എവിടെ പോയാലും നാശമുണ്ടാക്കും…, വിനേഷ് ഫോഗട്ടിനെ അധിക്ഷേപിച്ച് ബ്രിജ് ഭൂഷൺ…!! എന്റെ പേര് ഉപയോ​ഗിച്ചിട്ടുണ്ടെങ്കിൽ അതിനർത്ഥം അവരെ വിജയിക്കാൻ സഹായിച്ച മഹാനാണ് ഞാൻ എന്നാണ്…!! വിനേഷ് ജയിച്ചെങ്കിലും അവരുടെ പാർട്ടി തിരഞ്ഞെടുപ്പിൽ തോറ്റില്ലേ…

ചാണ്ഡീ​ഗഢ്: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് പരാജയപ്പെട്ടെങ്കിലും തലപ്പൊക്കമുള്ള വിജയമായിരുന്നു മുൻ ​ഗുസ്തി താരമായ വിനേഷ് ഫോഗട്ടിന്റേത്. വിനേഷിന്റെ വിജയത്തേയും കോൺ​ഗ്രസിന്റെ പരാജയത്തേയും ആക്ഷേപിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ മുൻഅധ്യക്ഷനും ബി.ജെ.പി. മുൻ എം.പി.യുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്.

വിനേഷ് ഫോ​ഗട്ട് വിജയിച്ചെങ്കിലും അവരുടെ പാർട്ടി തിരഞ്ഞെടുപ്പിൽ തോറ്റില്ലേ എന്ന് ബ്രിജ് ഭൂഷൺ ചോദിച്ചു. എവിടെ പോയാലും അവിടെ നാശമുണ്ടാക്കുന്നയാളാണ് വിനേഷ് ഫോ​ഗട്ടെന്നും അദ്ദേഹം പറഞ്ഞു. ​തനിക്കെതിരായ ഗുസ്തി താരങ്ങളുടെ പ്രതിഷേധം തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സാധ്യതകളെ ഇല്ലാതാക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് പറഞ്ഞ ബ്രിജ് ഭൂഷൺ, ‘ജാട്ട്’ ഭൂരിപക്ഷ സീറ്റുകളിൽ നിരവധി ബി.ജെ.പി സ്ഥാനാർത്ഥികൾ വിജയിച്ചതായും ചൂണ്ടിക്കാട്ടി.

“പ്രതിഷേധക്കാരായ ​ഗുസ്തി താരങ്ങളല്ല ഹരിയാനയുടെ യഥാർത്ഥ നായകന്മാർ. അവർ പിൻമുറക്കാരായ ​ഗുസ്തി താരങ്ങൾക്ക് വില്ലന്മാർകൂടിയാണ്. വിജയിക്കാൻ വിനേഷ് ഫോ​ഗട്ട് എന്റെ പേരുപയോ​ഗിച്ചിട്ടുണ്ടെങ്കിൽ അതിനർത്ഥം അവരെ വിജയിക്കാൻ സഹായിച്ച മഹാനാണ് ഞാനെന്നാണ്. അവർ വിജയിച്ചു. പക്ഷേ കോൺ​ഗ്രസ് തോറ്റു. എവിടെ പോയാലും നാശം പടർത്തുന്നവരാണ് അവർ. കൃഷിക്കാരുടേയും ​ഗുസ്തി താരങ്ങളുടേയും പ്രതിഷേധത്തിന്റെ പേരിൽ തെറ്റിദ്ധാരണാജനകമായ ഒരുപാട് ശ്രമങ്ങൾ നടന്നു. എന്നിരുന്നാലും ബി.ജെ.പിയുടെ നയത്തെ ജനങ്ങൾ ഏറ്റെടുത്തു.” ബ്രിജ് ഭൂഷൺ പറ‍ഞ്ഞു.

പാലക്കാട് ശോഭാ സുരേന്ദ്രനോ സി. കൃഷ്ണകുമാറോ മത്സരിക്കും…!!! ചേലക്കരയിൽ സരസു, കെ. ബാലകൃഷ്ണൻ എന്നിവർക്ക് സാധ്യത… ബിജെപി സ്ഥാനാർത്ഥി നിർണയത്തിന് സാധ്യതാ പട്ടികയായി… ദേശീയ നേതൃത്വം അന്തിമ തീരുമാനമെടുക്കും…

കുട്ടികൾക്ക് പ്രത്യേക സീറ്റ് ബെൽറ്റ് നിർബന്ധമാക്കി മോട്ടോർ വാഹന വകുപ്പ്…!!! ഡിസംബർ മുതൽ പിഴ ഈടാക്കും.., ഇരുചക്ര വാഹനത്തിൽ കുട്ടികൾക്കും ഹെൽമറ്റ് നിർബന്ധം…

ബസിന് ‘ഇസ്രായേല്‍ ട്രാവല്‍സ്’ എന്ന് പേരിട്ടു…!!! വിമര്‍ശനം രൂക്ഷയതോടെ ‘ജറുസലേം’ എന്നാക്കി..!!! ഉടമയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യം…, 12 വര്‍ഷമായി ഇസ്രായേലില്‍ ജോലി ചെയ്തുവരികയാണ് ബസിന്റെ ഉടമ

ഹരിയാണയിലെ ജുലാന മണ്ഡലത്തിൽനിന്നാണ് വിനേഷ് ഫോ​ഗട്ട് വിജയിച്ചത്. ഗുസ്തി താരമായ വിനേഷ് ഫോഗട്ട് പാരീസ് ഒളിമ്പിക്‌സില്‍ ഫൈനലിലെത്തിയിരുന്നു. ഫൈനലില്‍ ഭാരക്കൂടുതലിനെ തുടര്‍ന്ന് അയോഗ്യയാക്കപ്പെട്ട വിനേഷ് പിന്നീട്‌ ഗുസ്തിയില്‍ നിന്ന് വിരമിച്ച് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. 65,080 വോട്ടുകളാണ് വിനേഷിന് ലഭിച്ചത്. രണ്ടാംസ്ഥാനത്തുള്ള യോഗേഷ് കുമാറിന് ലഭിച്ചത് 59,065 വോട്ടുകള്‍. ഇതോടെ വിനേഷ് 6015 വോട്ടിന്റെ തിളക്കമുള്ള ജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു.

ആണവായുധം പ്രയോഗിക്കും.., ദക്ഷിണ കൊറിയക്കും യുഎസിനും മുന്നറിയിപ്പുമായി കിങ് ജോങ് ഉൻ..!! ഇരുരാജ്യങ്ങളും പ്രകോപനപരമായാണ് പ്രവര്‍ത്തിക്കുന്നതെന്നും വിദ്വേഷം പടര്‍ത്താന്‍ ശ്രമിക്കുകയാണെന്നും കിം

haryana assembly election 2024 brij bhushan against vinesh phogat victory

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7