BREAKING NEWS

വെറും 15 രൂപയ്ക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ; പുതിയ പായ്ക്കുമായി ജിയോ

· · 1 min read
Share: Copied!

കൊച്ചി: രാജ്യത്തെ ഡിജിറ്റൽ കണക്റ്റിവിറ്റി കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി വെറും 15 രൂപയ്ക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ പായ്ക്ക് അവതരിപ്പിച്ച് റിലയൻസ് ജിയോ. 24 മണിക്കൂർ കാലയളവിൽ അതിവേഗ 5ജി ഡാറ്റ പരിധിയില്ലാതെ ഉപയോഗിക്കാവുന്ന പ്രത്യേക പായ്ക്കാണിത്.
കൂടുതൽ ഡാറ്റ ആവശ്യമുള്ള ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ജിയോ പുതിയ റീചാർജ് പായ്ക്ക് അവതരിപ്പിച്ചിരിക്കുന്നത്.

4K വീഡിയോ സ്ട്രീമിങ്, ഓൺലൈൻ ഗെയിമിങ്, വലിയ ഫയലുകൾ ഡൗൺലോഡ് ചെയ്യൽ, ക്ലൗഡ് അധിഷ്ഠിത ജോലികൾ തുടങ്ങിയവ തടസമില്ലാതെ ചെയ്യാൻ പുതിയ പായ്ക്ക് സഹായിക്കും. ജോലിക്കും വിനോദത്തിനും ഒരുപോലെ പ്രയോജനപ്പെടുത്താവുന്ന തരത്തിലാണ് ഈ സേവനം ഒരുക്കിയിരിക്കുന്നത്.

ജിയോയുടെ ട്രൂ 5ജി നെറ്റ്‌വർക്കിന്റെ സാധ്യതകൾ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തുടനീളം ജിയോയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി 15 രൂപയുടെ പായ്ക്ക് ഇപ്പോൾ ലഭ്യമാണ്.

BREAKING NEWS
അവർ മുടിമുറിക്കുന്നതുകണ്ടപ്പോൾ സങ്കടമായി, ഒരു പെൺകുട്ടിയല്ലേ? സമരം ചെയ്യുന്നവർ മുഖ്യമന്ത്രിയെക്കുറിച്ചോ, പൊതുവിദ്യാഭ്യാസ മന്ത്രിയെക്കുറിച്ചോ എന്തു പറഞ്ഞാലും വിരോധമില്ല, അഞ്ചിൽ നാലും സമ്മതിച്ചു, റേഷ്യോ കുറയ്ക്കാനാവില്ല, തസ്തികകൾ സൃഷ്ടിക്കേണ്ടി വരും, അങ്ങനെയൊരു ധനസ്ഥിതിയിലല്ല കേരളം, അവരെ നിഷേധിച്ചി...
04 Nov 2026
BREAKING NEWS
ആ ജീവൻ തിരികെപ്പിടിക്കാൻ 10 ദിവസങ്ങളായി നടത്തിയ ശ്രമങ്ങൾ വിഫലം, വനിതാ കണ്ടക്ടർ മരണത്തിനു കീഴടങ്ങി!! ടിക്കറ്റ് ബാക്കി 90 രൂപ ചോദിച്ചുള്ള തർക്കം, ഓടുന്ന ബസിൽ നിന്ന് വനിതാ കണ്ടക്ടറെ യാത്രക്കാരി തള്ളിത്താഴെയിട്ടു, ബസിന്റെ ചക്രങ്ങൾ ഇരുകാലുകളിലൂടെയും കയറിയിറങ്ങി, 24കാരിക്ക് ദാരുണാന്ത്യം
04 Nov 2026
BREAKING NEWS
'അപകടകരമായ മാലിന്യം'... കാലിലും കൈയിലും പിടിച്ച് പൊക്കിയെടുത്ത് ട്രംപിനെ ചവറ്റുകുട്ടയിലിട്ട് ഇറാൻ എംബസിയുടെ പരിഹാസം, അമേരിക്കൻ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മീം വൈറൽ!!  'അന്താരാഷ്ട്ര മാലിന്യം ഒടുവിൽ ചവറ്റുകുട്ടയിലെത്തി'യെന്ന് കമെന്റ്- Video
04 Nov 2026
BREAKING NEWS
"നിങ്ങൾ തെറ്റായ നമ്പറിലേക്കാണ് വിളിക്കുന്നത്, ഇത് പ്രതിഷേധങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും കാലമാണ്, ഒരുപക്ഷേ നിങ്ങൾക്കും അത് പിന്തുടരാം,"- തമാശ കലർത്തി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്!! "എനിക്ക് പ്രതിഷേധത്തിന് ഉദ്ദേശ്യമില്ല, പോരാത്തതിന് ഭയങ്കര തൊണ്ടവേദനയാ"- മറുപടിയുമായി ഹർജിക്കാരന്റെ അഭിഭാഷകൻ
04 Nov 2026