BUSINESS

ജിയോ ഭാരത് ഫോണിൽ ഇനിമുതൽ സൗജന്യ സൗണ്ട്‌പേ ഫീച്ചർ, യുപിഐ പേമെന്റുകൾ റിസീവ് ചെയ്യുമ്പോൾ സൗണ്ട് അലർട്ടുകൾ, കച്ചവടക്കാർക്ക് ലാഭം പ്രതിമാസം 1500 രൂപ, പുതിയ ഫീച്ചർ റിപ്പബ്ലിക് ദിനം മുതൽ

· · 1 min read
Share: Copied!

മുംബൈ/കൊച്ചി: രാജ്യത്തെ സൂക്ഷ്മ, ചെറുകിട വ്യാപാരികൾക്ക് ഗുണം ചെയ്യുന്ന പുതിയ ചുവടുവെപ്പുമായി റിലയൻസ് ജിയോ. തീർത്തും സൗജന്യമായി ജിയോ ഫോണിൽ ജിയോസൗണ്ട് പേ സംവിധാനമാണ് ജിയോ ലഭ്യമാക്കുന്നത്. വ്യവസായ മേഖലയിൽ ആദ്യമായാണ് ഇത്തരമൊരു ചുവടുവെപ്പ്. റിപ്പബ്ലിക് ദിനം മുതലാണ് പുതിയ ഫീച്ചറുകൾ ലഭ്യമായി തുടങ്ങുക.

അഞ്ച് കോടിയോളം വരുന്ന രാജ്യത്തെ ചെറുകിട വ്യാപാരികൾ ഇതിന്റെ ​ഗുണഭോക്താക്കളാകുന്ന പദ്ധതിയാണിത്. ഓരോ യുപിഐ പേമെന്റ് സ്വീകരിക്കപ്പെടുമ്പോഴും തൽസമയം വിവിധ ഭാഷകളിൽ ഓഡിയോ കൺഫർമേഷൻ ലഭിക്കുന്ന സേവനമാണ് ജിയോ അവതരിപ്പിക്കുന്നത്. ജിയോസൗണ്ട്‌പേ സംവിധാനത്തിൽ പ്രവർത്തിക്കുന്നതിനാൽ വേറെ സൗണ്ട് ബോക്‌സ് ചെറുകിട കച്ചവടക്കാർക്ക് സ്ഥാപിക്കേണ്ടതില്ല.

വഴിയോരകച്ചവടക്കാർ, പച്ചക്കറി വിൽപ്പനക്കാർ, തട്ടുകടകൾ തുടങ്ങി ചെറുകിട കച്ചവടം നടത്തുന്ന കോടിക്കണക്കിന് ആളുകൾക്കാണ് ഇത് ഗുണം ചെയ്യുന്നത്. നിലവിൽ പേമെന്റ് റിസീവ് ചെയ്യുമ്പോൾ ലഭിക്കുന്ന ശബ്ദ സന്ദേശത്തിന് സൗണ്ട് ബോക്‌സ് ആവശ്യമാണ്. ഇതിനായി പ്രതിമാസം 125 രൂപയാണ് ചെറുകിട കച്ചവടക്കാർ നൽകേണ്ടത്. ഇനി സൗജന്യമായി ലഭിക്കുന്ന ജിയോസൗണ്ട് പേയിലൂടെ ജിയോഭാരത് ഉപയോക്താക്കൾക്ക് പ്രതിവർഷം 1500 രൂപ ഈ ഇനത്തിൽ തന്നെ ലാഭിക്കാവുന്നതാണ്.

ഒരു വർഷം മുമ്പ് പുറത്തിറക്കിയ ജിയോഭാരത് ഫോൺ ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ 4ജി ഫോൺ ആണ്. 699 രൂപയ്ക്ക് ഫോൺ ലഭ്യമാണ്. പുതിയ ജിയോഭാരത് ഫോൺ വാങ്ങുന്ന ഏതൊരു വ്യാപാരിക്കും ഫോണിന്റെ മുഴുവൻ തുക വെറും ആറ് മാസത്തിനുള്ളിൽ തിരിച്ചുപിടിക്കാവുന്നതാണ്.

ഡിജിറ്റൽ ഇന്ത്യ പദ്ധതിയോടുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് ജിയോയുടെ പുതിയ സേവനം. ഡിജിറ്റൽ സമൂഹമായി രാജ്യത്തെ പരിവർത്തനം ചെയ്യുന്നതിന്റെ ഭാഗമായാണ് ടെക്‌നോളജിയുടെ ഗുണങ്ങൾ സാധാരണ ഇന്ത്യക്കാരിലേക്കുമെത്തിക്കുന്ന പദ്ധതികൾ കമ്പനി ആവിഷ്‌കരിക്കുന്നത്. രാജ്യത്തിന്റെ 75ാം റിപബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി ജിയോസൗണ്ട് പേയിൽ വന്ദേമാതരവും അവതരിപ്പിക്കുന്നുണ്ട്. സമകാലിക കാഴ്ച്ചപ്പാടുകളുമായി ചേർത്താണ് ഇതവതരിപ്പിക്കുന്നത്. ‌‌ഓരോ ഇന്ത്യക്കാരനെയും ശാക്തീകരിക്കുന്നതിന് ടെക്‌നോളജി ഉപയോഗപ്പെടുത്തുക എന്നതിലാണ് ജിയോ വിശ്വസിക്കുന്നതെന്ന് കമ്പനിയുടെ പ്രസിഡന്റ് സുനിൽ ദത്ത് പറഞ്ഞു.

BREAKING NEWS
വയനാട്ടിൽ തമിഴ്നാട് സ്വദേശികളിൽ നിന്നും എംഡിഎംഎ പിടിച്ച കേസ്: മയക്കുമരുന്ന് എത്തിച്ചത് ഡോക്ടർക്കായി; കോഴിക്കോട് സ്വകാര്യ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലെ ഡോക്ടർ അറസ്റ്റിൽ; എമർജൻസി ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവിയാണ് പിടിയിലായിരിക്കുന്നത്
06 Nov 2026
BREAKING NEWS
ആര്യ രാജേന്ദ്രൻ തിരുവനന്തപുരത്തുനിന്നും മാറുന്നു, കോഴിക്കോട് വീടെടുത്തു; പ്രവർത്തന മണ്ഡലം മാറ്റാൻ പാർട്ടിക്ക് കത്ത് നല്കി
06 Nov 2026
BREAKING NEWS
ദയാവധം വേണ്ട, കുട്ടിയാന മായ വിമാനത്തിൽ കൊച്ചിയിൽ നിന്ന് ​ഗുജറാത്തിലെ വൻതാരയിലേക്ക് പറന്നു ; 6 മാസത്തെ വിദഗ്ധ ചികിത്സ
06 Nov 2026
BREAKING NEWS
മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദം: വിദ്യാർഥികളെ അധിക്ഷേപിച്ചവർക്കെതിരേ പോക്സോ കേസ്; കമന്റിട്ടവരടക്കം കുടുങ്ങും
06 Nov 2026