BREAKING NEWS

“യേശു എന്നത് ഒരു ചരിത്രപുരുഷനല്ല, വിശുദ്ധന്മാരാക്കപ്പെട്ടവരിലൂടെ ദൃശ്യം സിനിമാ മോഡലിൽ തിരിച്ചെഴുതി ഉണ്ടാക്കിയ ചരിത്രമാണ് മത ചരിത്രം… വേളാങ്കണ്ണി, മലയാറ്റൂർ, പാലയൂർ, കൊരട്ടി മുത്തി…തുടങ്ങി അനേകം ഇടങ്ങളിൽ നടത്തിയ കുരിശു കൃഷി ഹൈന്ദവ സ്ഥലികളിൽ നടത്തിയ അധിനിവേശമാണ്”… അവകാശ വാദം ആവർത്തിച്ച് തീവ്ര ഹിന്ദുത്വ പ്രചാരകൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: ഇന്ത്യയിലെ പ്രധാന ക്രൈസ്തവ തീർഥാടന കേന്ദ്രമായ വേളാങ്കണ്ണി പള്ളി, മുരുകന്റെ ക്ഷേത്രമാണെന്ന വാദത്തിനു പിന്നാലെ മറ്റു പല ക്രൈസ്തവ തീർഥാടന കേന്ദ്രങ്ങളും ഹിന്ദുക്കളുടേതാണെന്ന വാദം ആവർത്തിച്ച് തീവ്ര ഹിന്ദുത്വ പ്രചാരകൻ വിദ്യാസാഗർ ഗുരുമൂർത്തി. ‘വേളാങ്കണ്ണി, മലയാറ്റൂർ, പാലയൂർ, കൊരട്ടി മുത്തി, പാഞ്ചാലിമേട്, നിലയ്ക്കൽ, തുടങ്ങി അനേകം ഇടങ്ങളിൽ നടത്തിയ കുരിശു കൃഷി ഹൈന്ദവ സ്ഥലകളിൽ നടത്തിയ അധിനിവേശമാണ്’ എന്നാണ് ഗുരുമൂർത്തിയുടെ പുതിയ അവകാശ വാദം. യഹോവ എന്ന ദൈവ സങ്കൽപം മാനുഷിക മൂല്യങ്ങൾക്ക് വിരുദ്ധമായ സങ്കൽപമാണെന്നും വാദിക്കുന്നുണ്ട്. വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രമാണെന്ന വാദം രൂക്ഷ വിമർശനം നേരിടുന്നതിനിടെയാണ് ഇക്കാര്യം ആവർത്തിച്ചിരിക്കുന്നത്.

അതുപോലെ യേശു എന്നത് ഒരു ചരിത്രപുരുഷനല്ലെന്നും വിശുദ്ധന്മാരാക്കപ്പെട്ടവരിലൂടെ ദൃശ്യം സിനിമാ മോഡലിൽ തിരിച്ചെഴുതി ഉണ്ടാക്കിയ ചരിത്രമാണ് മത ചരിത്രമെന്നും ഇയാൾ പറയുന്നു. മേരി എന്ന വനിതയുടെ പേരിൽ ലോകമെമ്പാടും ഉയർന്ന ആരാധനാലയങ്ങളിൽ ആരാധിക്കപ്പെടുന്ന മേരി ഒരു ദേവിയായി ആരാധിക്കപ്പെടുന്നത് ബൈബിളിന് വിരുദ്ധമാണ്. സെന്റ് തോമസ് എന്നൊരാൾ ബൈബിളും, കുരിശുമായി വന്ന് ഏഴരപ്പള്ളികൾ സ്ഥാപിച്ചു എന്നതിന് യാതൊരു ചരിത്രപരമായ തെളിവുമില്ല. ക്രൂരവും നിന്ദ്യവുമായ മതയുദ്ധങ്ങളും, വിചാരണത്തീയും മൂലം വളർത്തിയ മതമാണ് ക്രിസ്തുമതം. അത് പ്രചരിപ്പിക്കുന്ന സ്‌നേഹം കാപട്യമാണെന്നും ഗുരുമൂർത്തി പറയുന്നു.

വിദ്യാസാഗർ ഗുരുമൂർത്തിയുടെ പോസ്റ്റ്…
പ്രിയപ്പെട്ടവരെ, കത്തോലിക്കാ സഭയിൽ നിന്നും ഒരാൾ പോലും എൻ്റെ വെല്ലുവിളി സ്വീകരിച്ച് മുന്നോട്ട് വന്നിട്ടില്ല.

