ചിതയിലേക്കു തീ പകര്‍ന്നത് പെണ്‍മക്കളായ നിരുപമയും നിരഞ്ജനയും… കത്തുന്ന ചിതയ്ക്കു മുന്നില്‍ വിങ്ങിപ്പൊട്ടി ബന്ധുക്കളും സുഹൃത്തുക്കളും…!! എഡിഎം നവീന്‍ ബാബുവിന് കണ്ണീരോടെ വിട…

പത്തനംതിട്ട : കഴിഞ്ഞ ദിവസം അന്തരിച്ച കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനു ഓര്‍മ്മയായി. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും കണ്ണീരോടെ അന്ത്യാഞ്ജലി അര്‍പ്പിച്ചു. പെണ്‍മക്കളായ നിരുപമയും നിരഞ്ജനയുമാണ് അന്ത്യകര്‍മങ്ങള്‍ ചെയ്തതും ചിതയിലേക്കു തീ പകര്‍ന്നതും. വീട്ടുവളപ്പിലാണു ചിതയൊരുക്കിയത്. കത്തുന്ന ചിതയ്ക്കു മുന്നില്‍ ബന്ധുക്കളും സുഹൃത്തുക്കളും വിങ്ങിപ്പൊട്ടി. മന്ത്രി കെ.രാജന്റെ നേതൃത്വത്തിലാണു മൃതദേഹം ചിതയിലേക്കെടുത്തത്. നവീന് അന്ത്യാഞ്ജലിയേകാന്‍ ഉദ്യോഗസ്ഥരും നാട്ടുകാരും സുഹൃത്തുക്കളും ഉള്‍പ്പെടെ മലയാലപ്പുഴയിലെ വീട്ടിലേക്ക് ഒഴുകിയെത്തിയിരുന്നു.

പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെയാണു വിലാപയാത്രയായി കലക്ടറേറ്റിലെത്തിച്ചത്. കലക്ടറേറ്റിലെ പൊതുദര്‍ശനത്തിനു ശേഷം 11 മണിയോടെ മൃതദേഹം വീട്ടിലെത്തിച്ചു. നവീന്‍ ബാബുവിനെ അവസാനമായി ഒരു നോക്കുകാണാന്‍ വന്‍ ജനാവലി കാത്തുനിന്നിരുന്നു. മന്ത്രിമാരും വിലാപയാത്രയെ അനുഗമിച്ചു. ഉച്ചകഴിഞ്ഞ് രണ്ടേമുക്കാലോടെ സംസ്‌കാര ചടങ്ങുകള്‍ തുടങ്ങി. വികാരനിര്‍ഭരമായ യാത്രയയപ്പാണ് കലക്ടറേറ്റില്‍ സഹപ്രവര്‍ത്തകര്‍ നവീന്‍ ബാബുവിന് അവസാനമായി നല്‍കിയത്.

അഴിമതിരഹിത പട്ടികയിലെ ആദ്യസ്‌ഥാനക്കാരിൽ ഒരാൾ…!!! പ്രവർത്തന മികവിലും മികച്ച സ്കോർ..!!! പി.പി ദിവ്യ കരുതിക്കൂട്ടി ചെയ്തത് ആര്‍ക്ക് വേണ്ടി…? കൈക്കൂലി പരാതിയുമായി എത്തിയ പ്രശാന്തനും മൗനത്തിൽ…

എഡിഎം ഇറങ്ങിയ സ്ഥലത്തൊന്നും സിസിടിവി ഇല്ല… യാത്രചെയ്തത് കണ്ടുപിടിക്കാനാവാതെ അന്വേഷണ സംഘം…!! വീട്ടിലേക്ക് പോയ ഓട്ടോറിക്ഷയെകുറിച്ചും തുമ്പൊന്നും ലഭിച്ചില്ല…!!

ചൊവ്വാഴ്ച പത്തനംതിട്ട കലക്ടറേറ്റില്‍ എഡിഎമ്മായി ജോലിയില്‍ പ്രവേശിക്കേണ്ടിയിരുന്ന നവീന്‍ ബാബുവിന്റെ ഭൗതികശരീരം എത്തിച്ചതോടെ സഹപ്രവര്‍ത്തകരില്‍ പലരും വിങ്ങിപ്പൊട്ടി. പത്തനംതിട്ട മുന്‍ ജില്ലാ കലക്ടര്‍ ദിവ്യ എസ്.അയ്യര്‍, മന്ത്രി വീണാ ജോര്‍ജ്, റവന്യു മന്ത്രി കെ.രാജന്‍ എന്നിവരുള്‍പ്പെടെ നവീന്‍ ബാബുവിനെ അവസാനമായി കാണാനെത്തിയത് നിറകണ്ണുകളോടെയായിരുന്നു.

10 വര്‍ഷം വരെ ശിക്ഷ ലഭിക്കാം…, ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി…!! എം.വി ഗോവിന്ദന്റെ പരാമര്‍ശത്തിന് പിന്നാലെ പി.പി. ദിവ്യയ്ക്കേതിരേ കേസെടുത്ത് പൊലീസ്…

എല്‍ഡി ക്ലര്‍ക്കായി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച നവീന്‍ ബാബു 2010ലാണ് ജൂനിയര്‍ സൂപ്രണ്ടായത്. കാസര്‍കോട്ടായിരുന്നു പോസ്റ്റിങ്. 2022ല്‍ ഇലക്ഷന്‍ ഡപ്യൂട്ടി കലക്ടറായി. വിരമിക്കാന്‍ ഏഴുമാസം മാത്രം ബാക്കിയുള്ളപ്പോഴാണ് ജന്മനാടായ പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ലഭിച്ചത്. സ്ഥലംമാറ്റത്തിന്റെ തലേന്ന് കണ്ണൂരില്‍ നടന്ന യാത്രയയപ്പ് യോഗത്തിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ അഴിമതി ആരോപണം ഉന്നയിക്കുന്നതും ഇതില്‍ മനംനൊന്ത് നവീന്‍ ബാബു ജീവനൊടുക്കുന്നതും.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7