യാത്രയയപ്പ് ചടങ്ങിലേക്ക് പിപി ദിവ്യയെ ക്ഷണിച്ചിട്ടില്ല…!!ദിവ്യയെ തടയാനാകില്ല.., യാത്രയയപ്പ് ചടങ്ങിന്റെ സംഘാടകൻ താൻ അല്ല…, നവീന്റെ കുടുംബത്തിന് അയച്ച കത്ത് കുറ്റസമ്മതമല്ലെന്നും കലക്ടർ…

കണ്ണൂർ: എഡിഎം കെ നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ പിപി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ. പരിപാടിയുടെ സംഘാടകൻ താൻ അല്ല, അതുകൊണ്ട് തന്നെ ദിവ്യയെ ക്ഷണിക്കേണ്ട കാര്യമില്ല. യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചത് സ്റ്റാഫ് കൗൺസിലാണ്, പരിപാടി സംഘടിപ്പിച്ച രേഖകൾ പരിശോധിക്കാമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ പി പി ദിവ്യയെ തടഞ്ഞാൽ അത് പ്രോട്ടൊക്കോൾ ലംഘനമാകും. അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ പറയാനാവില്ല, അവധി അപേക്ഷ നൽകിയിട്ടില്ലെന്നും നവീൻ ബാബുവിന്റെ കുടുംബത്തിന് കത്ത് നൽകിയത് കുറ്റസമ്മതം അല്ല, അവരുടെ ദുഃഖത്തോടൊപ്പം നിൽക്കുകയാണ് ചെയ്തത് കളക്ടർ പറഞ്ഞു.

അതിനിടെ കലക്ടർ അരുൺ കെ. വിജയൻ അവധിയിലേക്ക് പോകുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നവീന്റെ കുടുംബാംഗങ്ങളുടെ മൊഴി കൂടി എതിരായതോടെയാണ് കലക്ടറുടെ നീക്കമെന്നും റിപ്പോർട്ട് വന്നു. നവീന്റെ കുടുംബത്തിന് അയച്ച കത്ത് തന്റെ കുറ്റസമ്മതമല്ലെന്നും ജില്ലാ കലക്ടർ അരുൺ.കെ.വിജയൻ പറഞ്ഞു.

അതിനിടെ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ ക്വാർട്ടേഴ്‌സില്‍ പരാതിക്കാരനായ പ്രശാന്തന്‍ എത്തിയെന്ന് ആരോപിക്കപ്പെടുന്ന ദിവസമായ ഒക്ടോബർ 6ന് ഇരുവരും കണ്ടുമുട്ടിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. പരാതിക്കാരനായ പ്രശാന്തൻ ബൈക്കിലും നവീന്‍ ബാബു നടന്നും വരുന്നതും സംസാരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

കണ്ണൂർ കലക്ടറുടെ കുംബസാരം ഞങ്ങൾക്ക് കേൾക്കേണ്ടെന്നാണ് നവീൻ ബാബുവിന്റെ കുടുംബത്തിന്റെ നിലപാട്. കലക്ടർ അരുൺ കെ. വിജയനെതിരെ നവീൻ ബാബുവിന്റെ ബന്ധുക്കൾ പൊലീസിനു മൊഴി നൽകിയെന്നാണ് വിവരം.

പി.പി. ദിവ്യയ്‌ക്കെതിരെ അച്ചടക്കനടപടി ഉണ്ടായേക്കില്ല…!!! സിപിഎമ്മിൻ്റെ സാങ്കേതിക ന്യായം ഇങ്ങനെ…

അതേസമയം എഡിഎം ജീവനൊടുക്കിയ സംഭവത്തിൽ കൈക്കൂലി പരാതി വ്യാജമെന്ന് സംശയം. പെട്രോൾ പമ്പിനുള്ള പാട്ടക്കരാറിലും കൈക്കൂലി സംബന്ധിച്ച പരാതിയിലും പ്രശാന്തന്റെ ഒപ്പ് വെവ്വേറെയായതാണ് സംശത്തിനു കാരണം. പരാതിയിൽ പ്രശാന്തൻ ആരോപിക്കുന്നത് പെട്രോൾ പമ്പിന് എട്ടാം തീയതി എൻഒസി അനുവദിച്ചുവെന്നാണ്. എന്നാൽ രേഖകൾ പ്രകാരം എഡിഎം എൻഒസി അനുവദിച്ചത് ഒൻപതാം തീയതി വൈകിട്ട് മൂന്ന് മണിക്കാണ്. ഇക്കാര്യവും പരാതി വ്യാജമാണെന്ന വാദത്തിനു ബലം നൽകുന്നു.

കലക്ടറുടെ കുമ്പസാരം കേൾക്കേണ്ട..!!! നവീൻ ബാബുവിന്റെ കുടുംബം… കലക്ടറുടെ കീഴിൽ കടുത്ത മാനസിക സമ്മർദം നവീൻ അനുഭവിച്ചിരുന്നു…!!! സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിട്ടും വിടുതൽ നൽകാൻ വൈകിപ്പിച്ചു…!! സംസ്കാര ചടങ്ങിൽ കലക്ടറെ പങ്കെടുപ്പിക്കാതിരുന്നതിനും കാരണമുണ്ട്… പുതിയ വെളിപ്പെടുത്തലുകൾ…

നവീന്‍ ബാബുവിന്റെ ക്വാർട്ടേഴ്സിന് മുന്നിൽ പരാതിക്കാരനായ പ്രശാന്തന്‍ എത്തിയതിന്റെ സിസിടിവി ദൃശ്യം പുറത്ത്. ഒക്ടോബർ 6ന് ഇരുവരും കണ്ടുമുട്ടിയതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തു

എഡിഎമ്മിൻ്റ മരണം: ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ… ക്വാർട്ടേഴ്സിലേക്ക് എപ്പോൾ പോയി? ദിവ്യ പുറത്തുവിടാനിരുന്ന തെളിവുകൾ എന്താണ്..? കലക്ടർക്ക് മുൻകൂട്ടി അറിഞ്ഞോ..?

Kannur Collector Takes Leave Amidst Controversy Over ADM’s Death Naveen Babu Death Kerala News

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7