രത്തന്‍, അങ്ങ് എന്നും എന്റെ ഹൃദയത്തില്‍ നിലനില്‍ക്കും…!!! ഇന്ത്യയ്ക്ക് നഷ്ടമായത് ഏറ്റവും പ്രഗല്‍ഭനും കാരുണ്യവാനുമായ പുത്രനെയെന്ന് മുകേഷ് അംബാനി… ഇന്ത്യയ്ക്കും കോര്‍പ്പറേറ്റ് ലോകത്തിനും വളരെ ദുഃഖകരമായ ദിനം…

മുംബൈ: രത്തന്‍ ടാറ്റയുടെ വിയോഗം ടാറ്റ ഗ്രൂപ്പിന് മാത്രമല്ല, ഓരോ ഇന്ത്യക്കാരന്റെയും ഏറ്റവും വലിയ നഷ്ടമാണെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിങ് ഡയറക്റ്ററുമായ മുകേഷ് അംബാനി. ഇന്ത്യക്കും ഇന്ത്യന്‍ കോര്‍പ്പറേറ്റ് ലോകത്തിനും വളരെ ദു:ഖകരമായ ദിനമാണിതെന്നും അദ്ദേഹം പറഞ്ഞു.

‘വ്യക്തിപരമായി വളരെ ദുഖകരമായ ദിനമാണിന്ന്. പ്രിയപ്പെട്ട സുഹൃത്തിനെയാണ് എനിക്ക് നഷ്ടമായിരിക്കുന്നത്. അദ്ദേഹവുമായുള്ള ഓരോ ഇടപെടലും എന്നെ വളരയെധികം പ്രചോദിപ്പിക്കുകയും ഊര്‍ജസ്വലനാക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്വഭാവത്തിലെ എളിമയും മാനുഷിക മൂല്യങ്ങളും വളരെ മഹത്തരമായിരുന്നു. രത്തന്‍ ടാറ്റ ദീര്‍ഘവീക്ഷണമുള്ള ഒരു വ്യവസായിയും മനുഷ്യസ്നേഹിയുമായിരുന്നു, അദ്ദേഹം സമൂഹത്തിന്റെ മഹത്തായ നന്മയ്ക്കായി എപ്പോഴും പരിശ്രമിച്ചു.

പിൻഗാമി ആര്..? നോയൽ ടാറ്റയോ..? ലിയ, മായ, നെവില്‍ എന്നിവരിൽ ആരെങ്കിലുമോ..? 34 കാരിയായ മായ, ടാറ്റ ഗ്രൂപ്പിനുള്ളിൽ പിടിമുറിക്കിയിട്ടുണ്ട്…

രത്തന്‍ ടാറ്റയുടെ വിയോഗത്തോടെ, ഇന്ത്യക്ക് ഏറ്റവും പ്രഗത്ഭനും കാരുണ്യവാനുമായ ഒരു മകനെ നഷ്ടമായി. മിസ്റ്റര്‍ ടാറ്റ ഇന്ത്യയെ ലോകത്തിലേക്ക് കൊണ്ടുപോയി, ലോകത്തിലെ ഏറ്റവും മികച്ചത് ഭാരതത്തിലേക്കും കൊണ്ടുവന്നു. അദ്ദേഹം ഹൗസ് ഓഫ് ടാറ്റയെ സ്ഥാപനവല്‍ക്കരിക്കുകയും 1991 ല്‍ ചെയര്‍മാനായി ചുമതലയേറ്റ ശേഷം ടാറ്റയെ ഒരു അന്താരാഷ്ട്ര ബിസിനസ് ഗ്രൂപ്പാക്കി മാറ്റുകയും ചെയ്തു. രത്തന്‍ ചുമതലയേറ്റ ശേഷം 70 മടങ്ങ് വളര്‍ച്ചയാണ് ടാറ്റയ്ക്കുണ്ടായത്.

റിലയന്‍സിനും നിതയ്ക്കും അംബാനി കുടുംബത്തിനും വേണ്ടി, ടാറ്റ കുടുംബത്തിലെയും മുഴുവന്‍ ടാറ്റ ഗ്രൂപ്പിലെയും അംഗങ്ങള്‍ക്ക് ഞാന്‍ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. രത്തന്‍, അങ്ങ് എന്നും എന്റെ ഹൃദയത്തില്‍ നിലനില്‍ക്കും.’ മുകേഷ് അംബാനി പറഞ്ഞു.

mukesh ambani ratan tata tata group reliance industries

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7