BREAKING NEWS

‘വിദ്യാർഥികൾ മാപ്പപേക്ഷ നൽകിയാൽ പരീക്ഷ എഴുതാൻ അവസരം’; കാലടി സർവകലാശാലാ വിവാദത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി റോജി എം. ജോൺ

· · 1 min read
Share: Copied!

കോഴിക്കോട്: വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ കഴിയാത്തതിൽ സന്തോഷിക്കുന്ന ആളല്ല താനെന്നും തെറ്റ് അംഗീകരിച്ച് മാപ്പപേക്ഷ നൽകിയാൽ അവർക്ക് പരീക്ഷ എഴുതാൻ അവസരമൊരുക്കണമെന്നാണ് സർക്കാരിന്റെയും സർവകലാശാലയുടെയും നിലപാടെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. അതിന് ഇനിയും സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു.

സിൻഡിക്കേറ്റ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സർവകലാശാലയുടെ സുഗമമായ നടത്തിപ്പിന് തടസ്സം സൃഷ്ടിക്കുന്ന തരത്തിലുള്ള സമരങ്ങൾ പാടില്ല. കാലടി തന്റെ മണ്ഡലത്തിലായതിനാൽ അവിടെ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ടെന്നും മന്ത്രി പറഞ്ഞു. സിൻഡിക്കേറ്റ് പുനഃസംഘടിപ്പിച്ച ശേഷമുള്ള ആദ്യ യോഗദിവസം തന്നെ പ്രതിഷേധിച്ചവരാണ് വിദ്യാർഥികളെന്നും അക്രമത്തിലൂടെയും ഭീഷണിയിലൂടെയും അരാജകത്വത്തിലൂടെയുമാണോ സമരം ചെയ്യേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

കേരളത്തിലെ ചില ക്യാംപസുകൾ പാർട്ടി ഗ്രാമങ്ങൾ പോലെയാണ് പ്രവർത്തിക്കുന്നതെന്നും മന്ത്രി വിമർശിച്ചു. കരിഓയിൽ സമരം താൻ എൻഎസ്‌യു പ്രസിഡന്റായിരുന്ന കാലത്ത് നടന്നതല്ല. അന്ന് ആ സമരത്തെ തങ്ങൾ തള്ളിപ്പറഞ്ഞിരുന്നു. ഒരു സംഘടനയിൽ പ്രവർത്തിക്കുമ്പോൾ പല തെറ്റുകളും സംഭവിക്കാം. എന്നാൽ അവ തിരുത്തേണ്ടത് സംഘടന തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാർഥികൾ ഒരാളുടെ ശവസംസ്കാരം നടത്തിയ സംഭവത്തെക്കുറിച്ചുള്ള ചോദ്യത്തിന്, അത് നിയമപ്രശ്നമല്ലെന്നും സംസ്കാരത്തിന്റെ പ്രശ്നമാണെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. ജീവിച്ചിരിക്കുന്ന ഒരാളുടെ സംസ്കാരം നടത്തുന്നത് സംസ്കാരത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പരിഹസിച്ചു. അവിടെ നടന്നത് നാടകം മാത്രമല്ല, വലിയ അക്രമം കൂടിയാണെന്നും മന്ത്രി ആരോപിച്ചു.

സംഭവത്തിന്റെ ദൃശ്യങ്ങളൊന്നും പുറത്തുവന്നിട്ടില്ലെന്നും എന്നാൽ ഇപ്പോൾ അവിടെ നടക്കുന്നതും വർഷങ്ങളായി നടന്നുവരുന്നതുമായ കാര്യങ്ങളെക്കുറിച്ച് തനിക്ക് അറിയാമെന്നും റോജി എം. ജോൺ പറഞ്ഞു. ബിരുദം പാസാകാത്ത എസ്എഫ്ഐ നേതാവിന് കഴിഞ്ഞ സിൻഡിക്കേറ്റ് യോഗത്തിൽ പിജിക്ക് പ്രവേശനം നൽകിയിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. എത്ര സമരങ്ങൾ നടന്നാലും സർവകലാശാലയിൽ നടന്നിട്ടുള്ള വിവിധ ക്രമക്കേടുകൾ പുറത്തുകൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി.

