BREAKING NEWS

താൻ പറഞ്ഞ വാ​ഗ്ദാനം പാലിക്കാൻ ഇപ്പോഴും തയാറാണ്, എന്താ മറുപടി തരാത്തത്, വീടിനുള്ള സ്ഥലം വാങ്ങി നിർമിച്ച് തരാനും തയാർ, മുഖ്യമന്ത്രിക്ക് കത്തയച്ച് സിദ്ധരാമയ്യ

· · 1 min read
Share: Copied!

ബംഗളൂരു: വയനാട് മേപ്പാടിയിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്ക് വീട് വച്ച് നൽകാമെന്ന കർണാടക സർക്കാരിൻറെ വാഗ്ദാനത്തിൽ കേരള സർക്കാരിൽ നിന്ന് ഇതുവരെയും മറുപടിയൊന്നും ലഭിച്ചില്ലെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇക്കാര്യം വിശദീകരിച്ച് സിദ്ധരാമയ്യ കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി 100 വീടുകൾ വച്ച് നൽകാമെന്ന് കർണാടക സർക്കാർ അറിയിച്ചിരുന്നുവെന്നാണ് കത്തിൽ സിദ്ധരാമയ്യ വ്യക്തമാക്കുന്നത്.

ഇതിനെക്കുറിച്ച് കേരള ചീഫ് സെക്രട്ടറി തലത്തിലും സംസാരിച്ചിരുന്നു. വാഗ്ദാനം നടപ്പാക്കാൻ തങ്ങൾ ഇപ്പോഴും തയാറാണെന്നും കത്തിൽ സിദ്ധരാമയ്യ ചൂണ്ടികാട്ടി. സർക്കാരിന് നൽകിയ വാഗ്ദാനത്തിൽ നാളിതുവരെയായിട്ടും മറുപടി ലഭിക്കാത്തതിനാൽ പദ്ധതി നടപ്പാക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഇപ്പോഴും വീട് നിർമിക്കാനുള്ള സ്ഥലം പണം കൊടുത്ത് വാങ്ങാനും നിർമാണം നടത്താനും കർണാടക സർക്കാർ തയാറാണെന്നും കത്തിൽ സിദ്ധരാമയ്യ വ്യക്തമാക്കി.

മുഖത്ത് മുറിവേറ്റ പാടുകൾ, ബ്ലൗസ് കീറിയ നിലയിൽ, കാതിലുണ്ടായിരുന്ന കമ്മൽ നഷ്ടപ്പെട്ടു, മൃതദേഹം ലുങ്കികൊണ്ട് മൂടിയ നിലയിൽ, പോത്തൻകോട് ഭിന്നശേഷിക്കാരി കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ, പിടിയിലായത് പോക്സോ കേസിലെയടക്കം പ്രതി

BREAKING NEWS
വളർമതിയെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി; സെക്രട്ടേറിയറ്റിന് മുന്നിൽ സംഘർഷം, സമരം കടുപ്പിക്കുമെന്ന് ഉദ്യോഗാർഥികൾ
31 Oct 2026
BREAKING NEWS
‘സുഖമാണോ ചേട്ടാ’ എന്നു മാത്രമാണ് ചോദിച്ചത്; രാജനെ കയ്യേറ്റം ചെയ്തിട്ടില്ലെന്ന് ശ്രീനാദേവി കുഞ്ഞമ്മ; അടൂർ സ്റ്റേഷൻ വിവാദത്തിൽ വിശദീകരണം
31 Oct 2026
BREAKING NEWS
അധ്യാപിക പഠിപ്പിച്ചുകൊണ്ടിരിക്കെ കട്ടിങ് മെഷീനുമായി ക്ലാസില്‍ കയറി, പിന്നാലെ 15കാരിയെ ക്രൂരമായി ആക്രമിച്ച് 21കാരന്‍, പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം
31 Oct 2026
BREAKING NEWS
'മരണമെത്തുന്ന നേരത്ത് നീയെന്റ അരികിൽ ഇത്തിരി നേരമിരിക്കണേ... '; റഫീഖ് അഹമ്മദ് കാണാനെത്തിയപ്പോൾ കവിതയുടെ വരികൾ ഓർമയിൽനിന്ന് ചൊല്ലി ലീലാവതി ടീച്ചർ; സമുദ്രവും പർവതവും കാണിച്ചുതരുന്നത് അവയുടെ വലിപ്പമല്ല, നമ്മുടെ നിസ്സാരതയാണെന്ന് ​ഗാനരചയിതാവ്
31 Oct 2026