യുഎസ് പറയുന്നതിന് അനുസരിച്ചല്ല ഇസ്രയേലിൻ്റെ നീക്കം..!!! ഇറാനിലെ ആണവ കേന്ദ്രങ്ങളും എണ്ണ സംഭരണികളും ആക്രമിക്കാതിരുന്നത് യുഎസ് സമ്മർദ്ദം മൂലമല്ലെന്ന് വ്യക്തമാക്കി നെതന്യാഹു…

ജറുസലേം: ഇറാനു നേരെ ഇസ്രയേൽ ആക്രമണം നടത്തിയത് ദേശീയ താൽപര്യങ്ങൾ അടിസ്ഥാനമാക്കിയാണെന്നും യുഎസ് നിർദേശ പ്രകാരമല്ലെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു. അത് എപ്പോഴും അങ്ങനെയായിരുന്നുവെന്നും അതങ്ങനെ തന്നെ തുടരുമെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. യുഎസിന്റെ സമ്മർദപ്രകാരമാണ് ഇറാനിലെ ആണവ കേന്ദ്രങ്ങളും എണ്ണ സംഭരണികളും ഇസ്രയേൽ ആക്രമിക്കാതിരുന്നതെന്നുള്ള മാധ്യമ വാർത്തകളെയും നെതന്യാഹുവിന്റെ ഓഫിസ് നിഷേധിച്ചു.

ഇറാന്റെ ആണവ മേഖലകളിൽ ആക്രമണം നടത്തരുതെന്ന് ഇസ്രയേലിന് മേൽ സമ്മർദം ചെലുത്തിയിരുന്നതായി യുഎസ് അവകാശപ്പെട്ടിരുന്നു. സൈനിക കേന്ദ്രങ്ങളിൽ മാത്രമാണ് ഇസ്രയേൽ ആക്രമണം നടത്തിയതെന്നും ഇതോടെ സംഘർഷത്തിന് അന്ത്യമാകുമെന്നുമാണ് പ്രതീക്ഷയെന്നും കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞിരുന്നു.

ഇറാനിലെ മിസൈൽ ഫാക്ടറികൾക്കും മറ്റു പ്രദേശങ്ങൾക്കും നേരെ പുലർച്ചയ്ക്കു മുൻപായി മൂന്നു ഘട്ടമായാണ് ഇസ്രയേൽ ആക്രമണം ‌നടത്തിയത്. ആക്രമണത്തിൽ കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു.

‘വിടപറയുകയാണെൻ ജന്മം, ചുടുകണ്ണീർ കടലലയിൽ..’!!! കാണുന്നവരുടെ കണ്ണുനിറച്ച്.., വിടപറയുകയാണെന്ന സൂചന നൽകി ദമ്പതികളുടെ വീഡിയോ…!!

അഞ്ച് ഇസ്രയേല്‍ ജനവാസ കേന്ദ്രങ്ങളില്‍ റോക്കറ്റാക്രമണം നടത്തിയതായി ഹിസ്ബുള്ള കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. വടക്കന്‍ ഇസ്രയേല്‍, ക്രയോട് തുടങ്ങിയ സ്ഥലങ്ങളിലാണ് റോക്കറ്റുകള്‍ വിക്ഷേപിച്ചതെന്ന് ഹിസ്ബുള്ള പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

‘ദൃശ്യം’ സിനിമ മോഡലിൽ ജിം പരിശീലകൻ യുവതിയെ കൊലപ്പെടുത്തി..!!! ബിസിനസുകാരൻ്റെ ഭാര്യയെ കാണാതായത് നാല് മാസം മുമ്പ്..!! മൃതദേഹം കണ്ടെത്തിയത് മജിസ്ട്രേട്ടിന്റെ വീടിനടുത്തുനിന്ന്…!!

ഹിസ്ബുള്ളയുടെ ആക്രമണം ഇസ്രയേല്‍ സ്ഥിരീകരിച്ചു. 80 പ്രൊജക്ടൈലുകള്‍ ഇസ്രയേലിനെ ലക്ഷ്യം വെച്ച് ഹിസ്ബുള്ള വിക്ഷേപിച്ചുവെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ഇസ്രയേല്‍ ആക്രമിച്ചതിന് മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു ഹിസ്ബുള്ളയുടെ തിരിച്ചടി.

വാതിൽ തള്ളിത്തുറന്ന് അകത്തു കയറി..!!! വായിൽ തുണി തിരുകി കെട്ടിയിട്ടു..!! കേബിൾ ജോലിക്ക് എത്തിയവർ യുവതി ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കി പട്ടാപ്പകൽ പീഡിപ്പിക്കാന്‍ ശ്രമിച്ചു…

അതേസമയം ഇറാനിലെ ഇസ്രയേലിന്റെ അക്രമത്തില്‍ ഇന്ത്യ ആശങ്കയറിയിച്ചു. സംയമനം പാലിച്ച് നയതന്ത്രത്തിന്റെ പാതയിലേക്ക് മടങ്ങാന്‍ എല്ലാവരോടും ആഹ്വാനം ചെയ്യുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ പ്രതിരോധത്തിന് ഒരു തരത്തിലുമുള്ള പരിധി ഇറാനുണ്ടാകില്ലെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചി അറിയിച്ചു.

രോഹിതും വിരാട് കോലിയും മുംബയിലേയ്ക്ക്, കര്‍ശന നിലപാടുമായി ഗൗതം ഗംഭീര്‍ ; ആദ്യം കളി പിന്നെ കുടുംബം; 30, 31 ദിവസങ്ങളിലായി നടക്കുന്ന പരിശീലനത്തില്‍ ടീമംഗങ്ങള്‍ മുഴുവന്‍ പങ്കെടുക്കണം

തങ്ങളുടെ അഞ്ചാം തലമുറ എഫ് -35 ഫൈറ്റര്‍ ജെറ്റുകളും, എഫ്-15ക റാം ഗ്രൗണ്ട് അറ്റാക്ക് ജെറ്റുകളും, എ16ക സുഫ എയര്‍ ഡിഫന്‍സ് ജെറ്റുകളുമാണ് ഇറാന്‍ ആക്രമണത്തിനായി ഇസ്രയേല്‍ വിന്യസിച്ചത്. റാംപേജ് ലോങ്ങ് റേഞ്ച് മിസൈലുകളും, ‘റോക്ക്‌സ്’ എന്ന് പേരുള്ള പുതുതലമുറ മിസൈലുകളും ഇസ്രയേല്‍ തയ്യാറാക്കി നിര്‍ത്തിയിരുന്നു.

വാതിൽ തള്ളിത്തുറന്ന് അകത്തു കയറി..!!! വായിൽ തുണി തിരുകി കെട്ടിയിട്ടു..!! കേബിൾ ജോലിക്ക് എത്തിയവർ യുവതി ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കി പട്ടാപ്പകൽ പീഡിപ്പിക്കാന്‍ ശ്രമിച്ചു…

‘Not According To American Dictates’: Netanyahu Says Iran Strikes Based On ‘National Interest’
Benjamin Netanyahu Iran- Israel Tension World News

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7