ഇത് ചരിത്ര നിമിഷം, ഐഎസ്ആർഒയുടെ സ്പേസ് ഡോക്കിങ് പരീക്ഷണം വിജയകരം, എന്താണ് സ്പേസ് ഡോക്കിങ്?

ബെംഗളൂരു: ഐഎസ്ആർഒയുടെയെ സ്പേസ് ഡോക്കിങ് പരീക്ഷണം വിജയകരമെന്ന് റിപ്പോർട്ട്. സ്പേഡെക്സ് ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്ത് എത്തിയ ഇരട്ട ഉപഗ്രഹങ്ങളായ ചേസറും (എസ്ഡിഎക്–01) ടാർഗറ്റും (എസ്ഡിഎക്സ്–02) കൂടിച്ചേർന്നെന്നാണ് വിവരം. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും.

ബഹിരാകാശ പേടകങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തിൽവെച്ച് കൂട്ടിയോജിപ്പിക്കുന്നതാണ് സ്പേസ് ഡോക്കിങ്. ഡിസംബർ 30ന് സതീഷ് ധവാൻ ബഹിരാകാശ നിലയത്തിൽ നിന്നാണ് സ്പെയ്‌ഡെക്‌സ് ദൗത്യത്തിനുള്ള റോക്കറ്റ് വിക്ഷേപിച്ചത്. 220 കിലോഗ്രാം വീതം ഭാരമുള്ള ചേസർ അഥവാ എസ്ഡിഎക്സ്–01, ടാർഗറ്റ് അഥവാ എസ്ഡിഎക്സ്–02 എന്നിവയാണ് യാത്ര തിരിച്ച രണ്ട് ഉപ​ഗ്രഹങ്ങൾ. നിരവധി തവണ മാറ്റിവച്ച ശേഷമാണ് പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയത്.

കഴിഞ്ഞ ഞായറാഴ്ച പേടകങ്ങളെ മൂന്നു മീറ്റർ അകലത്തിൽ എത്തിക്കാൻ സാധിച്ചതായി ഐഎസ്ആർഒ അറിയിച്ചിരുന്നു. ജനുവരി ഏഴിന് ഡോക്കിങ് പരീക്ഷണം നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, ഇത് പിന്നീട് ജനുവരി ഒമ്പതിലേക്ക് മാറ്റിവച്ചു. ഉപഗ്രഹങ്ങളെ 15 മീറ്റർ അകലത്തിലെത്തിക്കാനുള്ള ആദ്യ ശ്രമം പാളിയിരുന്നു. ഇതേ തുടർന്ന് ഡോക്കിങ് പരീക്ഷണ വീണ്ടും മാറ്റിവച്ചു. അന്നത്തെ പിഴവ് പരിഹരിച്ചാണ് ഉപഗ്രഹങ്ങളെ 15 മീറ്റർ അകലത്തിലേക്കും പിന്നീട് മൂന്ന് മീറ്ററിലേക്കും എത്തിക്കാൻ ഐഎസ്ആർഒയ്ക്ക് സാധിച്ചത്.

ബഹിരാകാശത്തെ ഡോക്കിങ് സാധ്യമായതോടെ റഷ്യ, യുഎസ്, ചൈന എന്നിവയ്ക്കു പിന്നാലെ ഈ സാങ്കേതികവിദ്യ കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. സ്വന്തം സ്പേസ് സ്റ്റേഷനുൾപ്പെടെ ഇന്ത്യൻ സ്വപ്നങ്ങളിലേക്കുള്ള അടുത്ത ചുവടാണ് സ്പേഡെക്സ്. ഇന്ത്യൻ സഞ്ചാരികളെ ബഹിരാകാശത്ത് അയയ്ക്കുന്ന ഗഗൻയാൻ, ചന്ദ്രോപരിതലത്തിലുള്ള സാംപിളുകൾ ശേഖരിച്ച് ഭൂമിയിലെത്തിച്ച് പഠനം നടത്താനുള്ള ചന്ദ്രയാൻ–4 എന്നീ പദ്ധതികൾക്കും മുതൽക്കൂട്ടാകും. ഏറ്റവും കുറഞ്ഞ ചെലവിൽ ലക്ഷ്യം നേടിയെന്ന ഖ്യാതിയും ഇനി ഇന്ത്യയ്ക്ക് സ്വന്തം.
“ഇത്ര വെപ്രാളംപ്പെട്ട് സമാധി തുറക്കണ്ട എന്നാണ് എന്റൊരു ഇത് ….. 🫣😌കളക്ടർ ഡെയിലി വന്നു ചർച്ചയിൽ പങ്കെടുക്കട്ടെ…എന്താണ് കളക്ടർക്ക് പറയാനുള്ളത് എന്ന് കേക്കാല്ലോ”… ഗോപൻ സ്വാമിയുടെ സമാധിയിൽ സമാധാനമുണ്ടാക്കാനെത്തിയ കലക്റ്റർക്കു ചുറ്റും കോഴിക്കുഞ്ഞുങ്ങളുടെ ചാകര

6 മുറിവുകളുണ്ട്… ഇതിൽ രണ്ടെണ്ണം ഗുരുതരമാണ്… നട്ടെല്ലിന് അടുത്തായി ഒന്നിലധികം പരുക്കുകൾ… കഴുത്തിലും കുത്തേറ്റു…. വീട്ടിലെത്തിയ അക്രമിയുടെ കുത്തേറ്റ സെയ്ഫ് അലി ഖാൻ ഗുരുതരാവസ്ഥയിൽ… ശസ്ത്രക്രയ തുടരുന്നു..

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7