എട്ടിൽ കൂടുതൽ സീറ്റുകളുള്ള വാഹനങ്ങൾ വാഹനങ്ങൾ വാടകയ്ക്ക് നൽകരുത്…!! സ്വകാര്യ വാഹനങ്ങൾ മറ്റുള്ള വ്യക്തികളുടെ ഉപയോഗത്തിനായി പണമോ പ്രതിഫലമോ വാങ്ങി നൽകരുത്..!! ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ അത്യാവശ്യഘട്ടങ്ങളിൽ സൗജന്യമായി ഉപയോഗിക്കാൻ നൽകാം…

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനങ്ങൾ വാടകയ്ക്ക് നൽകുന്നതിൽ പുതിയ മാർഗ നിർദേശവുമായി ഗതാഗത വകുപ്പ്. എട്ടിൽ കൂടുതൽ സീറ്റുകൾ ഘടിപ്പിച്ച വാഹനങ്ങൾ വാടകയ്ക്ക് നൽകാൻ പാടില്ല. അത്തരത്തിലുള്ളവ ഉടമയും കുടുംബാംഗങ്ങളും മാത്രമേ ഉപയോഗിക്കാവൂ. റെന്റ് എ ക്യാബ് ലൈസൻസിന് അപേക്ഷിക്കുമ്പോൾ കുറഞ്ഞത് 50 വാഹനങ്ങൾക്ക് ഓൾ ഇന്ത്യ പെർമിറ്റ് വാങ്ങണം.

ബൈക്കുകൾ റെന്റിനു നൽകാൻ കുറഞ്ഞത് അഞ്ച് ബൈക്കുകൾ ട്രാൻസ്പോർട്ട് വാഹനമായി രജിസ്റ്റർ ചെയ്യണം. സ്വകാര്യ വാഹനങ്ങൾ അനധികൃതമായി വാടകയ്ക്ക് നൽകുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്നും മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു.

സ്വകാര്യ വാഹനങ്ങൾ മറ്റുള്ള വ്യക്തികളുടെ ഉപയോഗത്തിനായി പണമോ പ്രതിഫലമോ വാങ്ങി വാടകയ്ക്കു നൽകുന്നത് മോട്ടോർ വാഹന നിയമപ്രകാരം ശിക്ഷാർഹമാണ്. എന്നാൽ, ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ അത്യാവശ്യഘട്ടങ്ങളിൽ സൗജന്യമായി ഉപയോഗിക്കാൻ നൽകുന്നതിൽ തെറ്റില്ല.

സ്ഥിരമായി പല വ്യക്തികളെ വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ കൊണ്ടുപോകുന്നതും പത്രമാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പരസ്യം ചെയ്തു വാടകയ്ക്കു നൽകുന്നതും ശിക്ഷാർഹമാണ്. അനധികൃതമായി വാടകയ്ക്കു നൽകുന്ന സ്വകാര്യ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദാക്കുന്നതുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും ഗതാഗത വകുപ്പ് കമ്മിഷണർ മുന്നറിയിപ്പ് നൽകി.

‘‘ലോലമായ പൂക്കളാണ് സ്ത്രീകള്‍, അടുക്കളക്കാരിയല്ല…!! പൂവിനെ പരിപാലിക്കും പോലെ സ്ത്രീകളോട് പെരുമാറണം…!!! കുടുംബത്തിന്റെ ചെലവുകളുടെ ഉത്തരവാദിത്തം പുരുഷന്.., കുഞ്ഞുങ്ങളെ പരിപാലിക്കേണ്ടത് സ്ത്രീകള്‍…!!! ആയത്തുല്ല ഖമനയിയുടെ കുറിപ്പ്..

ക്രിസ്മസിനും കൈവിടാതെ പിണറായി സർക്കാർ…!!! ഒരു ഗഡു പെൻഷൻ തിങ്കളാഴ്ചമുതൽ വിതരണം ചെയ്യും…!! 62 ലക്ഷത്തോളം പേർക്ക് 1600 രൂപവീതം ലഭിക്കും… ഇന്ത്യയിൽ ഏറ്റവും സമഗ്രമായ സാമൂഹ്യസുരക്ഷ പെൻഷൻ പദ്ധതി നടപ്പാക്കിയിട്ടുള്ളത്‌ കേരളത്തിൽ…

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7