ചേലക്കര: ഉപതെരഞ്ഞെടുപ്പിൽ ചേലക്കരയിൽ എൽഡിഎഫ് മികച്ച വിജയം ആണ് കരസ്ഥമാക്കിയത്. നിരവധി വിവാദങ്ങൾ ചേലക്കരെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടന്നിരുന്നു. ഈ സമയത്ത് ചേലക്കാരുടെ സ്വന്തം രാധേട്ടനായ കെ. രാധാകൃഷ്ണൻ വിവാദങ്ങളെ കുറിച്ച് പത്രം ഓൺലൈനിനോട് വെളിപ്പെടുത്തി. യു.ആർ. പ്രദീപ് എന്ന പിൻഗാമിയെ കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോൾ, പിൻഗാമി, മുൻഗാമി എന്ന പ്രയോഗം നമ്മൾക്കില്ലെന്നായിരുന്നു രാധാകൃഷ്ണന്റെ മറുപടി. ചേലക്കരയിൽ വികസനപ്രവർത്തനങ്ങൾ കൊണ്ടുവരാൻ നടത്തിയ ഇടപെടലുകളെ കുറിച്ചും അദ്ദേഹം വിവരിച്ചു. കൂടാതെ ജീവിതം പോലും പാർട്ടിപ്രവർത്തനത്തിന് വേണ്ടി മാറ്റിവച്ച രാധാകൃഷ്ണൻ പ്രദീപിന് വേണ്ടി പ്രവർത്തിച്ചില്ലെന്ന ആരോപണത്തിന് മറുപടി പറയുമ്പോൾ വികാരധീനനായിപ്പോവുകയും ചെയ്തു. വീഡിയോ കാണാം…
.
.