BREAKING NEWS

വിവാഹം കഴിക്കാൻ പ്രായമായ മകളുള്ളപ്പോൾ എന്തിന് ഈ അനാവശ്യ ബന്ധം…. നടി സുരേഖ വാണിയും യുവാവുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പുറത്ത്, ഫോൺ ഹാക്ക് ചെയ്തെന്ന് നടി

· · 1 min read
Share: Copied!

നടി സുരേഖ വാണിയുടെ സ്വകാര്യ ദൃശ്യങ്ങളുടെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിലൂടെ പുറത്തായി. യുവാവുമൊത്തുള്ള നടിയുടെ സ്വകാര്യ പ്രണയ ദൃശ്യങ്ങൾ സ്വന്തം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പുറത്തായത്. എന്നാൽ ഉടൻ തന്നെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ നിന്നും ഈ വിഡിയോ നീക്കം ചെയ്യുകയും ചെയ്തു. പക്ഷേ വിഡിയോ നിമിഷങ്ങൾക്കകം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങി.

നടിയുടെ കാമുകനാണ് വിഡിയോയിൽ കാണുന്നതെന്നും അബദ്ധത്തിൽ സുരേഖ തന്നെ വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതാണെന്നും ആളുകൾ പറയുന്നു. 49കാരിയായ നടിക്ക് ഈ പ്രായത്തിലും എന്തിനു പ്രണയം, വിവാഹം കഴിക്കാൻ പ്രായമായ മകളുള്ളപ്പോൾ എന്തിന് ഈ അനാവശ്യ ബന്ധം എന്നൊക്കെയുള്ള വിമർശന കമന്റുകളും നടിക്കെതിരെ ഉയരുന്നുണ്ട്. എന്നാൽ ഫോൺ ആരോ ഹാക്ക് ചെയ്ത് വിഡിയോ മനഃപൂർവം പോസ്റ്റ് ചെയ്തതാണെന്നാണ് നടിയുടെ വിശദീകരണം. ‘‘എന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. അതിലുണ്ടായിരുന്ന എന്റെ തികച്ചും സ്വകാര്യമായ വിവരങ്ങളും ദൃശ്യങ്ങളും എന്റെ യാതൊരുവിധ സമ്മതവുമില്ലാതെ ചിലർ പ്രചരിപ്പിച്ചു വരികയാണ്. മീം പേജുകൾ, മാധ്യമങ്ങൾ, യൂട്യൂബ് ചാനലുകൾ, വ്യക്തികൾ എന്നിവരുൾപ്പെടെ എല്ലാവരോടുമായി ഞാൻ കർശനമായി ആവശ്യപ്പെടുന്നു — ഈ കണ്ടന്റുകൾ ഷെയർ ചെയ്യുന്നതും, റീപോസ്റ്റ് ചെയ്യുന്നതും, അപ്‌ലോഡ് ചെയ്യുന്നതും, മറ്റേതെങ്കിലും തരത്തിൽ പ്രചരിപ്പിക്കുന്നതും ദയവായി ഉടനടി നിർത്തുക.

എന്റെ വ്യക്തിപരമായ കാര്യങ്ങൾ പങ്കുവയ്ക്കുകയോ, പ്രസിദ്ധീകരിക്കുകയോ, ഏതെങ്കിലും തരത്തിൽ പ്രചരിപ്പിക്കുകയോ ചെയ്യുന്ന അക്കൗണ്ടുകളെയും വ്യക്തികളെയും കൃത്യമായി കണ്ടെത്തി തെളിവ് സഹിതം രേഖപ്പെടുത്തുമെന്നും, അവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അറിയിക്കുന്നു. വ്യൂസിനും റീച്ചിനും പബ്ലിസിറ്റിക്കും വേണ്ടി ദയവായി ഈയൊരു സാഹചര്യം മുതലെടുക്കാൻ ശ്രമിക്കരുത്.
എന്റെ സ്വകാര്യതയെ ദയവായി മാനിക്കുക. ഇതൊരു അതീവ ഗുരുതരമായ വിഷയമാണ്; ഇതിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകാൻ എനിക്ക് യാതൊരു മടിയുമുണ്ടാകില്ല.’’–സുരേഖ വാണി പറഞ്ഞു.

 

 

BREAKING NEWS
കണ്ണുകെട്ടി ഹെൽമറ്റ് ധരിപ്പിച്ച് ശരീരത്തിലേക്ക് പെട്രോൾ ഒഴിച്ചു, പിന്നാലെ തീപ്പെട്ടിക്കൊള്ളി ഉരച്ച് ശരീരത്തിലേക്ക് എറിഞ്ഞു, അലറിക്കരഞ്ഞ് കൗമാരക്കാരൻ, പെട്രോൾ കുടിപ്പിക്കാനും ശ്രമം... സോഷ്യൽ മീഡിയ റീലിനായി ദേഹത്ത് തീ കൊളുത്തിയതെന്ന് പോലീസ്, 500 രൂപ കടം വാങ്ങിയതിന്റെ പേരിലുണ്ടായ തർക്കമെന്ന് കുടുംബം...
07 Nov 2026
BREAKING NEWS
കണ്ണൂരിൽ തൊണ്ടയിലെ ശസ്ത്രക്രിയയ്ക്കുപിന്നാലെ 17-കാരന്റെ മരണം; ഡോക്ടർക്കും ക്ലിനിക്കിനും രജിസ്ട്രേഷനില്ല മെഡിക്കൽ രേഖകളിൽ തിരുത്തൽ, ഗുരുതര വീഴ്ചകൾ കണ്ടെത്തി മനുഷ്യാവകാശ കമ്മീഷൻ; തുടരന്വേഷണത്തിന് ഉത്തരവ്
07 Nov 2026
BREAKING NEWS
"അവർ ചെറിയൊരു വ്യോമവിരുദ്ധ പ്രതിരോധ സംവിധാനം നിർമിച്ചിരുന്നു, ഞങ്ങൾ അത് ഏകദേശം 15 മിനിറ്റിനുള്ളിൽ തകർത്തു"- ട്രംപ്!! ഇറാന്റെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നവർക്ക് 20 ദശലക്ഷം ഡോളർ വരെ പ്രതിഫലം, കൂടെ സുരക്ഷയും വാ​ഗ്ദാനം ചെയ്ത് യുഎഎസ് സെൻട്രൽ കമാൻഡ്
07 Nov 2026
BREAKING NEWS
ആ നേട്ടത്തിൽ അഭിമാനത്തോടെ തല ഉയർത്തി മടങ്ങാനായില്ല... എനിക്ക് കിട്ടിയത് ജീവനുള്ള പുഴുവിനെയാണെന്ന് ആരാണ് പറഞ്ഞത്? ഞാൻ അങ്ങനെ പറഞ്ഞതിന്റെ ഒരു തെളിവും ആർക്കും കാണിക്കാൻ പറ്റില്ല, ഞാൻ അന്ന് പ്രതികരിച്ചത് ശരിയോ തെറ്റോ എന്ന് കോടതി തീരുമാനിക്കട്ടെ, ഗൂഢാലോചന നടത്തിയെന്നാണ് പറയുന്നത്, ആരാണ് ഗൂഢാലോചന നടത്ത...
07 Nov 2026