CRIME

നെന്മാറ ഇരട്ടക്കൊലപാതകത്തിൽ പോലീസിനു സംഭവിച്ചത് കനത്ത വീഴ്ച, ചെന്താമര കൊലവിളി നടത്തിയിട്ടും കേസെടുത്തില്ല, ശാസിച്ച് വിട്ടയക്കുകയാണ് ചെയ്തത്, പ്രതി വീട്ടിൽ കഴിഞ്ഞത് സ്വന്തം പഞ്ചായത്തിൽ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ ലംഘിച്ച്- നെന്മാറ പോലീസിനെതിരെ റിപ്പോർട്ട് നൽകി സ്പെഷ്യൽ ബ്രാഞ്ച്- ഉദ്യോ​ഗസ്ഥർക്കെതിരെ നടപടിയുണ്ടായേക്കും

· · 1 min read
Share: Copied!

നെന്മാറ: സജിത കൊലക്കേസ് പ്രതിയും നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതിയുമായ ചെന്താമര (58) ജാമ്യവ്യവസ്ഥ ലംഘിച്ചാണ് നെന്മാറയിൽ എത്തിയതെന്ന് അന്വേഷണ റിപ്പോർട്ട്. ഒന്നര മാസം മുൻപ് കേസിൽ ജാമ്യം ലഭിച്ച ചെന്താമരയോട് നെന്മാറ പഞ്ചായത്തിൽ പ്രവേശിക്കരുതെന്ന് ജാമ്യ വ്യവസ്ഥയിൽ നിർദേശിച്ചിരുന്നു. ഇതു ലംഘിച്ചാണ് പ്രതി കഴിഞ്ഞ 45 ദിവസമായി നെന്മാറയിലെ സ്വന്തം വീട്ടിൽ കഴിഞ്ഞിരുന്നത്.

കൂടാതെ സുധാകരന്റെ കുടുംബത്തിനെതിരെ പരസ്യമായി ചെന്താമര കൊലവിളി മുഴക്കിയിട്ടും ഇതു സംബന്ധിച്ച് പരാതി നൽകിയിട്ടും കേസെടുക്കാതിരുന്നത് നെന്മാറ പോലീസിന്റെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയെന്ന് സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. ഒരു മാസം മുൻപ് സുധാകരനും കുടുംബവും ചെന്താമരയ്‌ക്കെതിരെ പരാതി നൽകിയിട്ടും നടപടിയെടുക്കാതെ ഇയാളെ ശാസിച്ചു വിടുകയാണ് പോലീസ് ചെയ്തതെന്നും സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നുണ്ട്. നെന്മാറ സംഭവത്തിൽ പോലീസ് ഉ​ദ്യോ​ഗസ്ഥർ കടുത്ത അലംഭാവമാണ് കാണിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതോടെ സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും.
പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല- കൊല്ലപ്പെട്ട സുധാകരന്റെ മകൾ, ചെന്താമരയുടെ ജാമ്യം റദ്ദാക്കാൻ രണ്ടു തവണ കോടതിയെ സമീപിച്ചെങ്കിലും നടന്നില്ല- ആലത്തൂർ ഡിവൈഎസ്പി, ഇന്നും കയ്യിൽ കത്തിയുമായാണ് നടന്നത്, ആളുകളെ ഭീഷണിപ്പെടുത്തി- നാട്ടുകാർ…പോലീസിനെതിരെ ശക്തമായ പ്രതിഷേധം… പ്രതിക്കായി തെരച്ചിൽ, അരക്കമലയിൽ ഒളിവിലെന്ന് സൂചന

ഒന്നു കൊന്നിട്ടും പകയൊടുങ്ങിയില്ല… വീണ്ടും രണ്ട് അരുംകൊലകൾ കൂടി… അന്ന് സജിതയെ കൊലപ്പെടുത്തിയത് ആരുമില്ലാത്ത സമയത്ത് വീട്ടിൽ കയറി പിന്നിൽ നിന്ന് കുത്തി…, പകയ്ക്കു പിന്നിൽ ഭാര്യ താനുമായി അകലാൻ കാരണം സുധാകരന്റെ ഭാര്യയാണെന്ന സംശയം, ജാമ്യത്തിലിറങ്ങിയാൽ മറ്റുള്ളവരേയും കൊല്ലുമെന്ന് നേരത്തെ ഭീഷണി മുഴക്കിയിരുന്നതായി നാട്ടുകാർ

ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി അയൽവാസിയായ അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി; പ്രതി ജയിലിൽ പോയത് സുധാകരന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ, കൊലയ്ക്കു പിന്നിൽ വ്യക്തി വൈരാ​ഗ്യം