എന്നാൽ, വെല്ലുവിളി സ്വീകരിക്കുന്നു എന്ന മട്ടിൽ സ്വന്തം അജണ്ടക്കനുസരിച്ച് പെന്തക്കോസ്ത് ടീം വിളിച്ചിട്ടുണ്ടായിരുന്നു.

അതിൽ രണ്ടു പേരിൽ ഒരാൾ ഇറ്റലിയിൽ നിന്നും, മറ്റൊരാൾ പാലക്കാട്ടു നിന്നുമാണ് വിളിച്ചത്.

അവർക്ക് ഹിന്ദു ദൈവങ്ങൾക്കാണോ,യേശുവിനാണോ ശക്തിയും, ചരിത്രവും?

സനാതന ധർമ്മത്തിനാണോ ബൈബിളിനാണോ ഇന്നത്തെ ലോകത്തിന് പറ്റിയ മൂല്യങ്ങളുള്ളത്?

തുടങ്ങിയ കാര്യങ്ങളിൽ ചർച്ച വഴി തിരിച്ചു വിടാനാണ് താല്പര്യം.

എന്നാൽ ഞാൻ ഉയർത്തിയ ചോദ്യങ്ങളിൽ സംവാദം നടത്തുക എന്നത് ആദ്യം സംവാദത്തിന് ഒരുങ്ങിയ എൻ്റെ മിനിമം ആവശ്യമാണ്

എൻ്റെ പ്രധാന points ഇവയാണ്:

1. യേശു എന്നത് ഒരു ചരിത്രപുരുഷനല്ല.

വിശുദ്ധന്മാരാക്കപ്പെട്ടവരിലൂടെ ദൃശ്യം സിനിമാ മോഡലിൽ തിരിച്ചെഴുതി ഉണ്ടാക്കിയ ചരിത്രമാണ് മത ചരിത്രം

2 .മേരി എന്ന വനിതയുടെ പേരിൽ ലോകമെമ്പാടും ഉയർന്ന ആരാധനാലയങ്ങളിൽ ആരാധിക്കപ്പെടുന്ന മേരി ഒരു ദേവിയായി ആരാധിക്കപ്പെടുന്നത് ബൈബിളിന് വിരുദ്ധമാണ്.

3. വേളാങ്കണ്ണി, മലയാറ്റൂർ, പാലയൂർ, കൊരട്ടി മുത്തി, പാഞ്ചാലിമേട്, നിലയ്ക്കൽ, തുടങ്ങി അനേകം ഇടങ്ങളിൽ നടത്തിയ കുരിശു കൃഷി ഹൈന്ദവ സ്ഥലികളിൽ നടത്തിയ അധിനിവേശമാണ്.

4. യഹോവ എന്ന ദൈവ സങ്കല്പം മാനുഷിക മൂല്യങ്ങൾക്ക് വിരുദ്ധമായ സങ്കല്പം ആണ്.

5. St. Thomas എന്നൊരാൾ ബൈബിളും, കുരിശുമായി വന്ന് ഏഴരപ്പള്ളികൾ സ്ഥാപിച്ചു എന്നതിന് യാതൊരു ചരിത്രപരമായ തെളിവുമില്ല.

6. ക്രൂരവും നിന്ദ്യവുമായ മതയുദ്ധങ്ങളും, വിചാരണത്തീയും മൂലം വളർത്തിയ മതമാണ് കൃസ്തുമതം. അത് പ്രചരിപ്പിക്കുന്ന സ്നേഹം കാപട്യമാണ്.

ഈ വിഷയങ്ങളാണ് പൊതുവേ ഞാൻ എൻ്റെ അഭിമുഖത്തിൽ ഉന്നയിച്ച വിഷയങ്ങൾ. ഇവയിലൂന്നി ചർച്ച ചെയ്യുവാൻ കത്തോലിക്കാ സഭയുടെ ആധികാരികമായ ഒരു പണ്ഡിതനു മാത്രമേ സാധിക്കൂ. കാരണം, ഇപ്പറഞ്ഞതിൽ യേശു, യഹോവ എന്നീ കഥാപാത്രങ്ങളിൽ മാത്രമേ പെന്തോകൾക്ക് സംവാദം നടത്താനാകൂ.

