കൂട്ടുകാരുടെ പുഷ്പ, അല്ലു അർജുന്റെ കടുത്ത ആരാധകൻ, കാണുന്നവരിൽ നൊമ്പരം നിറച്ച് മസ്തിഷ്ക മരണം സംഭവിച്ച ശ്രീതേജിന്റെ ഫയർ ആക്ഷൻ’ ‍ഡാൻസ് വീഡിയോ

ഹൈദരാബാദ്: അല്ലു അർജുന്റെ കടുത്ത ആരാധകൻ, ഒരു സിനിമപോലും വിടാതെ കാണും. ശ്രീതേജിന്റെ ഈ അല്ലു ആരാധനകാരണം കൂട്ടുകാരിട്ട പേരാണ് പുഷ്പ. എന്നാൽ ഇപ്പോൾ ഈ പേരും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ശ്രീതേജിന്റെ ഫയർ ആക്ഷൻ’ ‍ഡാൻസ് വീഡിയോയും കാഴ്ച്ചക്കാരിൽ നൊമ്പരമാവുകയാണ്.

ഇന്നലെ വൈകിട്ടോടെയാണ് ശ്രീതേജിന് മസ്തിഷ്‌ക മരണം സംഭവിച്ചതായി ഹൈദരാബാദ് സിറ്റി പൊലീസ് കമ്മീഷണർ സ്ഥിരീകരിച്ചത്. കുട്ടിയുടെ മാതാവ് രേവതി സംഭവ ദിവസം തന്നെ മരിച്ചിരുന്നു. ഹൈദരാബാദിലെ ദിൽസുഖ്‌നഗർ സ്വദേശിയായ ശ്രീതേജിന്റെ ‘പുഷ്പ’ ആരാധനക്കൊണ്ടാണ് റിലീസ് ദിവസമായ ഡിസംബർ നാലിന് കുടുംബം ഒന്നാകെ സന്ധ്യാ തിയറ്ററിൽ പ്രിമിയർ ഷോ കാണാനെത്തിയത്. മാതാപിതാക്കളായ ഭാസ്‌ക്കറിനും രേവതിക്കും പുറമെ സഹോദരി ഏഴു വയസുകാരി സാൻവികയും അന്ന് ശ്രീതേജിനൊപ്പം തിയറ്ററിൽ എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് തിക്കിലും തിരക്കിലും പെട്ടു രേവതി മരിച്ചത്. തിക്കിലും തിരക്കിലും സാൻവിക്ക് ശ്വാസംമുട്ടിയതോടെ പിതാവ് അവളുമായി മാറി നിൽക്കുകയായിരുന്നു. ഇതിനിടെ രേവതിയും ശ്രീതേജും തിരക്കിലകപ്പെടുകയും ചെയ്തു.

താരാരാധന ഇല്ലാതാക്കിയത് ഒരു കുടുംബത്തിലെ രണ്ടു ജീവനുകളെ, അമ്മയ്ക്ക് പിന്നാലെ മകനും… പുഷ്പ2 റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് ​ഗുരുതരാവസ്ഥയിലായിരുന്ന ശ്രീതേജിന്റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു

പ്രിമിയർ ഷോയ്‌ക്കിടെ അപ്രതീക്ഷിതമായാണ് അല്ലു അർജുൻ തിയറ്ററിലേക്കെത്തിയത്. ഇതോടെ താരത്തെ കാണാൻ ആരാധകർ ഉന്തും തള്ളുമായി. ഉന്തിലും തള്ളിലും തിയറ്ററിന്റെ പ്രധാന ഗേറ്റ് തകരുകയും ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് ലാത്തിവീശുകയും ചെയ്തിരുന്നു. സംഭവത്തിൽ അല്ലു അർജുനെതിരെ കേസെടുക്കുകയും നടൻ അറസ്റ്റിലാവുകയും ചെയ്തെങ്കിലും വൈകാതെ കോടതി താരത്തിന് ഇടക്കാല ജാമ്യം അനുവദിച്ചു.

പ്രിമിയറിൽ പങ്കെടുക്കാൻ അല്ലു അർജുൻ, രശ്മിക മന്ദാന തുടങ്ങിയവർ സന്ധ്യാ തിയറ്ററിലെത്തുമെന്ന വിവരം അറിയിച്ചില്ലെന്നാണ് ഹൈദരാബാദ് പൊലീസ് പറയുന്നത്. എന്നാൽ തീയറ്റർ ഉടമകൾ പുറത്തുവിട്ട കത്തിൽ അല്ലു അർജുൻ വരുന്ന കാര്യം പോലീസിനെ അറിയിച്ചിരുന്നതായുള്ള വിവരം പിന്നീട് പുറത്തുവന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7