LATEST UPDATES

നാടുകടത്തപ്പെടുന്നതിന് മുൻപ് ഏഴുമാസം ജയിലിൽ, തിരിച്ചുനാട്ടിലേക്കയച്ചതോ ഒരു തുള്ളി വെള്ളമോ, വാഷ്റൂമോ പോലുമനുവദിക്കാതെ കൈവിലങ്ങുകളുമായി, ചൂടുകാരണം പലരും തലകറങ്ങി വീണു… യുഎസിൽ നിന്ന് നാടുകടത്തപ്പെട്ട അനധികൃത കുടിയേറ്റക്കാർക്കാണ് ഈ ദുരവസ്ഥ

· · 1 min read
Share: Copied!

റിയോ ഡി ജെനീറോ: അനധികൃത കുടിയേറ്റത്തെ തുടർന്ന് യുഎസിൽനിന്നു നാടുകടത്തപ്പെട്ട് ബ്രസീലിലേക്കു തിരിച്ചയച്ചവർക്ക് നേരെയുണ്ടായത് ശുദ്ധമായ മനുഷ്യാവകാശങ്ങൾ ലംഘനമെന്ന് റിപ്പോർട്ട്. ബ്രസീലിലേക്ക് നാടുകടത്തപ്പെട്ട 88 യാത്രക്കാരുമെത്തിയതു കൈവിലങ്ങുകൾ ധരിച്ച്.

പ്രതീക്ഷയോടെ കുടിയേറാനെത്തിയ രാജ്യത്തുനിന്നു തിരിച്ചയയ്ക്കുമ്പോൾ മനുഷ്യാവകാശങ്ങൾ എന്നത് യുഎസ് പ്രത്യക്ഷമായി അവഗണിച്ചുവെന്നാണ് ബ്രസീൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. ജനുവരി 20ന് ട്രംപ് അധികാരത്തിലെത്തിയതിനു പിന്നാലെ അനധികൃതമായി യുഎസിൽ പ്രവേശിച്ചവരെ നാടുകടുത്തമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വിമാനത്തിൽ തിരിച്ചയച്ചത്.

നാടുകടത്തുന്നതിനു മുൻപ് ഏഴു മാസത്തോളം യുഎസിൽ തടവിലായിരുന്നുവെന്ന് വിമാനത്തിലുണ്ടായിരുന്ന എഡ്ഗാർ ഡ സിൽവ മൗറ (31) പറഞ്ഞു. ‘‘വിമാനത്തിൽവച്ച് അവർ ഞങ്ങൾക്ക് വെള്ളംപോലും തന്നില്ല. കൈകളും കാലുകളും വിലങ്ങുകൊണ്ട് ബന്ധിച്ചിരിക്കുകയായിരുന്നു. ശുചിമുറി ഉപയോഗിക്കാൻപോലും അനുവദിച്ചില്ല. ഭയങ്കര ചൂടായിരുന്നു. ചിലർ ബോധംകെട്ടു വീഴുകപോലും ചെയ്തു’’ – മൗറ പറഞ്ഞു.
ബം​ഗ്ലാദേശിനു കനത്ത തിരിച്ചടി; സാമ്പത്തിക സഹായം നിർത്തലാക്കി ട്രംപ്, കരാറുകളും ​ഗ്രാന്റുകളും ഉൾപ്പെടെ എല്ലാ സഹായ പദ്ധതികളും അവസാനിപ്പിക്കും

അമേരിക്കയിൽ നിന്നു നാടുകടത്തപ്പെട്ടവരുമായി ബ്രസീലിന്റെ വടക്കൻ നഗരമായ മനൗസിലെത്തിയ വിമാനത്തിലുണ്ടായിരുന്ന 88 പേരും കൈവിലങ്ങ് ധരിച്ചിരുന്നു. ഉടൻതന്നെ ഇവരുടെ കൈവിലങ്ങ് അഴിക്കാൻ യുഎസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയെന്നും ബ്രസീൽ ജസ്റ്റിസ് മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.

ബ്രസീൽ പൗരന്മാരുടെ അടിസ്ഥാനപരമായ അവകാശങ്ങളുടെ ലംഘനമാണിതെന്ന് ജസ്റ്റിസ് മന്ത്രി റിക്കാർ‍ഡോ ലെവാൻഡോവ്‌സ്കി പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലൂല ഡ സിൽവയെ അറിയിച്ചുവെന്നും പ്രസ്താവനയിൽ പറയുന്നു. തെക്കുകിഴക്കൻ നഗരമായ ബെലോ ഹൊറിസോന്റെയിലേക്കു പറന്ന വിമാനം സാങ്കേതിക പ്രശ്നങ്ങളെത്തുടർന്നു മനൗസിലിറക്കുകയായിരുന്നു.

BREAKING NEWS
വികസിത് ഭാരത് 2047: ഇന്ത്യയ്ക്ക് പ്രതിവർഷം 9-10% വളർച്ച അനിവാര്യമെന്ന് നബാർഡ് ചെയർമാൻ ഡോ. ഷാജി കൃഷ്ണൻ; കേരളത്തിൽ ബാങ്ക് നിക്ഷേപം 10.6 ലക്ഷം കോടി രൂപയും വായ്പകൾ 7.74 ലക്ഷം കോടി രൂപയും കടന്നു
03 Nov 2026
BREAKING NEWS
‘വിദ്യാർഥികൾ മാപ്പപേക്ഷ നൽകിയാൽ പരീക്ഷ എഴുതാൻ അവസരം’; കാലടി സർവകലാശാലാ വിവാദത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി റോജി എം. ജോൺ
03 Nov 2026
BREAKING NEWS
പോലീസ് വെടിവെപ്പിൽ ഹേമന്തിന്റെ തുട മുതൽ പാദം വരെയുള്ള ഭാഗങ്ങളിൽ ബുള്ളറ്റ് തുളച്ചുകയറി, ചെയിൻസോ ആക്രമണക്കേസ് പ്രതിയുടെ ഇടതുകാലിന്റെ രക്തയോ‌ട്ടം പൂർണമായി നിലച്ചു, മുട്ടിനു മുകളിൽവച്ച് മുറിച്ചുമാറ്റി, വലതുകാലിലേക്കുള്ള രക്തയോട്ടത്തിലും ആശങ്ക, നില അതീവ ​ഗുരുതരമായി തുടരുന്നു
03 Nov 2026
BREAKING NEWS
ക്ലാസ് മുറിയിലിട്ട് ആറുവയസുകാരിയെ ക്രൂരമായ മർദിച്ച കുട്ടി അക്രമ ​ഗെയിമുകൾക്ക് അഡിക്ട്, പെൺകുട്ടിയെ ഭ്രാന്തിയെന്ന് വിളിച്ച് കളിയാക്കും, പെൺകുട്ടി ചോദ്യം ചെയ്തതോടെ തന്ത്രത്തിൽ ക്ലാസ് മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി ആക്രമിച്ചു, തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റ ആറുവയസുകാരിയുടെ ആരോഗ്യനിലയിൽ പുരോഗതി, കു...
03 Nov 2026