ആഴ്ചയില്‍ അഞ്ച് ദിവസവും ഓഫീസിലെത്തണം..!! എല്ലാവരുമുണ്ടാകുന്നത് കൂടുതല്‍ പഠിക്കാനും പരിശീലിക്കാനും മികച്ച രീതിയില്‍ തൊഴിലെടുക്കാനും ജോലി സംസ്കാരം വളര്‍ത്താനും സാധിക്കും…!! വര്‍ക്ക് ഫ്രം ഹോം ജോലി രീതി അ‌വസാനിപ്പിച്ച് ആമസോൺ

വാഷിങ്ടൺ: ടെക് ഭീമനായ ആമസോണ്‍ ‘വര്‍ക്ക് ഫ്രം ഹോം’ സംവിധാനം അവസാനിപ്പിക്കാൻ തീരുമാനിച്ചു. 2025 ജനുവരി 2 മുതല്‍ ജീവനക്കാര്‍ ആഴ്ചയില്‍ അഞ്ച് ദിവസവും ഓഫീസിലെത്തണമെന്ന് സിഇഒ ആന്‍ഡി ജാസ്സി ജോലിക്കാർക്ക് മെയിലിൽ അ‌റിയിപ്പ് നൽകി. കോവിഡിനെ തുടർന്ന് നടപ്പാക്കിയ വര്‍ക്ക് ഫ്രം ഹോം ജോലി രീതി അ‌വസാനിപ്പിക്കുകയാണെന്നും കോവിഡിന് മുമ്പ് എങ്ങനെയായിരുന്നോ ആ രീതിയിലുള്ള ജോലിയിലേക്ക് മടങ്ങാന്‍ തീരുമാനിച്ചിതായും സിഇഒ ജീവനക്കാർക്ക് അ‌യച്ച കത്തിൽ പറഞ്ഞു.

‘കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം പരിശോധിച്ചാല്‍ ഓഫീസില്‍ ഒന്നിച്ചുണ്ടാകുന്നതിന്‍റെ ഗുണം വളരെ പ്രധാനപ്പെട്ടതാണ് എന്ന് തിരിച്ചറിയുന്നു. കഴിഞ്ഞ 15 മാസക്കാലം ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ഓഫീസില്‍ എല്ലാവരും വന്നത് ഗുണമുണ്ടാക്കി. ഓഫീസില്‍ എല്ലാവരുമുണ്ടാകുന്നത് കൂടുതല്‍ പഠിക്കാനും പരിശീലിക്കാനും മികച്ച രീതിയില്‍ തൊഴിലെടുക്കാനും ജോലി സംസ്കാരം വളര്‍ത്താനും ആളുകള്‍ തമ്മില്‍ മെച്ചപ്പെട്ട ബന്ധം സൃഷ്ടിക്കാനും സഹായിക്കും.

30 കോടി രൂപ വില..,​ പൃഥ്വിരാജ് മുംബൈ ബാന്ദ്രാ പാലി ഹിൽസിൽ രണ്ടാമത്തെ ആഡംബര ഫ്ലാറ്റ് സ്വന്തമാക്കി..!!! 1.84 കോടി രൂപ നികുതി…,​ അയൽക്കാരായി രൺവീർ സിങ്, അക്ഷയ് കുമാർ, കെ.എൽ.രാഹുൽ…

നടി ആക്രമിക്കപ്പെട്ടിട്ട് ഏഴര വര്‍ഷം…!! അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ മാത്രം വിസ്തരിച്ചത് 87 ദിവസം..!! കേസിലെ അന്തിമവാദം കേൾക്കലിന് തൊട്ടുമുൻപ് പൾസർ സുനിക്ക് ജാമ്യം…

അസാധാരണമായ സാഹചര്യങ്ങളിലൊഴികെ 2025 ജനുവരി 2 മുതല്‍ എല്ലാ ജീവനക്കാരും ആഴ്‌ചയിലെ അഞ്ച് ദിനം ഓഫീസിലുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു’- ആമസോണ്‍ സിഇഒ ആന്‍ഡി ജാസ്സി ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ പറഞ്ഞു.

Amazon tells employees to return to office 5 days a week

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7