BREAKING NEWS

തെലുങ്ക് താരം നാഗചൈതന്യ വീണ്ടും വിവാഹിതനായി, 50 കോടിക്ക് നാ​ഗചൈതന്യ- ശോഭിത ധൂലിപാല വിവാഹ ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്, വിവാഹത്തിൽ പങ്കെടുക്കാൻ ജൂനിയർ എൻടിആർ, ചിരഞ്ജീവി തുടങ്ങി വൻ താരനിര

· · 1 min read
Share: Copied!

തെലുങ്ക് താരം നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും വിവാഹിതരായി. ഹൈദരാബാദിലെ, നാഗചൈതന്യയുടെ കുടുംബത്തിൻറെ ഉടമസ്ഥതയിലുള്ള അന്നപൂർണ ഫിലിം സ്റ്റുഡിയോസിൽ ഇന്നലെ രാത്രിയായിരുന്നു വിവാഹം. ഇരുവരുടേയും വിവാഹത്തിൻറെ ചിത്രങ്ങൾ നാഗാർജുന സോഷ്യൽ മീഡിയയിലൂടെ ആദ്യം പങ്കുവച്ചു.

ഗോൾഡൻ സിൽക്ക് സാരിയാണ് ശോഭിത വിവാഹത്തിന് ധരിച്ചത്. വെളുത്ത നിറത്തിലുള്ള പരമ്പരാഗത വസ്ത്രം ധരിച്ചാണ് നാഗചൈതന്യ എത്തിയത്. ചിരഞ്ജീവി, പിവി സിന്ധു, നയൻതാര, ജൂനിയർ എൻടിആർ, രാം ചരൺ, ഉപാസന കോനിഡെല, മഹേഷ് ബാബു, നമ്രത ശിരോദ്‍കർ, അക്കിനേനി, ദഗുബാട്ടി കുടുംബാംഗങ്ങൾ തുടങ്ങി വലിയ താരനിരതന്നെ വിവാഹത്തിൽ പങ്കുകൊള്ളാൻ എത്തിയിരുന്നു.

നയൻതാര- വിഘ്നേഷ് ശിവൻ വിവാഹത്തിനു പിന്നാലെ നാ​ഗചൈതന്യ- ശോഭിത ധൂലിപാല വിവാഹത്തിൻറെ ഒടിടി റൈറ്റ്സും പ്രമുഖ പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സ് വാങ്ങി. 50 കോടിയാണ് ഇതിനായി നെറ്റ്ഫ്ലിക്സ് മുടക്കിയിരിക്കുന്നതെന്നായിരുന്നു റിപ്പോർട്ടുകൾ.

കഴിഞ്ഞ ഓ​ഗസ്റ്റിൽ ഹൈദരാബാദിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും കുടുംബാം​ഗങ്ങളും മാത്രമാണ് വിവാഹ നിശ്ചയത്തിൽ പങ്കെടുത്തത്. വിവാഹനിശ്ചയ ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ ആദ്യം പങ്കുവച്ചത് നാ​ഗാർജുന ആയിരുന്നു.

“അവളെ ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വീകരിക്കുന്നതിൻറെ ആഹ്ലാദാതിരേകത്തിലാണ് ഞങ്ങൾ. ഇരുവർക്കും ആശംസകൾ. ഒരു ജീവിതകാലത്തെ സ്നേഹവും സന്തോഷവും അവർക്ക് ആശംസിക്കുന്നു. ദൈവം രക്ഷിക്കട്ടെ. അനന്തമായ സ്നേഹത്തിൻറെ തുടക്കം”, വിവാഹ നിശ്ചയ ചിത്രങ്ങൾക്കൊപ്പം നാഗാർജുന കുറിച്ചിരുന്നു. അതേസമയം നാഗചൈതന്യയുടെ രണ്ടാം വിവാഹമാണ് ഇത്. തെലുങ്ക് താരം സാമന്തയുമായുള്ള വിവാഹബന്ധം 2021 ഒക്ടോബറിലാണ് പിരിഞ്ഞത്.

BREAKING NEWS
നിരവധി റെസ്റ്റോറന്റുകളുടെ ഉടമ കെട്ടിടത്തിൽ നിന്ന് വീണുമരിച്ച സംഭവം; ഒളിവിലായിരുന്ന ഇൻഫ്ളുവൻസർ ശ്രദ്ധ ദുബെ അറസ്റ്റിൽ; ’ഞാൻ നിരപരാധിയാണ്; ശിവ ശർമ്മയ്ക്ക് 20 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടായിരുന്നു, അതാവും ആത്മഹത്യയ്ക്ക് കാരണം’
21 Oct 2026
BREAKING NEWS
’കുട്ടികളെ പരീക്ഷണ വസ്തുക്കളാക്കരുത്’: പിണറായി, എസ്എംഎ ബാധിതരായ കുട്ടികൾക്ക് ആരോഗ്യവകുപ്പ് വിതരണം ചെയ്യുന്ന മരുന്നിന്റെ കവറിൽ ‘ഡോക്ടേഴ്സ് സാമ്പിൾ’ എന്ന രേഖപ്പെടുത്തിയതിൽ ആശങ്ക; ഭയം വേണ്ടെന്ന് ആരോഗ്യവകുപ്പ്
21 Oct 2026
BREAKING NEWS
ലോകാവസാനത്തിന് മുമ്പ് സ്വർഗത്തിലെത്താം... പക്ഷെ നിങ്ങൾ‍ പട്ടിണി കിടക്കണം, നിങ്ങളുടെ മക്കൾക്ക് ഭക്ഷണം കൊടുക്കരുത്... ഷക്കഹോള വനത്തിലെ ആഴം കുറഞ്ഞ കുഴിമാടങ്ങളിൽനിന്ന് കണ്ടെത്തിയത് 190 കുട്ടികളുടെയുൾപ്പെടെ 191 മൃതദേഹങ്ങൾ!! സ്വയം പ്രഖ്യാപിത പാസ്റ്റർ പോൾ മക്കെൻസിക്കും 28 അനുയായികൾക്കും വധശിക്ഷ
21 Oct 2026
BREAKING NEWS
കുടുംബം നിശ്ചയിച്ച വിവാ​ഹത്തിൽ നിന്ന് പിന്മാറി താൻ സ്നേ​ഹിക്കുന്നയാളെ വിവാഹം ചെയ്തുതരണമെന്ന് 19 കാരി, എതിർത്തിട്ടും വകവച്ചില്ല ഉറങ്ങിക്കിടന്ന മകളുടെ തലയ്ക്ക് വെടിയുതിർന്ന് പിതാവ്, ​ഗുരുതരമായി പരുക്കേറ്റ പെൺകുട്ടി ചികിത്സയിൽ!! മകളെ കൊല്ലാൻ ശ്രമിച്ചുവെന്ന് മാതാവിന്റെ പരാതി, പിതാവ് അറസ്റ്റിൽ
21 Oct 2026