BREAKING NEWS

യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് പുടിൻ..!! ട്രംപിൻ്റെ മുന്നറിയിപ്പിന് പിന്നാലെ ചർച്ചയ്ക്ക് ഒരുങ്ങി റഷ്യ… പുടിനെ ഉടൻ കാണണമെന്ന് ട്രംപ്

· · 1 min read
Share: Copied!

മോസ്കോ: യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ചർച്ചയ്ക്ക് തയ്യാറെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ കർക്കശ നിലപാടാണ് ചർച്ചയ്ക്ക് ഒരുങ്ങാൻ റഷ്യയെ നിർബന്ധിതരാക്കിയത്. യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ റഷ്യയുടെ മേലുള്ള ഉപരോധം കടുപ്പിക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. അധികാരത്തിലെത്തിയാല്‍ ഒറ്റ ദിവസം കൊണ്ട് റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കുമെന്നാണ് ട്രംപ് പറഞ്ഞിരുന്നത്.

റഷ്യയെ വേദനിപ്പിക്കാന്‍ ഉദ്ദേശ്യമില്ലെന്ന് പറഞ്ഞ ട്രംപ് പരിഹാസ്യമായ യുദ്ധം ഉടനടി നിര്‍ത്തണമെന്നാണ് ആവശ്യപ്പെടുന്നത്. ഉപരോധത്തിനു പുറമെ റഷ്യൻ ഉല്‍പ്പന്നങ്ങള്‍ക്ക് കനത്ത നികുതിയും തീരുവയും ഏര്‍പ്പെടുത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കുന്നു. ഇതിന് പിന്നാലെയാണ് യുദ്ധം അവസാനിപ്പിക്കാൻ ചർച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യ അറിയിച്ചത്. പരസ്പര ബഹുമാനത്തോടെയുള്ള ചർച്ചയ്ക്ക് പുടിൻ തയ്യാറാണെന്ന് പുടിനറെ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.

യുദ്ധം നീണ്ടുപോകുന്നത് രാജ്യത്തുണ്ടാക്കുന്ന സാന്പത്തിക പ്രതിസന്ധിയും പുടിനെ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചയ്ക്ക് നിർബന്ധിതരാക്കി. സമാധാന ഉടമ്പടി ചർച്ച ചെയ്യുന്നതിനായി പുടിനെ തനിക്ക് ഉടൻ കാണണമെന്ന് ട്രംപ് ലോക സാമ്പത്തിക ഫോറത്തെ അറിയിച്ചു. ട്രംപിന്‍റെ നീക്കത്തെ യുക്രൈനും സ്വാഗതം ചെയ്യുന്നുവെന്നും യുദ്ധം അവസാനിപ്പിക്കാൻ ഒരു കരാർ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നുവെന്നും യുക്രൈന്‍ വ്യക്തമാക്കി.

BREAKING NEWS
അപകടസ്ഥലത്ത് ജഡ്ജി ചെലവഴിച്ചത് മൂന്ന് മണിക്കൂർ; മകനെ രക്ഷിക്കാൻ തെളിവ് നശിപ്പിച്ചെന്ന് ആരോപണം, പ്രത്യേക കേസെടുക്കണമെന്ന് ജയബാലകൃഷ്ണന്റെ കുടുംബം
02 Nov 2026
BREAKING NEWS
'ആന്റി, വേഗം വരൂ! അച്ഛൻ അമ്മയെ കൊന്നു', നാട്ടുകാർ കേട്ടത് മകന്റെ അലറിക്കരച്ചിൽ!! ദമ്പതികൾ ഓസ്ട്രേലിയയിൽനിന്ന് നാട്ടിലെത്തിയത് ദിവസങ്ങൾക്ക് മുമ്പ്... ഭാര്യയെ സംശയം, മകനെ പുറത്തേക്ക് പറഞ്ഞുവിട്ട ശേഷം 49 കാരിയെ ഭർത്താവ് കുത്തിക്കൊന്നു, തെളിവുനശിപ്പിക്കാൻ കത്തിയിലെ രക്തം കഴുകി...
02 Nov 2026
BREAKING NEWS
മരണത്തിനു മുൻപ് അവർ ഭയപ്പെട്ടതുതന്നെ സംഭവിച്ചു, അവനെ നന്നായി നോക്കണം, ഞങ്ങൾ പോയാൽ ആത്മഹത്യ ചെയ്യാൻ സാധ്യതയുണ്ടെന്ന് ബന്ധുക്കൾക്ക് കത്തെഴുതി വച്ച് സാജുവും അനുവും... ഇരുവരും ജീവനൊടുക്കും മുൻപ് പുതുവസ്ത്രങ്ങളണിഞ്ഞു, സവിൻ വിവാഹിതനായത് രണ്ടുവർഷം മുൻപ്, ചങ്ങനാശേരിയിലെ കൂട്ടമരണത്തിനു പിന്നിൽ സാമ്പത്തിക ...
02 Nov 2026
BREAKING NEWS
10-ാം ക്ലാസ് വിദ്യാർഥിനികൾക്കു നേരെ ചെയിൻസോ ഉപ​​യോ​ഗിച്ച് ആക്രമണം, ഒരു പെൺകുട്ടിയുടെ വലതുകൈ പൂർണമായും അറ്റുപോയി!! വനത്തിൽ ഒളിച്ചിരുന്ന് പോലീസിനെ കല്ലെറിഞ്ഞുവെന്ന് വിശദീകരണം... 21 കാരനു നേരെ പോലീസ് വെടിയുതിർത്തത് ആറുതവണ, പുറത്തെത്തിച്ചത് കൈയിൽ തൂക്കി വലിച്ചിഴച്ച്!! എൻകൗണ്ടറിൽ ​ഗുരുതര പരുക്ക്, അവനെ...
02 Nov 2026