കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പി.പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ നിരവധി വാദമുഖങ്ങളുയർത്തി ദിവ്യയുടെ അഭിഭാഷകൻ. സാമൂഹിക പ്രവര്‍ത്തക എന്ന നിലയില്‍ ഒരു ദിവസം 250 കിലോമീറ്റര്‍ സഞ്ചരിക്കുന്നയാളാണ്, 24 മണിക്കൂറും സജീവമായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപ്രവര്‍ത്തകയാണ്, ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്ന വ്യക്തിയാണ് തുടങ്ങിയ വാദങ്ങൾ കോടതിയില്‍ ഉന്നയിച്ചു. പി.പി ദിവ്യയ്ക്ക് വേണ്ടി അഡ്വ. കെ വിശ്വനാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരായത്. ജഡ്ജ് നിസാർ അഹമ്മദാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
ദിവ്യ 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊതുപ്രവർത്തകയെന്നും, ആരോപണം ഉയർന്നപ്പോൾ സ്ഥാനം ഒഴിഞ്ഞ് മാന്യത കാട്ടി എന്നും അഴിമതിക്കെതിരെ സന്ദേശം നൽകാനാണ് യാത്രയയപ്പ് യോഗത്തിൽ എത്തി പരസ്യപ്രതികരണം നടത്തിയതെന്നും അഭിഭാഷകൻ വാദിച്ചു. ആരോപണങ്ങളിൽ പലതും കെട്ടുകഥയെന്നും പ്രശാന്തിനെ കൂടാതെ മറ്റുപലരും പരാതി പറഞ്ഞെന്നും ദിവ്യയുടെ അഭിഭാഷകൻ വാദിച്ചു. സദുദേശ്യ പരമായിരുന്നു ദിവ്യയുടെ പരമാർശം. മാതൃകാപരമായിരുന്നു ദിവ്യയുടെ പൊതുപ്രവർത്തനം, 9 വർഷമായി ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ദിവ്യ നിരവധി പുരസ്കാരങ്ങൾ കിട്ടിയ വ്യക്തിയാണ്. സാധാരണക്കാർക്ക് സമീപിക്കാവുന്ന നേതാവാണെന്നും അഴിമതിക്കെതിരായ പ്രവർത്തനം ഉത്തരവാദിത്തമെന്നും കോടതിയിൽ വാദിച്ചു.
സാമൂഹിക പ്രവര്‍ത്തക എന്ന നിലയില്‍ ഒരു ദിവസം 250 കിലോമീറ്റര്‍ സഞ്ചരിക്കുന്നയാളാണ്, 24 മണിക്കൂറും സജീവമായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപ്രവര്‍ത്തകയാണ്, ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്ന വ്യക്തിയാണ് തുടങ്ങിയ വാദങ്ങളും കോടതിയില്‍ ഉന്നയിച്ചു. എഡിഎമ്മിനെതിരെ രണ്ട് പരാതികൾ കിട്ടിയെന്നും പൊതുപ്രവർത്തകയുടെ പ്രധാന ഉത്തരവാദിത്തമാണ് അഴിമതിക്കെതിരായ പോരാട്ടം എന്നും ദിവ്യയുടെ അഭിഭാഷകൻ വാദിച്ചു.
പ്രശാന്തിന്റെ പരാതിക്ക് പിന്നാലെ എഡിഎമ്മിനെ വിളിച്ചു. എൻഒസി വേഗത്തിൽ ആക്കാൻ ആവശ്യപ്പെട്ടു. എന്നാൽ എഡിഎം നടപടി എടുത്തില്ല. കൈക്കൂലി വാങ്ങിയെന്ന് പ്രശാന്ത് പറഞ്ഞപ്പോൾ ഞെട്ടിപ്പോയി. കളക്ടർക്കൊപ്പം പങ്കെടുത്ത പരിപാടിയിൽ വെച്ച് അനൗദ്യോഗികമായി കളക്ടർ ക്ഷണിച്ചെന്നും കോടതിയിൽ വാദിച്ചു. യാത്രയയപ്പ് പരിപാടി ഉണ്ട് പങ്കെടുക്കില്ലേ എന്ന് കളക്ടർ ചോദിച്ചു. കളക്ടറെ വിളിച്ച് പങ്കെടുക്കും എന്നും അറിയിച്ചു. പരിപാടിക്ക് എത്തിയത് ക്ഷണിച്ചിട്ടാണെന്നും സംസാരിച്ചത് ഡെപ്യൂട്ടി കളക്ടർ ക്ഷണിച്ചിട്ടെന്ന വാദവും പ്രതിഭാഗം ഉയർത്തി.
എഡിഎമ്മിന്റെ ട്രാക്ക് റെക്കോർഡിൽ സംശയം ഇല്ല. പണ്ടുമുതൽ പ്രശനക്കാരനാണ് എന്നും പറഞ്ഞിട്ടില്ല. എഡിഎമ്മിന് മാനസിക പ്രയാസം ഉണ്ടാക്കുന്ന ഒന്നും പറഞ്ഞിട്ടില്ല എന്നും പ്രതിഭാഗം അഭിഭാഷകൻ. അഴിമതി നടത്തരുത് എന്ന അഭ്യർത്ഥന മാത്രമാണ് നടത്തിയത് എന്നും ദിവ്യയുടെ അഭിഭാഷകൻ പറഞ്ഞു. കണ്ണൂരിലേത് പോലെ ആവരുത് എന്നും കൂടുതൽ നന്നായി പ്രവർത്തിക്കണം എന്നാണ് പറഞ്ഞതെന്നും എല്ലാവിധ ആശംസകളും അറിയിച്ചാണ് പ്രസംഗം അവസാനിപ്പിച്ചത്. പറഞ്ഞതിൽ ആത്മഹത്യയിലേക്ക് നയിക്കുന്ന വാക്കുകൾ ഇല്ല. താൻ മാധ്യമ വിചാരണയുടെ ഇരയാണെന്നും പി പി ദിവ്യ കോടതിയിൽ വാദിച്ചു. രാഷ്ട്രീയ സമ്മർദ്ദം ആത്മഹത്യ പേരണ കുറ്റം ചുമത്തുന്നതിന് ഇടയാക്കരുതെന്നും കോടതിയിൽ വാദമുയർത്തി.
ഇങ്ങനെ പോയാൽ അഴിമതിക്കെതിരെ ആർക്കും സംസാരിക്കാൻ കഴിയില്ല. അനങ്ങാതിരിക്കാൻ ഒരുക്കമല്ല , നവീൻ ബാബുവിന് പല മാർഗങ്ങളും സ്വീകരിക്കാമായിരുന്നു.ദിവ്യയെ വന്ന് കാണാമായിരുന്നു. ആത്മഹത്യയാണോ മാർഗ്ഗം എന്നും ദിവ്യയുടെ അഭിഭാഷകൻ വാദിച്ചു. ഗംഗാധരൻ്റെ പരാതിയുടെ കാര്യം താൻ പ്രസംഗത്തിൽ പറഞ്ഞിട്ടില്ല. അച്ഛന് അസുഖമുണ്ട്, മകൾ എട്ടാം ക്ലാസിൽ പഠിക്കുന്നുവെന്നും ജാമ്യം നൽകണമെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു.
pp divya anticipatory bail arguments kannur adm death