BREAKING NEWS

​ഗ്രീഷ്മയുടെ വീട്ടിൽ നിന്നിറങ്ങിയതെ ചതി വന്നവഴി മനസിലായി.. കൂട്ടുകാരനോടുമാത്രം പറഞ്ഞു ​ഗ്രീഷ്മ ചതിച്ചു… പിന്നീട് പ്രണയിനിയെ ഒറ്റിക്കൊടുക്കാത്ത മൗനം… ഇനി ജീവിതത്തിലേക്ക് തിരിച്ചുവരവില്ലെന്നു മനസിലാക്കി പിതാവിനോട് പറഞ്ഞു മരണം വന്ന വഴി…

· · 1 min read
Share: Copied!

തിരുവനന്തപുരം: വിഷം തളർത്തിയ ശരീരവുമായി ​ഗ്രീഷ്മയുടെ വീട്ടിൽ നിന്ന് ഇറങ്ങിയയുടനെ ഷാരോണിന് മനസിലായി തന്റെ ഈ അവസ്ഥ എങ്ങനെയുണ്ടായതാണെന്ന്… ​ഗ്രീഷ്മയുടെ വീട്ടിൽ നിന്നു ശർദ്ദിച്ചുകൊണ്ടിരങ്ങിവന്ന ഷാരോൺ റെജിനോടു പറഞ്ഞിരുന്നു. ​ഗ്രീഷ്മ തന്നെ ചതിച്ചുവെന്ന്… പിന്നീട് നീണ്ട 11 ദിവസം ശാരീരിക അവശതകളോടെ വീട്ടിലും ആശുപത്രികളിലും കഴിഞ്ഞപ്പോഴൊന്നും ഷാരോൺ തൻറെ പ്രണയിനിയായ ഗ്രീഷ്മയാണിത് ചെയ്തതെന്ന് ആരോടും പറഞ്ഞിരുന്നില്ല. മരണമൊഴിയെടുക്കാൻ വന്ന ഉദ്യോ​ഗസ്ഥരോടു പോലും ​ഗ്രീഷ്മ തനിക്ക് കഷായത്തിൽ വിഷം കലർത്തി നൽകിയെന്ന്. ​ഗ്രീഷ്മയുടെ അടുത്തു പോയതും കഷായം ​ഗ്ലാസിലൊഴിച്ച് തന്നതും മാത്രം പറഞ്ഞു.

ഒരു പക്ഷെ ആ ചെറുപ്പക്കാരൻ വിചാരിച്ചിരിക്കാം ഇതും കഴിഞ്ഞു പോകും താൻ പഴയപോലെ ജീവിതത്തിലേക്ക് തിരിച്ചുവരും എന്തിന് തൻരെ പ്രണയിനിയെ സമൂഹത്തിനു മുന്നിൽ കുറ്റക്കാരിയാക്കണമെന്ന്. ഒടുവിൽ അവസാന ദിവസം, മരണത്തോട് മല്ലിട്ടുകൊണ്ടിരിക്കെ രാവിലെ ഐസിയുവിൽ വച്ചാണ് ഷാരോൺ അച്ഛനോട് കാര്യങ്ങൾ തുറന്നു പറയുന്നത്.

2022 ഒക്ടോബർ 14-ന് സുഹൃത്ത് റെജിനൊപ്പമാണ് ഷാരോൺ ഗ്രീഷ്മയുടെ വീട്ടിൽ പോയത്. ഇവിടെവച്ച് ഗ്രീഷ്മ ഷാരോണിന് കുടിക്കാനായി കഷായം നൽകി. സുഹൃത്തിനൊപ്പം ബൈക്കിൽ മടങ്ങവേ പലതവണ ഛർദിച്ച ഷാരോൺ ക്ഷീണിതനാവുകയും പിന്നീട് ആശുപത്രിയിലെത്തിക്കുകയും ചെയ്തു. വീട്ടിലേക്ക് തിരിച്ചെത്തിയെങ്കിലും ആരോഗ്യസ്ഥിതിയിൽ മാറ്റമില്ലാത്തതിനാൽ വീണ്ടും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഷാരോൺ ചികിത്സ തേടുകായിരുന്നു.
23 വയസ് മാത്രം പ്രായമുള്ള ചെക്കനെ പ്രണയത്തിന്റെ പേരിൽ കൊലപ്പെടുത്തിയ പ്രതിയുടെ വാദം ഇങ്ങനെ: തനിക്ക് 24 വയസ് മാത്രമേ പ്രായമുള്ളു, വീട്ടിലെ ഏക മകൾ, ഇനിയും പഠിക്കണം, മറ്റു ക്രിമിനൽ പശ്ചാത്തലമില്ല…, അപൂർവങ്ങളിൽ അപൂർവമായ കേസ്, ചെകുത്താന്റെ മനസ്, സ്‌നേഹം നടിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് കൊലപാതകം- പ്രോസിക്യൂഷൻ

