Kerala

കരൾ നൽകിയ പിതാവ് മരിച്ച് മാസങ്ങൾക്കു ശേഷം ചികിത്സയിലായിരുന്ന മകനും മരിച്ചു, പിതാവിന്റെ മരണം റോബോട്ടിക് ശസ്ത്രക്രിയക്കിടെ ഹൃദയത്തിലേക്കുള്ള പ്രധാന ഞരമ്പിന് ക്ഷതമേറ്റ്

· · 1 min read
Share: Copied!

കൊച്ചി: കരൾസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കലൂർ ദേശാഭിമാനി റോഡ് കല്ലറക്കൽ പരേതനായ കെവൈ നസീറിന്റെ (ഫ്‌ളോറ വെജിറ്റബ്ൾസ് എറണാകുളം മാർക്കറ്റ്) മകൻ ത്വയ്യിബ് കെ നസീർ (26) ആണ് മരിച്ചത്. ത്വയ്യിബിന് കരൾ ദാനം ചെയ്തത് പിതാവായ നസീർ ആയിരുന്നു.

കരൾദാനം ചെയ്തതിനെ തുടർന്ന് ചികിത്സയിലിരിക്കേയാണ് കഴിഞ്ഞ ഏപ്രിൽ ഒന്നിന് നസീർ മരണപ്പെട്ടത്. മാസങ്ങൾക്കു ശേഷം ചികിത്സയിലിരിക്കെ മകനും മരണപ്പെടുകയായിരുന്നു. ത്വയ്യിബിനെ കലൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ കബറടക്കി. മാതാവ്. ശ്രീമൂലനഗരം പീടിയേക്കൽ കുടുംബാംഗം ഷിജില. സഹോദരങ്ങൾ: ഷിറിൻ കെ നസീർ (അടിവാട്, കോതമംഗലം), ആയിഷ നസീർ.

യുക്രെയ്നുമായുള്ള യുദ്ധം റഷ്യ ഉടൻ അവസാനിപ്പിക്കണം…!!! റഷ്യ വിൽക്കുന്ന എല്ലാത്തിനും ഉയർന്ന നികുതിയും തീരുവയും ഏർപ്പെടുത്തും…

കരൾസംബന്ധമായ രോഗത്തെ തുടർന്നാണ് ത്വയ്യിബിന് ഡോക്ടർമാർ കരൾമാറ്റ ശസ്ത്രക്രിയ നിർദേശിക്കുകയും പിതാവിന്റെ കരൾ മാറ്റിവയ്ക്കുകയുമായിരുന്നു. എന്നാൽ റോബോട്ടിക് ശസ്ത്രക്രിയക്കിടെ ഹൃദയത്തിലേക്കുള്ള പ്രധാന ഞരമ്പിന് ക്ഷതമേറ്റതിനെ തുടർന്ന് നസീറിനെ തീവ്രപരിചരണ യൂണിറ്റിൽ പ്രവേശിച്ചെങ്കിലും മരിച്ചു. ത്വയ്യിബ് ദീർഘനാളായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എംബിഎ ബിരുദധാരിയായ ത്വയ്യിബ് പഠനത്തിന് ശേഷം പിതാവിനൊപ്പം ചേർന്ന് പച്ചക്കറി വ്യാപാരം ചെയ്തുവരികയായിരുന്നു.

BREAKING NEWS
’പാർട്ടി മാറിയേ തീരൂ’; അടിമുടി തിരുത്താൻ നേതാക്കൾക്കായി സർവേ നടത്താനുള്ള നീക്കവുമായി സിപിഎം; കേന്ദ്ര കമ്മിറ്റി അംഗങ്ങൾക്കായി 83 ചോദ്യങ്ങളുള്ള ചോദ്യാവലി
02 Nov 2026
BREAKING NEWS
’സിപിഎമ്മിനെ അച്ചടക്കമുള്ള പാർട്ടിയാക്കിയത് പിണറായി വിജയന്റെ ഉറച്ച നിലപാടുകൾ; നായനാരുടെ ജനകീയ ശൈലി അനുകരിക്കാവുന്നത്: സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ
02 Nov 2026
BREAKING NEWS
അപകടസ്ഥലത്ത് ജഡ്ജി ചെലവഴിച്ചത് മൂന്ന് മണിക്കൂർ; മകനെ രക്ഷിക്കാൻ തെളിവ് നശിപ്പിച്ചെന്ന് ആരോപണം, പ്രത്യേക കേസെടുക്കണമെന്ന് ജയബാലകൃഷ്ണന്റെ കുടുംബം
02 Nov 2026
BREAKING NEWS
'ആന്റി, വേഗം വരൂ! അച്ഛൻ അമ്മയെ കൊന്നു', നാട്ടുകാർ കേട്ടത് മകന്റെ അലറിക്കരച്ചിൽ!! ദമ്പതികൾ ഓസ്ട്രേലിയയിൽനിന്ന് നാട്ടിലെത്തിയത് ദിവസങ്ങൾക്ക് മുമ്പ്... ഭാര്യയെ സംശയം, മകനെ പുറത്തേക്ക് പറഞ്ഞുവിട്ട ശേഷം 49 കാരിയെ ഭർത്താവ് കുത്തിക്കൊന്നു, തെളിവുനശിപ്പിക്കാൻ കത്തിയിലെ രക്തം കഴുകി...
02 Nov 2026