BREAKING NEWS

​ഗർഭിണിയേയും കൊണ്ട് ആശുപത്രിയിലേക്ക് പോകവേ ആംബുലൻസിന് തീപിടിച്ചു; ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ചു; യുവതിയും കുടുംബവും രക്ഷപ്പെട്ടു, സ്ഫോടന ആഘാതത്തിൽ സമീപ വീടുകളിലെ ജനലുകൾ തകർന്നു

· · 1 min read
Share: Copied!

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ ​ഗർഭിണിയായ യുവതിയേയും കൊണ്ട് ആശുപത്രിയിലേക്ക് പോകുന്ന വഴിയിൽ ആം​ബു​ല​ൻ​സി​ന് തീ​പി​ടി​ച്ചു. ആംബുലൻസിലുണ്ടായിരുന്ന ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് അ​പ​ക​ടം. ജ​ൽ​ഗാ​വ് ജി​ല്ല​യി​ലാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​ൽ നിന്ന് ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യും കു​ടും​ബ​വും ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പെ​ട്ടു.

ഡോക്റ്ററുടെ നിർദ്ദേശപ്രകാരം ​യുവ​തി​യെ എ​ര​ണ്ടോ​ൾ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ജ​ൽ​ഗാ​വ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ ദാ​ദാ വാ​ദി മേ​ഖ​ല​യി​ലെ ദേ​ശീ​യ പാ​ത​യി​ലെ മേ​ൽ​പ്പാ​ല​ത്തി​ലാ​ണ് സം​ഭ​വം.

ആം​ബു​ല​ൻ​സി​ന്‍റെ എ​ഞ്ചി​നാ​ണ് ആദ്യം തീ​പി​ടി​ച്ച​ത്. തീ ​ക​ണ്ട​യു​ട​ൻ ത​ന്നെ ഡ്രൈ​വ​ർ വാ​ഹ​നം നി​ർ​ത്തി ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ​യും കൂടെയുണ്ടായിരുന്ന രണ്ടു ബന്ധുക്കളേയും പു​റ​ത്തി​റ​ക്കി. തു​ട​ർ​ന്ന് ഇ​വ​രെ സു​ര​ക്ഷി​ത​മാ​യ ദൂ​ര​ത്തേ​ക്ക് മാ​റ്റി നി​ർ​ത്തി.

നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ വാ​ഹ​നം പൂ​ർ​ണ​മാ​യി ക​ത്തി​യെ​രി​യു​ക​യും സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ക്കു​ക​യും ചെ​യ്തു. സ്‌​ഫോ​ട​ന​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ സ​മീ​പ​ത്തെ ചി​ല വീ​ടു​ക​ളു​ടെ ജ​ന​ൽ ചി​ല്ലു​ക​ൾ ത​ക​ർ​ന്നു. വാ​ഹ​ന​ത്തി​ന് തീ​പി​ടി​ക്കാ​നു​ണ്ടാ​യ കാ​ര​ണം വ്യ​ക്ത​മ​ല്ല.

BREAKING NEWS
പ്രാര്‍ഥനയിലൂടെ രോഗം ഭേദമാക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി, പിന്നാലെ ക്രൂര പീഡനം, 16കാരിയുടെ പരാതിയില്‍ മതപണ്ഡിതന്‍ അറസ്റ്റില്‍.
01 Nov 2026
BREAKING NEWS
പുറത്തുനിന്ന് മോട്ടോർ പ്രവർത്തിപ്പിച്ചശേഷം അവൻ അകത്തേക്ക് വന്നു, സംഭവത്തിന്റെ വേഗത കാരണം ഇടപെടുന്നതിനോ, കുട്ടികളെ രക്ഷിക്കുന്നതിനോ മതിയായ സമയം ലഭിച്ചില്ല... ക്ലാസിൽ കയറി വിദ്യാർഥിനിയെ ആക്രമിച്ചത് അമ്മാവൻ, പിന്നിൽ പ്രണയം നിരസിച്ചതിലുള്ള വൈരാ​ഗ്യം!!  ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിനിയെ എയർ ആംബുലൻസി...
01 Nov 2026
BREAKING NEWS
എസ്എഫ്‌ഐക്ക് കുത്താന്‍ ആളെ കിട്ടാതെ വരുമ്പോള്‍ സ്വന്തം പ്രവര്‍ത്തകരെ തന്നെ ആക്രമിക്കുകയാണ്, നേതാക്കളുടെ നിര്‍ദേശപ്രകാരമായിരുന്നോ ഈ ആക്രമണം?? സിദ്ധാര്‍ഥന്റെ മരണത്തില്‍ എസ്എഫ്‌ഐയുടെ പങ്ക് അന്വേഷിക്കണം, എം.വി ഗോവിന്ദൻ നിലപാട് വ്യക്തമാക്കണം- എംഎസ്എഫ്
01 Nov 2026
BREAKING NEWS
"യേശു എന്നത് ഒരു ചരിത്രപുരുഷനല്ല, വിശുദ്ധന്മാരാക്കപ്പെട്ടവരിലൂടെ ദൃശ്യം സിനിമാ മോഡലിൽ തിരിച്ചെഴുതി ഉണ്ടാക്കിയ ചരിത്രമാണ് മത ചരിത്രം... വേളാങ്കണ്ണി, മലയാറ്റൂർ, പാലയൂർ, കൊരട്ടി മുത്തി...തുടങ്ങി അനേകം ഇടങ്ങളിൽ നടത്തിയ കുരിശു കൃഷി ഹൈന്ദവ സ്ഥലികളിൽ നടത്തിയ അധിനിവേശമാണ്"... അവകാശ വാദം ആവർത്തിച്ച് തീവ്ര...
01 Nov 2026