​ഗ്രീഷ്മയെ രക്ഷിക്കാൻ ആവനാഴിയിലെ അവസാന അമ്പുമെടുത്ത് പ്രയോ​ഗിച്ച് പ്രതിഭാ​ഗം… പ്രതിയെ മാനസാന്തരപ്പെടുത്തി പുനഃരധിവാസം ഉറപ്പാക്കാനുള്ള കടമ കൂടി സമൂഹത്തിനുണ്ട്, സ്വകാര്യദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി… കിടപ്പുമുറിയിലെ ദൃശ്യങ്ങൾപോലും പകർത്തി… ഒരുസ്ത്രീക്ക് സഹിക്കാവുന്നതിലും അപ്പുറമുള്ള കാര്യങ്ങളാണ് ചെയ്തത്… ഷാരോണുമായുള്ള ബന്ധത്തിൽ നിന്ന് രക്ഷപ്പെടാൻ പലതവണ ശ്രമിച്ചു, പക്ഷെ ഷരോൺ തയാറായില്ല…

ചെകുത്താൻ മനസാണെന്നു വാദിച്ചത് വെറുതെയല്ല… കൊലയ്ക്ക് നാലുമാസത്തെ ആസൂത്രണം…, വിശ്വാസം ജനിപ്പിക്കാൻ താലി കെട്ടിച്ചു…, പല പ്രാവശ്യം ലൈം​ഗിക ബന്ധത്തിലേർപ്പെട്ടു…, പൂർണമായി തനിക്കനുകൂലമാക്കിയ ശേഷം കൊലപാതകം… പബ്ലിക് പ്രൊസിക്യൂട്ടർ

മറ്റെന്തെങ്കിലും പാനീയം ഉള്ളിൽച്ചെന്നിട്ടുണ്ടോയെന്ന് നഴ്സ് തുടർച്ചയായി ചോദിച്ചതിനെ തുടർന്നാണ് കഷായം കുടിച്ച വിവരം ഷാരോൺ പറയുന്നത്. ഗ്രീഷ്മയുടെ വീട്ടിൽനിന്ന് തിരിച്ചുവന്നശേഷം ഷാരോണിന് ഭക്ഷണമൊന്നും കഴിക്കാൻ കഴിയാതായിരുന്നു. അന്നനാളം പൂർണമായും പൊള്ളിയ നിലയിലായിരുന്നു. വെള്ളം പോലും ഇറക്കാൻ കഴിയാതെയാണ് ഷാരോൺ ആ ദിവസങ്ങളിൽ ജീവിച്ചത്. ഒപ്പംപോയ സുഹൃത്തിന് ആരോഗ്യപ്രശ്‌നമൊന്നും അനുഭവപ്പെട്ടിരുന്നില്ല. 25-നാണ് ഷാരോൺ മരണത്തിന് കീഴടങ്ങിയത്.

ഗ്രീഷ്മ നൽകിയ ജ്യൂസും കഷായവും ഷാരോണിന്റെ മരണത്തിന് കാരണമായേക്കാമെന്ന സംശയവുമായി വീട്ടുകാർ പോലീസിനെ സമീപിക്കുകയും ചെയ്തിരുന്നു. ഗ്രീഷ്മയുടെ വീട്ടിൽനിന്നാണ് ഭക്ഷ്യവിഷബാധയുണ്ടായതെന്നും അത് ആസൂത്രിതമാണെന്നുമുള്ള നിഗമനത്തിലേക്ക് പിന്നീട് പോലീസ് എത്തി. ഇതിനേ സാധുകരിക്കുന്നരീതിയിൽ ഷാരോണിന്റെ ആന്തരാവയവങ്ങളുടെ റിസൽട്ടും വന്നിരുന്നു. പിന്നീട് പോലീസ് തെളിവുകൾനിരത്തി ചോദ്യംചെയ്തപ്പോൾ ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി നൽകിയ കാര്യം സമ്മതിക്കുകയും ചെയ്തു.

BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026
BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026
BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026