അവർക്ക് കൂടുതൽ താല്പര്യം ഹിന്ദു ദൈവങ്ങൾ പിശാചുക്കളും, യേശു ഏക സത്യ ദൈവവുമാണെന്നെ പൊളളയായ അവകാശവാദങ്ങളിലാണ്. അവരല്ല മേൽപ്പറഞ്ഞ ക്ഷേത്രങ്ങൾ അധീനതയിലാക്കിയതും കുരിശു നാട്ടിയതും.

എന്നാൽ അനിൽ കുമാർ അയ്യപ്പൻ, അനിൽ കൊടിത്തോട്ടം എന്നിവർ നടത്തുന്ന സ്ഥിരം ഹിന്ദു നിന്ദയെ തുറന്നുകാട്ടുവാൻ ഈ പ്രഥമ സംവാദത്തിനു ശേഷം മറ്റൊരു സംവാദം സംഘടിപ്പിക്കുകയോ, ഈ കതോലിക്കരുമായുള്ള യേശു ചരിത്ര ചർച്ചയിൽ അവർക്കുകൂടിയുള്ള ഉത്തരം നൽകുകയോ ചെയ്യാം.

BREAKING NEWS
പുറത്തുനിന്ന് മോട്ടോർ പ്രവർത്തിപ്പിച്ചശേഷം അവൻ അകത്തേക്ക് വന്നു, സംഭവത്തിന്റെ വേഗത കാരണം ഇടപെടുന്നതിനോ, കുട്ടികളെ രക്ഷിക്കുന്നതിനോ മതിയായ സമയം ലഭിച്ചില്ല... ക്ലാസിൽ കയറി വിദ്യാർഥിനിയെ ആക്രമിച്ചത് അമ്മാവൻ, പിന്നിൽ പ്രണയം നിരസിച്ചതിലുള്ള വൈരാ​ഗ്യം!!  ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിനിയെ എയർ ആംബുലൻസി...
01 Nov 2026
BREAKING NEWS
എസ്എഫ്‌ഐക്ക് കുത്താന്‍ ആളെ കിട്ടാതെ വരുമ്പോള്‍ സ്വന്തം പ്രവര്‍ത്തകരെ തന്നെ ആക്രമിക്കുകയാണ്, നേതാക്കളുടെ നിര്‍ദേശപ്രകാരമായിരുന്നോ ഈ ആക്രമണം?? സിദ്ധാര്‍ഥന്റെ മരണത്തില്‍ എസ്എഫ്‌ഐയുടെ പങ്ക് അന്വേഷിക്കണം, എം.വി ഗോവിന്ദൻ നിലപാട് വ്യക്തമാക്കണം- എംഎസ്എഫ്
01 Nov 2026
BREAKING NEWS
സാന്ദ്ര പിടിച്ചുതള്ളി ബാത്റൂമിനുള്ളിലാക്കി വാതിൽ പുറത്തുനിന്ന് പൂട്ടിയിട്ടു, സിദ്ധാർഥിന്റെ അനുഭവം നിനക്കുണ്ടാകുമെന്ന് സാന്ദ്രയും ആദർശും ഭീഷണിപ്പെടുത്തി... മൈക്ക് സ്റ്റാൻഡും സ്റ്റീൽ റോഡും ഉപയോഗിച്ച് മർദിച്ചു!! ആശുപത്രിയിൽ കാണാൻവന്ന പാർട്ടി നേതാക്കൾ പറഞ്ഞത് ബൈക്കിൽ നിന്ന് വീണതാണെന്ന് പറയണമെന്ന്, ആദ...
01 Nov 2026
BREAKING NEWS
’പ്രതിഷേധിക്കൂ, മാർച്ച് ചെയ്യൂ, ഷോപ്പിങ്ങും നടത്തൂ; ബിജെപി ഭയത്തിലാണ്; ഡൽഹിയിൽ മാർച്ചും റാലിയും നടക്കും, അതോടൊപ്പം ലക്ഷക്കണക്കിന് ആളുകൾ ചെറുകിട വ്യാപാരികളിൽനിന്ന് സാധനങ്ങളും വാങ്ങും’; ഇന്ത്യാ സഖ്യത്തിന്റെ റാലിക്കെത്തുന്നവരോട് രാഹുൽ
01 Nov 2026