CINEMA

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞുനോക്കി…. മാറ്റ്വാഗ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഹരിനാരായണൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ടൈറ്റിൽ ലോഞ്ച് ചെയ്തു…!!! പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകുന്ന സിനിമ…

· · 1 min read
Share: Copied!

പ്രശസ്ത ചലച്ചിത്ര താരങ്ങളായ ശങ്കർ, സോഹൻ സീനുലാൽ , നിസാർ മാമുക്കോയ, തുടങ്ങിയവർ ചടങ്ങിന് തിരികൊളുത്തി. 2025 ജനുവരി അവസാനം ചിത്രീകരണം ആരംഭിക്കുന്ന പ്രസ്‌തുത സിനിമയ്ക്ക് *ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞുനോക്കി എന്നാണ് പേരിട്ടിരിക്കുന്നത്. മാറ്റ്വാഗ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഗൗതം ഹരിനാരായണൻ ആണ് ചിത്രം നിർമിക്കുന്നത്. തികച്ചും പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകികൊണ്ടാണ് ചിത്രം ഒരുങ്ങുന്നത്.

നന്തുണി,നീലാംബരി,നോട്ടി പ്രോഫസർ,നെരിപ്പോട്, ഒരുമ്പെട്ടവൻ . എന്നീ ചിത്രങ്ങൾക്ക് ശേഷം ഹരിനാരായണൻ രചനയും സംവിധാനവും ചെയ്യുന്നു. ഗൗതം ഹരിനാരായണൻ ഒരുമ്പെട്ടവൻ എന്ന ചിത്രത്തിനു ശേഷം ഈ ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

സിനിമ സാംസ്‌കാരിക മേഖലകളിൽ നിന്നുള്ള പല പ്രമുഖ വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു. ഷാഹിദ് കൊപ്പവും, ഷാനു ഷാൻ ചാലിശ്ശേരിയുമാണ് ചിത്രത്തിന്റെ മറ്റു സഹ നിർമാതാക്കൾ. ഫൈസൽ വി ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് പ്രശാന്ത് മോഹൻ എം പി യാണ്. വിനീത് ശ്രീനിവാസൻ, വൈക്കം വിജയലക്ഷ്മി, സിതാര കൃഷ്ണകുമാർ, നകുൽ നാരായണൻ എന്നിവരാണ് ഗായകർ.

പ്രൊഡക്ഷൻ കൺട്രോളർ ജോസ് വരാപ്പുഴ, മേക്കപ്പ് നയന എൽ രാജ്, കലാസംവിധാനം ഷറഫു ചെറുതുരുത്തി, നിശ്ചല ഛായാഗ്രഹണം കിരൺ കൃഷ്ണൻ, വസ്ത്രാലങ്കാരം ജിതേഷ് ബാലുശ്ശേരി, സഹ സംവിധാനം മനോജ് പുതുച്ചേരി, പബ്ലിസിറ്റി ഡിസൈനർ റെജി ആന്റണി പി. ആർ. ഒ. എം കെ ഷെജിൻ തുടങ്ങിയവരാണ് മറ്റു അണിയറ പ്രവർത്തകർ.

സിനിമകൾ, സീരീസുകൾ, വാർത്തകൾ, ഷോകൾ എന്നിവയിലൂടെ ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഗ്ലോപിക്സ്….!! ലോഗോ ലോഞ്ച് നടന്നത് കൊച്ചി, ബാംഗ്ലൂർ, ഹൈദരാബാദ് നഗരങ്ങളിൽ

BREAKING NEWS
17 കാരനെ കൊലപ്പെടുത്തിയതിനു പിന്നിൽ മുൻകൂട്ടി തയാറാക്കിയ 'ക്രൈം' തിരക്കഥ, നിയമത്തെ കബളിപ്പിക്കാൻ പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ കുറ്റം സമ്മതിക്കണമെന്ന് മുൻകൂട്ടി തീരുമാനിച്ചു, മൂന്നുപേർക്കും കൊലപാതകത്തെകുറിച്ച് കൃത്യമായ ധാരണ!! തെളിവുകൾ സ്‌ട്രോങ്, പ്രായത്തിന്റെ പേരിൽ ഒന്നാംപ്രതിക്ക് കേസിൽ...
03 Nov 2026
BREAKING NEWS
വികസിത് ഭാരത് 2047: ഇന്ത്യയ്ക്ക് പ്രതിവർഷം 9-10% വളർച്ച അനിവാര്യമെന്ന് നബാർഡ് ചെയർമാൻ ഡോ. ഷാജി കൃഷ്ണൻ; കേരളത്തിൽ ബാങ്ക് നിക്ഷേപം 10.6 ലക്ഷം കോടി രൂപയും വായ്പകൾ 7.74 ലക്ഷം കോടി രൂപയും കടന്നു
03 Nov 2026
BREAKING NEWS
‘വിദ്യാർഥികൾ മാപ്പപേക്ഷ നൽകിയാൽ പരീക്ഷ എഴുതാൻ അവസരം’; കാലടി സർവകലാശാലാ വിവാദത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി റോജി എം. ജോൺ
03 Nov 2026
BREAKING NEWS
പോലീസ് വെടിവെപ്പിൽ ഹേമന്തിന്റെ തുട മുതൽ പാദം വരെയുള്ള ഭാഗങ്ങളിൽ ബുള്ളറ്റ് തുളച്ചുകയറി, ചെയിൻസോ ആക്രമണക്കേസ് പ്രതിയുടെ ഇടതുകാലിന്റെ രക്തയോ‌ട്ടം പൂർണമായി നിലച്ചു, മുട്ടിനു മുകളിൽവച്ച് മുറിച്ചുമാറ്റി, വലതുകാലിലേക്കുള്ള രക്തയോട്ടത്തിലും ആശങ്ക, നില അതീവ ​ഗുരുതരമായി തുടരുന്നു
03 Nov 2026