സസ്പെൻഷൻ കാലയളവിലും ചില വിദ്യാർഥികൾ ക്യാംപസിൽ പ്രവേശിച്ച് മറ്റുള്ളവരെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മഹാരാജാസ് കോളേജിൽ പ്രതിഷേധിച്ചവരിൽ എത്രപേർ ആ ക്യാംപസിലെ വിദ്യാർഥികളാണെന്നും ക്യാംപസുമായി ബന്ധമില്ലാത്ത എസ്എഫ്ഐ നേതാക്കൾ ഉൾപ്പെടെയുള്ളവരാണ് അവിടെ എത്തിയതെന്നും മന്ത്രി ചോദിച്ചു.

ചോദ്യങ്ങൾ ചോദിക്കുന്നതിൽ പ്രശ്നമില്ലെന്നും എന്നാൽ ഇത്തരം പ്രവണതകൾ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സംഘ്പരിവാർ രാഷ്ട്രീയവുമായി ഒരുതരത്തിലും സന്ധിയില്ലെന്നും വിദ്യാർഥികൾക്ക് പഠിക്കാനുള്ള സാഹചര്യമുണ്ടാകണമെന്നാണ് ആഗ്രഹമെന്നും മന്ത്രി വ്യക്തമാക്കി. തെറ്റ് അംഗീകരിച്ച് വിദ്യാർഥികൾ തിരിച്ചുവന്നാൽ അവരെ പൂർണമായും അംഗീകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

BREAKING NEWS
വികസിത് ഭാരത് 2047: ഇന്ത്യയ്ക്ക് പ്രതിവർഷം 9-10% വളർച്ച അനിവാര്യമെന്ന് നബാർഡ് ചെയർമാൻ ഡോ. ഷാജി കൃഷ്ണൻ; കേരളത്തിൽ ബാങ്ക് നിക്ഷേപം 10.6 ലക്ഷം കോടി രൂപയും വായ്പകൾ 7.74 ലക്ഷം കോടി രൂപയും കടന്നു
03 Nov 2026
BREAKING NEWS
പോലീസ് വെടിവെപ്പിൽ ഹേമന്തിന്റെ തുട മുതൽ പാദം വരെയുള്ള ഭാഗങ്ങളിൽ ബുള്ളറ്റ് തുളച്ചുകയറി, ചെയിൻസോ ആക്രമണക്കേസ് പ്രതിയുടെ ഇടതുകാലിന്റെ രക്തയോ‌ട്ടം പൂർണമായി നിലച്ചു, മുട്ടിനു മുകളിൽവച്ച് മുറിച്ചുമാറ്റി, വലതുകാലിലേക്കുള്ള രക്തയോട്ടത്തിലും ആശങ്ക, നില അതീവ ​ഗുരുതരമായി തുടരുന്നു
03 Nov 2026
BREAKING NEWS
ക്ലാസ് മുറിയിലിട്ട് ആറുവയസുകാരിയെ ക്രൂരമായ മർദിച്ച കുട്ടി അക്രമ ​ഗെയിമുകൾക്ക് അഡിക്ട്, പെൺകുട്ടിയെ ഭ്രാന്തിയെന്ന് വിളിച്ച് കളിയാക്കും, പെൺകുട്ടി ചോദ്യം ചെയ്തതോടെ തന്ത്രത്തിൽ ക്ലാസ് മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി ആക്രമിച്ചു, തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റ ആറുവയസുകാരിയുടെ ആരോഗ്യനിലയിൽ പുരോഗതി, കു...
03 Nov 2026
BREAKING NEWS
'നേഹാ ബോറ രാഹുൽ ഗാന്ധിയുടെ 'പോസ്റ്റർ ഗേൾ', ക്ഷേത്രങ്ങളിൽ പുരോഹിതർ ബലാത്സംഗം നടത്തുന്നുവെന്ന് അവർ പറയുന്നത് രാഹുലിൽ നിന്നും പ്രചോദനമുൾക്കൊണ്ട്; കോൺഗ്രസ് ഹിന്ദുക്കളെ വെറുക്കുകയും വോട്ട് ബാങ്കിനെ സ്നേഹിക്കുകയും ചെയ്യുന്നു '
03 Nov 2026