BREAKING NEWS

’ശബരിമലയെ തിരുപ്പതി മാതൃകയിൽ വികസിപ്പിക്കും; തീർഥാടകരുടെ എണ്ണത്തിൽ 50 ശതമാനം വർധന ലക്ഷ്യം,അടുത്ത സീസണിനുമുമ്പ് വൻ സൗകര്യങ്ങളൊരുക്കും’- മുഖ്യമന്ത്രി

· · 1 min read
Share: Copied!

കൊച്ചി: ശബരിമലയെ തിരുപ്പതി മാതൃകയിൽ ആധുനിക സൗകര്യങ്ങളുള്ള മികച്ച പ്രൊഫഷണൽ തീർഥാടന കേന്ദ്രമാക്കി മാറ്റാൻ പദ്ധതിയിടുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ. തീർഥാടകർക്ക് യാതൊരുവിധ പ്രയാസങ്ങളും നേരിടേണ്ടിവരാത്ത വിധത്തിൽ ശബരിമലയിലും അവിടേക്കുള്ള പാതകളിലും ദീർഘകാലാടിസ്ഥാനത്തിൽ വിപുലമായ സൗകര്യങ്ങൾ ഒരുക്കും. നിലവിലെ തീർഥാടന സീസൺ അവസാനിച്ചാലുടൻ യോഗം ചേർന്ന് പദ്ധതിയുടെ തുടർനടപടികൾ ആരംഭിക്കുമെന്നും അടുത്ത സീസണിനു മുൻപ് നിർമാണ പ്രവർത്തനങ്ങളിൽ നല്ലൊരു ശതമാനവും പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആധുനിക സൗകര്യങ്ങൾ ഒരുക്കുന്നതോടെ ശബരിമലയിലെത്തുന്ന തീർഥാടകരുടെ എണ്ണത്തിൽ 50 ശതമാനം വർധനയുണ്ടാകുമെന്നാണ് പ്രതീക്ഷ. ദർശനം കഴിഞ്ഞ് ഉടൻ മടങ്ങുന്നതിനു പകരം സമീപത്തെ മറ്റ് ക്ഷേത്രങ്ങൾ കൂടി സന്ദർശിക്കാൻ തീർഥാടകരെ പ്രേരിപ്പിക്കുന്ന തരത്തിൽ പിൽഗ്രിം ടൂറിസം വികസിപ്പിക്കാനും പദ്ധതിയുണ്ട്. ഇതിലൂടെ സർക്കാരിനും പ്രാദേശിക മേഖലയ്ക്കും സാമ്പത്തിക നേട്ടമുണ്ടാക്കാനാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ശബരിമലയുടെ വികസന പദ്ധതികൾക്ക് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ (സിയാൽ) പൂർണ പിന്തുണയുണ്ടാകും. സിംഗപ്പൂർ വിമാനത്താവളത്തിലുള്ളതിനേക്കാൾ മികച്ച ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ നിർമിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. സിയാൽ ആരംഭിച്ച കൺസൾട്ടൻസി സർവീസിന് വിവിധ സ്ഥലങ്ങളിൽനിന്ന് നിരവധി ഓർഡറുകൾ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിയാലിനെ ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച വിമാനത്താവളമാക്കി മാറ്റുകയാണ് ലക്ഷ്യം. വിമാനത്താവളവുമായി ബന്ധപ്പെട്ട വികസനത്തിന്റെ നേട്ടങ്ങൾ സമീപത്തെ പഞ്ചായത്തുകളിലെയും അങ്കമാലി നഗരസഭയിലെയും ജനങ്ങളുടെ ജീവിതത്തിലും പ്രതിഫലിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ചുണയുണ്ടെ​ങ്കെിൽ ദേഹത്ത് തൊടടാ…, കൊല്ലാൻ വന്നതെങ്കിൽ കൊല്ലെടാ…, അസഭ്യവര്‍ഷവും കയ്യാങ്കളിയും, മണ്ണന്തല രഞ്ജിത്ത് വധക്കേസ് വിധിക്കിടെ കോടതിക്കു മുമ്പില്‍ തമ്മില്‍ തല്ലി സിപിഎമ്മും ബിജെപിയും