എല്ലാം കലങ്ങി തെളിയട്ടെ, കാർമേഘങ്ങൾ ഒഴിയട്ടെ…!! നിങ്ങളുടെ സ്നേഹമുള്ളിടത്തോളം കാലം മലയാള സിനിമയ്ക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല..!! ആദ്യമായി പ്രതികരിച്ച് മഞ്ജു വാര്യർ

കോഴിക്കോട്: നിങ്ങളുടെ സ്നേഹമുള്ളേടത്തോളം കാലം മലയാള സിനിമയ്ക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്ന് മഞ്ജു വാര്യർ. മലയാള സിനിമ ചെറിയ സങ്കടമുള്ള കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. മൈ-ജി ഷോറൂമിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിലായിരുന്നു താരത്തിന്റെ പ്രസ്താവന. നടൻ ടൊവിനോ തോമസും ഒപ്പമുണ്ടായിരുന്നു.

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമാ മേഖലയിലെ ലൈംഗിക ചൂഷണങ്ങളെക്കുറിച്ചും ലഹരി ഉപയോഗത്തെക്കുറിച്ചും ആരോപണങ്ങളും വിവാദങ്ങളും ഉയർന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു നടിയുടെ പ്രതികരണം.

താനും ടൊവിനോയും ഇന്നിവിടെ നിൽക്കാൻ കാരണം മലയാള സിനിമയാണ്. ഇപ്പോൾ മലയാള സിനിമ കടന്നു പോകുന്നത് ചെറിയ സങ്കടമുള്ള കാലഘട്ടത്തിലൂടെയാണ്. എല്ലാം കലങ്ങി തെളിയട്ടെ, കാർമേഘങ്ങൾ ഒഴിയട്ടെ. നിങ്ങളുടെയൊക്കെ പിന്തുണയും സ്നേഹവും ഉള്ളിടത്തോളം കാലം മലയാള സിനിമയ്‌ക്ക് ഒന്നും സംഭവിക്കില്ലെന്നും മഞ്ജു വാര്യർ പറഞ്ഞു.

ഒന്നാം ക്ലാസിലെത്തിയപ്പോൾ മുതല്‍ ലൈംഗിക പീഡനം..!! 15ാം വയസ്സിൽ പരീക്ഷ കഴിഞ്ഞു വീട്ടിലെത്തിയ ശേഷവും മകളെ പീഡിപ്പിച്ചു; പിറ്റേന്ന് ടീച്ചറോട് പറഞ്ഞതോടെ ക്രൂരപീഡന കഥ പുറത്തറിഞ്ഞു… പിതാവിന് മൂന്നു തവണ മരണം വരെ കഠിന തടവ് ശിക്ഷ

ചുമത്തിയ കുറ്റങ്ങൾ ജാമ്യം ലഭിക്കുന്നത്…, ലൈം​ഗിക പീഡന കേസിൽ രഞ്ജിത്തിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി

പീഡിപ്പിച്ചതായി ആദ്യ പരാതിയിൽ തന്നെ പറഞ്ഞിട്ടും തെളിവില്ലെന്ന് പോലീസ്..!! ലഹരിമരുന്ന് കലക്കിയ വെള്ളം തന്നു..,ഫോൺ നിവിൻപോളിയും സംഘവും ബലം പ്രയോഗിച്ച് പിടിച്ചെടുത്തു..!! നിരവധി പെൺകുട്ടികൾ ഇതുപോലെ കെണിയിൽ

അതേസമയം സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ വിമണ്‍ ഇന്‍ സിനിമ കളക്‌ടീവ് ഡബ്ല്യൂസിസി നിയമ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുണ്ടാക്കിയ ചലനങ്ങളാണ് സൈബര്‍ ആക്രമണങ്ങള്‍ക്ക് കാരണമെന്നും ഇതിനായി വ്യാജ അക്കൗണ്ടുകള്‍ കൂട്ടമായി ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണെന്നും, പ്രതികരിക്കുന്ന സ്‌ത്രീകളെ മാനസികമായി തകര്‍ക്കുകയാണ് പുരുഷാധിപത്യത്തിന്‍റെ പ്രവണതയെന്നും ഡബ്ല്യൂസിസി വ്യക്തമാക്കി. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയായിരുന്നു ഡബ്ല്യൂസിസിയുടെ പ്രതികരണം.

