തിമിംഗലത്തെ എഴുന്നള്ളിക്കാൻ കഴിയുമായിരുന്നെങ്കിൽ അതും ചെയ്യുമായിരുന്നു…!!! കാലുകൾ ചേർത്തുകെട്ടി അനങ്ങാൻ കഴിയാത്ത ആനകളുടെ അവസ്ഥയൊന്ന് ആലോചിക്കണം…!!! മനുഷ്യനാണെങ്കിൽ ഈയവസ്ഥയിൽ അഞ്ച് മിനിറ്റ് നിൽക്കാനാവുമോ? നവംബർ നാലിന് മാർഗനിർദേശങ്ങളുടെ കരട് തയാറാക്കും…!!

കൊച്ചി: ഉത്സവങ്ങൾക്കും മറ്റ് ആഘോഷങ്ങൾക്കുമായി ആനയെ എഴുന്നള്ളിക്കുന്നതിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. കരയിലെ ഏറ്റവും വലിയ ജീവിയായ ആനയെ ഉത്സവങ്ങൾക്ക് എഴുന്നള്ളിക്കുന്നത് മനുഷ്യന്റെ അഹന്തയാണ്. കടലിൽ ജീവിക്കുന്ന തിമിംഗലത്തെ എഴുന്നള്ളിക്കാൻ കഴിയുമായിരുന്നെങ്കിൽ അതിനെയും മനുഷ്യൻ പിടിച്ചുകൊണ്ടുവരുമായിരുന്നു എന്നും ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, പി.ഗോപിനാഥ് എന്നിവരുടെ ബെഞ്ച് വാക്കാൽ അഭിപ്രായപ്പെട്ടു. മൃഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. കേസ് നവംബർ നാലിന് വീണ്ടും പരിഗണിക്കും.

ആനകളെ എഴുന്നള്ളിക്കുന്ന കാര്യത്തിൽ നവംബർ നാലിന് മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുമെന്ന് കോടതി വ്യക്തമാക്കി. ഇതിനായി ആനയുടമകൾ, സന്നദ്ധ സംഘടനകൾ, ക്ഷേത്ര കമ്മിറ്റികൾ തുടങ്ങിയവർക്ക് നിർദേശങ്ങൾ ഉണ്ടെങ്കിൽ അതിനു മുൻപ് അറിയിക്കാം. നാലിന് മാർഗനിർദേശങ്ങളുടെ കരട് തയാറാക്കുമെന്നും കോടതി വ്യക്തമാക്കി.

കള്ളക്കടത്ത് സ്വർണം ഒഴുകി എത്തുന്ന സമാന്തര സ്വർണ വ്യാപാര മേഖലയെ തൊടാൻ ധൈര്യം ഇല്ല…!! ജിഎസ്ടി രജിസ്ട്രേഷൻ എടുക്കാതെ വ്യാപാരം ചെയ്യുന്നവരെ കുറിച്ച് പരിശോധനയില്ല..!!! നികുതി എത്രയാണെന്ന് വെളിപ്പെടുത്താതെ നികുതി ചോർച്ച എങ്ങനെ കണ്ടെത്തും..? റെയ്ഡിനെതിരേ എകെജിഎസ്എംഎ

ഉത്സവകാലം വരുന്നതിനാൽ ആനകൾക്കെതിരെയുള്ള ക്രൂരത തടയാൻ നടപടി വേണം. ഉത്സവങ്ങൾക്കിടെ ആനകൾക്ക് മതിയായ വിശ്രമ സമയം നൽകണം. ആനയെ എഴുന്നള്ളിക്കുന്ന കാര്യത്തിൽ സമയ നിയന്ത്രണം വേണം. ചുട്ടുപൊള്ളുന്ന കാലാവസ്ഥയിലാണ് ആനയെ എഴുന്നളളിക്കുന്നത്. ആനകൾക്കു കൃത്യമായി ഭക്ഷണം നൽകണം. ലക്ഷങ്ങൾ ചെലവഴിക്കുന്നവർ അതിനുള്ള സൗകര്യങ്ങളും അത്തരത്തിൽ ഒരുക്കണമെന്നും കോടതി നിർദേശിച്ചു.

രാവിലെ മുതൽ ഇറച്ചിക്കടയുടെ മുന്നിൽ പട്ടി നിൽക്കുന്ന പോലെ നിന്നവർ ലജ്ജിച്ച് തലതാഴ്ത്തണം…!!! മാധ്യമ പ്രവർത്തകർക്കെതിരേ എന്‍.എന്‍.കൃഷ്ണദാസ്…, അബ്ദുള്‍ ഷുക്കൂറിനെ അനുനയിപ്പിച്ച് പാർട്ടി വേദിയിലെത്തിച്ചു…!!!

‘‘കാലുകൾ ചേർത്തുകെട്ടി അനങ്ങാൻ കഴിയാതെ നിൽക്കുന്ന ആനകളുടെ അവസ്ഥയൊന്ന് ആലോചിക്കണം. അവയ്ക്ക് ഒരു കാലിൽനിന്ന് മറ്റേ കാലിലേക്ക് ഭാരമൊന്നു മാറ്റാൻ പോലും പറ്റില്ല. മനുഷ്യനാണെങ്കിൽ ഈയവസ്ഥയിൽ അഞ്ച് മിനിറ്റ് നിൽക്കാനാവുമോ? അപ്പോൾ ഇത്രയും ഭാരമുള്ള ആനയെ ഇങ്ങനെ ഇരുകാലുകളും ചേർത്തുകെട്ടി നിർത്തുന്ന അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. ഇതൊന്നും ആചാരമല്ല. മൂകാംബിക ശക്തിപീഠമാണ്. അവിടെ ആനയില്ല, രഥമേയുള്ളു. അമ്പല കമ്മിറ്റികളുടെ വാശിയാണ് ആന എഴുന്നള്ളിപ്പിന് പിന്നിൽ. ഉത്സവ കമ്മിറ്റി പ്രസിഡന്റാക്കിയാൽ ഏറ്റവും വലിയ ആനയെ കൊണ്ടുവരും എന്നാണ് പറയുന്നത്.’’- കോടതി അഭിപ്രായപ്പെട്ടു.

എത്തിയപ്പോഴേക്കും ട്രെയിൻ പുറപ്പെട്ടു..!! പിന്നീട് മണിക്കൂറുകളോളം സ്റ്റേഷനില്‍ തന്നെ ഉണ്ടായിരുന്നു…!! തലകുനിച്ച് ഇരുന്നും മൊബൈൽ നോക്കിയും പ്ലാറ്റ് ഫോമിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നും സമയം ചെലവഴിച്ചു..!! അസ്വസ്ഥനായിരുന്ന നവീൻ ബാബു റെയിൽവേ ട്രാക്കിൽ ഇറങ്ങുകയും ചെയ്തു …!!! ഒരു മണി ആയപ്പോൾ തിരിച്ച് ക്വാർട്ടേഴ്സിലേക്ക്…!!!

Kerala High Court Slams Elephant Parades as “Human Arrogance” Kerala High Court Elephant Kerala News

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7