അതേസമയം നാടിനെ ഞെ‍ട്ടിച്ച ഇരട്ടക്കൊലപാതക കേസിൽ പ്രതിയായ ചെന്താമരയ്ക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. കൊലപാതക ശേഷം സുധാകരന്റെ വീടിനു പിന്നിലെ പാടത്തിലൂടെ ഓടി രക്ഷപ്പെട്ട പ്രതിക്കായി അരക്കമലയിലും വനത്തിലുമായാണ് തിരച്ചിൽ നടത്തുന്നത്. അന്വേഷണത്തിന് നാലു പ്രത്യേക പൊലീസ് സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. ചെന്താമരയുടെ ചില ബന്ധുക്കൾ തിരുപ്പൂരിലുണ്ടെന്ന സൂചന ലഭിച്ചതോടെ, ഇയാൾക്കായുള്ള തിരച്ചിൽ തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ചു. ആലത്തൂർ പോലീസിന്റെ നേതൃത്വത്തിൽ ചെന്താമരയുടെ സഹോദരനുമായി ഒരു സംഘം തിരുപ്പൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്. പ്രതിക്കായി ഡ്രോൺ പരിശോധനയും പോലീസ് ആരംഭിച്ചു. പോത്തുണ്ടി മലയടിവാരത്തും പോലീസ് പരിശോധന നടത്തുകയാണ്.

അതേസമയം, ചെന്താമരയുടെ വീട്ടിൽനിന്നും കൊലപാതകത്തിന് ഉപയോഗിച്ചെന്നു കരുതുന്ന കൊടുവാളും പാതി ഒഴിഞ്ഞ വിഷക്കുപ്പിയും പോലീസ് കണ്ടെത്തി. 2019ൽ സജിതയെ വെട്ടിക്കൊലപ്പെടുത്താൻ ഉപയോഗിച്ച കൊടുവാളിന് സമാനമാണ് ഇരട്ടക്കൊലയ്ക്ക് ഉപയോഗിച്ച കൊടുവാളെന്നാണ് നിഗമനം. അതേസമയം വിഷം കഴിച്ച ശേഷമാണോ ചെന്താമര ഒളിവിൽ പോയതെന്നും സംശയമുണ്ട്. ‌

BREAKING NEWS
അറസ്റ്റിലായി 48 മണിക്കൂറിലധികം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സർക്കാർ ഉദ്യോഗസ്ഥൻ സ്വമേധയാ സസ്പെൻഷനിലാവും, പ്രത്യേക സസ്പൻഷൻ ഉത്തരവിന്റെ ആവശ്യമില്ല... സസ്പെൻഷൻ പിൻവലിച്ചശേഷം പ്രതിയെ വീണ്ടും അതേ ആശുപത്രിയിൽ അതേ തസ്തികയിൽ നിയമിച്ചത് ഗൗരവകരമായ വിഷയം- സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി
09 Nov 2026
BREAKING NEWS
അനധികൃത ആയുധ-ലഹരിമരുന്ന് ഇടപാടുകാരെ പിടികൂടി ചോദ്യം ചെയ്യുന്നതിനിടെ തൊണ്ടിമുതൽ കാണിച്ചുതരാമെന്ന് കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി... കള്ളനെന്നു വിളിച്ചുപറഞ്ഞ് നാട്ടുകാർക്ക് മുന്നിലേക്കിട്ട് രക്ഷപ്പെട്ടു!! പോലീസുകാരനെ ആൾക്കൂട്ടം മർദിച്ച് പുഴയിലെറിഞ്ഞു, അപകട വിവരം സഹപ്രവർ‍ത്തകർ മറച്ചുവച്ചു... മൃതദേഹ...
09 Nov 2026
BREAKING NEWS
'തീവ്രവാദികൾക്ക് പാസ്‌പോർട്ടില്ല; വെറും 'നാടകം' ഷെയ്ഖ് ഹസീനയുടെ അപേക്ഷ നിരസിച്ച് ബംഗ്ലാദേശ്, കുറ്റവാളികളെ കൈമാറാനുള്ള കരാർ പ്രകാരം ഇന്ത്യയോട് എത്രയും വേ​ഗം തീരുമാനമുണ്ടാക്കണമെന്നും ആവശ്യം
09 Nov 2026
BREAKING NEWS
'അവൻ പടക്കം പൊട്ടിക്കുന്നതിനിടെ ഒരെണ്ണം നെഞ്ചിലേക്ക് വീണു, ശ്വാസമുണ്ടായിരുന്നത് കൊണ്ടാണ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്, പക്ഷേ കാര്യമുണ്ടായില്ല'... ദീപാവലി ആ​ഘോഷത്തിനിടെ പടക്കം പൊട്ടി പത്തുവയസുകാരന് ദാരുണാന്ത്യം!! ദീപാവലി ദിവസം അഗ്നിരക്ഷാ സേനയ്ക്ക് വന്നത് 257 എമർജൻസി കോളുകൾ
09 Nov 2026