‘സ്വന്തം അവസ്ഥ വ്യക്തമാക്കാന്‍ കഴിയുന്ന ഇര അന്നുതൊട്ട് ഒരു ഇരയേ അല്ല. അവന്‍ അല്ലെങ്കിള്‍ അവള്‍ ഒരു ഭീഷണിയാകുന്നു.’ -എന്ന ജെയിംസ് ബാള്‍ഡ്വിന്‍റെ വാക്കുകള്‍ പങ്കുവച്ച് കൊണ്ടാണ് ഡബ്ല്യൂസിസി കുറിപ്പ് ആരംഭിച്ചത്. ‘നാലര വര്‍ഷം നീണ്ട ശ്രമങ്ങള്‍ക്ക് ശേഷം പുറത്ത് വന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സിനിമ രംഗത്ത് നിലനില്‍ക്കുന്ന തൊഴില്‍ ഘടനയെ കുറിച്ച് ഒട്ടനവധി പരാധികളും പ്രശ്‌നങ്ങളും ഉന്നയിച്ചിട്ടുണ്ട്. അതില്‍ ലൈംഗിക ആരോപണവും പറയുന്നുണ്ട്.

ജോലി ചെയ്യാനുള്ള അവസരത്തിലും, ജോലി സ്ഥലത്ത് സ്‌ത്രീയുടെ അന്തസ് സംരക്ഷിക്കാനും, തൊഴിലിടത്ത് സ്‌തീയുടെ അന്തസ് സംരക്ഷിക്കാനും, തൊഴിലിടത്ത് സ്‌ത്രീയ്‌ക്ക് കൂടി അനുകൂലമായ വ്യവസ്ഥിതി സ്ഥാപിച്ചെടുക്കാനുമാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. യാതൊരു പിന്തുണയും ഇല്ലാതെ തങ്ങലുടെ തൊഴിലിടത്തെ പ്രശ്‌നങ്ങള്‍ തുറന്ന് പറഞ്ഞ്, പൊതുമാധ്യമത്തില്‍ ശക്തരായി നില്‍ക്കുന്ന സ്‌ത്രീകള്‍ക്കെല്ലാം ഞങ്ങളുടെ അഭിവാദ്യങ്ങള്‍.

പൂരം കലക്കിയത് പിണറായി… പാറമേക്കാവിലാണ് കൂടിക്കാഴ്ച നടന്നത്..!!! ബിജെപിയെ ജയിപ്പിക്കാൻ മുഖ്യമന്ത്രി അറിഞ്ഞുകൊണ്ട് നീക്കം: വി.ഡി. സതീശൻ..; തൃശ്ശൂരിലെ ഹോട്ടലിൽ ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സ്വകാര്യ വാഹനത്തിൽ ആർഎസ്എസ് നേതാവിനെ കാണാൻ പോയി

റിപ്പോര്‍ട്ട് കേരളത്തിലും പുറത്തും ഒട്ടേറെ അനുരണനങ്ങള്‍ ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്. എന്നാല്‍ റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോള്‍ സന്തോഷവും പിന്തുണയും അറിയിച്ചവര്‍ക്കായി പറയുകയാണ്. ഇനി ഞങ്ങള്‍ക്കെതിരായ സൈബര്‍ അറ്റാക്കിന്‍റെ കാലമാണ്. ഫേക്ക് ഐഡികള്‍ കൂട്ടമായി ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. പ്രതികരിക്കുന്ന സ്‌ത്രീകളെ മാനസികമായി തകര്‍ക്കാനായി പുരുഷാധിപത്യ സമൂഹം എല്ലാ കാലത്തും ചെയ്യാറുള്ള കാര്യങ്ങളാണ് വ്യക്തിഹത്യകള്‍. അതിനെ നിയമപരമായി നേരിട്ട് കൊണ്ടു തന്നെ ഞങ്ങള്‍ മുന്നോട്ടു പോകും.

നേരത്തെ വന്ന സൈബര്‍ അറ്റാക്കുകളുടെ തീയില്‍ വാടാതെ പിടിച്ചു നിന്ന ഞങ്ങള്‍ക്ക് നന്ദി പറയേണ്ടതും അവരോടു തന്നെയാണ്. ഞങ്ങളെ കൂടുതല്‍ ശക്തരാക്കിയതിന് ഇനിയും ശക്തരാക്കുന്നതിന്!’ -ഡബ്ല്യൂസിസി കുറിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7