക്ഷിക്കരുത്, അവരോടൊപ്പം ഞങ്ങളെല്ല...
11 Nov 2026
BREAKING NEWS
അമ്മയുടെ അവിഹിത ബന്ധത്തെ മകൻ എതിർത്തു, വൈരാ​ഗ്യത്തിൽ കാമുകനുമായി ചേർന്ന് മകനെ കൊല്ലാൻ പദ്ധതിയിട്ടു, രാജ്യോത്സവ ആഘോഷങ്ങൾ കാണാൻ പോകാനെന്ന പേരിൽ കൂട്ടിക്കൊണ്ടുപോയി ശീതളപാനീയത്തിൽ ഉറക്ക​ഗുളിക കലർത്തിക്കൊടുത്തു, പിന്നാലെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പടുത്തി, മകനെ കൊന്നത് കാമുകന്റേയും നാല് സുഹൃത്തുക്കളുട...
11 Nov 2026
BREAKING NEWS
വിവാഹിതയായ യുവതിയേയും 14 കാരൻ ആൺസുഹൃത്തിനേയും തെറ്റായ രീതിയിൽ റൂമിൽ കണ്ടു, പ്രണയബന്ധം വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷണി, 15 കാരനെ കൂട്ടിക്കൊണ്ടുപോയി കളനാശിനി കലർത്തിയ ശീതളപാനീയം നൽകി കൊലപ്പെടുത്തി- 19 കാരിയും 14 കാരനും അറസ്റ്റിൽ
11 Nov 2026
BREAKING NEWS
കുൽഗാമിൽ സിആർപിഎഫ് ചെക്ക് പോസ്റ്റിന് നേരെ ഭീകരാക്രമണം, ബൈക്കിലെത്തിയ ഭീകരൻ ജവാന്മാർക്ക് നേരെ വെടിയുതിർത്തു, മൂന്നുപേർക്ക് പരിക്ക്, ഒരാളുടെ ഇടതുകാലിനും മറ്റൊരാളുടെ വയറിനും നട്ടെല്ലിനും വെടിയേറ്റു, ഭീകരർക്കായി വ്യാപക തെരച്ചിൽ, ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിർദേശം
11 Nov 2026