BREAKING NEWS

കാലികളുടെ ബഹളം കേട്ട് തൊഴുത്തിലെത്തിയ ഉടമ കണ്ടത് രക്തത്തിൽ കുളിച്ചുനിൽക്കുന്ന പശുക്കളെ, മദ്യപിച്ച് ലക്കുകെട്ട് പശുക്കളുടെ അകിട് അറുത്ത് മാറ്റിയ സംഭവത്തിൽ ബീഹാർ സ്വദേശി അറസ്റ്റിൽ

· · 1 min read
Share: Copied!

ബെംഗളൂരു: മദ്യപിച്ച് ലക്കുകെട്ട് പശുക്കളുടെ അകിട് അറുത്തുമാറ്റിയ സംഭവത്തിൽ കർണാടകയിൽ യുവാവ് അറസ്റ്റിൽ. ചാമരാജ്പേട്ടിൽ ഞായറാഴ്ച പുലർച്ചെയാണ് മൂന്നു പശുക്കളെ ഇയാൾ ആക്രമിച്ചത്. സംഭവത്തിൽ 30 കാരനായ ബീഹാറിലെ ചമ്പാരൻ സ്വദേശി സയിദ്ദ് നസ്റു എന്നയാളാണ് അറസ്റ്റിലായി. തിങ്കളാഴ്ച രാവിലെ അറസ്റ്റിലായ ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. പശുക്കളെ ആക്രമിച്ചത് കർണാടകയിൽ വലിയ രീതിയിലെ പ്രതിഷേധത്തിന് കാരണമായതിന് പിന്നാലെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉടനടി നടപടി സ്വീകരിക്കാനും കുറ്റവാളിയെ കണ്ടെത്താനും ബെംഗളൂരു പൊലീസ് കമ്മീഷണർ ബി ദയാനന്ദയ്ക്ക് നിർദ്ദേശം നൽകിയിരുന്നു.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, രാജി മലയോര ജനതയ്ക്കുവേണ്ടി, എന്റെ ഈ ജീവിതത്തിലെ അസറ്റ് എംഎൽഎ എന്ന മൂന്നക്ഷരമായിരുന്നു മൂന്നരക്കോടി ജനങ്ങൾക്കായി വേണ്ടെന്നു വയ്ക്കുന്നു- പിവി അൻവർ

രക്തം വാർന്ന് അവശ നിലയിലായ പശുക്കൾ ചികിത്സയിലാണ്. പശുക്കളുടെ ഉടമയ്ക്ക് 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും കുറ്റവാളിയെ മാതൃകാപരമായ ശിക്ഷ നൽകണമെന്നുമാണ് ബിജെപി നേതാവ് എംഎൽസി രവി കുമാർ ആവശ്യപ്പെട്ടു. സംഭവം കർണാടകയിൽ വലിയ രീതിയിലുള്ള പ്രതിഷേധത്തിനു കാരണമായിരുന്നു.

ചാമരാജ്പേട്ട് സ്വദേശിയായ കർണ എന്നയാളുടെ മൂന്ന് പശുക്കളെയാണ് യുവാവ് ആക്രമിച്ചത്. കാലികളുടെ ബഹളം കേട്ട് എഴുന്നേറ്റ കർണ തൊഴുത്തിൽ രക്തത്തിൽ കുളിച്ച് കിടക്കുന്ന പശുക്കളെ കണ്ടെത്തുകയായിരുന്നു. സംഭവത്തിലെ പ്രതികളെ ഉടനെ കണ്ടെത്തിയില്ലെങ്കിൽ സംക്രാന്തി ദിവസം കരിദിനം ആഘോഷിക്കുമെന്ന് ബിജെപി നേതാക്കൾ ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. കർണാടക പ്രതിപക്ഷ നേതാവ് ആർ അശോക അടക്കമുള്ളവർ സംഭവ സ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു.

BREAKING NEWS
‘ഒമർ അബ്ദുല്ല–നിധി റസ്ദാൻ വിവാഹം ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധം; അസാധു; ശരീഅത്ത് നിബന്ധനകൾ പാലിച്ചില്ല‘;ജമാഅത്ത് പ്രസിഡന്റ്
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന്നു; അതുകൊണ്ടെന്താ എന്നെക്കാൾ നല്ലൊരു പങ്കാളിയെ അദ്ദേഹ...
02 Nov 2026
BREAKING NEWS
കുടുംബവഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; കഴുത്തിലടക്കം ആറോളം മുറിവുകൾ
02 Nov 2026
BREAKING NEWS
മഹാരാജാസിൽ മന്ത്രിയുടെ പ്രസംഗം തടഞ്ഞ സംഭവം; കോളേജ് യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്സണും സസ്പെൻഷൻ; നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് എസ്.എഫ്.ഐ
02 Nov 2026