അട്ടപ്പാടിയിലടക്കം 5 ഗ്രാമങ്ങളിൽ അതിവേഗ 5 ജി ഇൻ്റർനെറ്റ് സേവനം…, കാലാവസ്ഥ പ്രശ്നങ്ങൾ ബാധിക്കില്ല.., റിലയൻസ് ജിയോയുമായി കൈകോർത്ത് പട്ടികവർഗ വികസന വകുപ്പ്

പാലക്കാട്: വിദൂര തദ്ദേശീയ ഗ്രാമങ്ങളിൽ എയർ ഫൈബർ സാങ്കേതിക വിദ്യയിൽ അതിവേഗ 5 ജി സേവനങ്ങൾ ഒരുങ്ങുന്നു. ആദ്യഘട്ടത്തിൽ പാലക്കാട് അട്ടപ്പാടിയിലടക്കം 5 ഗ്രാമങ്ങളിലാണ് ഇൻ്റർനെറ്റ് സേവനം ലഭ്യമാക്കുന്നത്. 11 ന് പകൽ 11.30 ന് പട്ടിക വിഭാഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്യും. 5 കേന്ദ്രങ്ങളിലെയും സാമൂഹൃ പഠനമുറികളിൽ അതിവേഗ ഇൻ്റർനെറ്റ് സൗകര്യം ഒരുക്കി ഓൺലൈനായാണ് ഉദ്ഘാടനം.

അട്ടപ്പാടി അഗളി പഞ്ചായത്തിലെ കോട്ട മേട്, ചിറ്റൂർ, വയനാട് പുൽപ്പള്ളി മേലേക്കാപ്പ്, ഇടുക്കി കോഴിമല പാമ്പാടിക്കുഴി, പത്തനംതിട്ട പെരുനാട് അട്ടത്തോട് എന്നീ കേന്ദ്രങ്ങളിലെ സമൂഹൃ പഠനമുറികളിലും അംഗൻവാടികളിലുമാണ് സൗകര്യം ഒരുക്കിയിട്ടുള്ളത്.

മുന്നിലും പിന്നിലുമുള്ള അതിസുരക്ഷാ നമ്പർ പ്ലേറ്റുകൾ മാത്രം പോരാ.. വശങ്ങളിലും വേണം..!! അത് പരിഹരിച്ചപ്പോൾ മൈക്ക് അനൗൺസ്മെന്റ് ഇല്ലെന്നതായി പിന്നത്തെ കണ്ടുപിടിത്തം..!! അവരുടെ ആഗ്രഹമല്ലേ, നടക്കട്ടെ… !! 70 ദിവസം കട്ടപ്പുറത്ത്.. യാത്രക്കാരില്ലെന്ന് റോബിൻ ബസ്സുടമ ഗീരീഷ്..!!

അടുത്ത മുഖ്യമന്ത്രി ആരായിരിക്കും..? മു.. എന്ന് ഉത്തരം…!! അതാരാണെന്ന് ചോദിച്ചപ്പോൾ മ.. മ.. രു.. രു.. മ.. മു.. എന്ന മറുപടി..!! മൂന്നാമതും എൽഡിഎപ് അധികാരത്തിൽ വരുമെന്ന് പ്രവാചകൻ പറഞ്ഞു…!! പരിഹാസവുമായി എം.മുകുന്ദൻ

പട്ടികവർഗ വികസന വകുപ്പും റിലയൻസ് ജിയോയുമായി സഹകരിച്ചാണ് 5 ജി എയർ ഫൈബർ സൗകര്യം തദ്ദേശീയ ഗ്രാമങ്ങളിൽ ആദ്യമായി ലഭ്യമാക്കുന്നത്. കേബിളുകളുടെ സൗകര്യമില്ലാതെ പ്രവർത്തിക്കുന്നതിനാൽ കാലാവസ്ഥ സാഹചര്യങ്ങളിലും തടസ്സമില്ലാത്ത സേവനം ഉറപ്പാക്കാൻ സാധിക്കും. തദ്ദേശീയ ഗ്രാമങ്ങളിലെ വിദ്യാർത്ഥികൾക്കും മുതിർന്നവർക്കുമുള്ള വിദ്യാഭ്യാസ- ആരോഗ്യ ക്ലാസുകൾ, തൊഴിൽ പരിശീലനം തുടങ്ങി വിവിധ പ്രവർത്തനങ്ങൾ ഇതുവഴി നടത്താനാകും.

ഉദ്ഘാടന യോഗത്തിൽ പട്ടികവർഗ ഡയറക്ടർ ഡോ. രേണുരാജ്, ജിയോ കേരള മേധാവി കെ സി നരേന്ദ്രൻ തുടങ്ങിയവർ സംസാരിക്കും. സേവനം തുടക്കത്തിൽ ലഭ്യമാക്കുന്ന 5 കേന്ദ്രങ്ങളിലും വിവിധ ജനപ്രതിനിധികളും ഗ്രാമസഭ തലവന്മാരും പങ്കെടുക്കും.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51