മുകേഷ് രാജിവയ്‌‌ക്കണോ എന്ന് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല… ബലം പ്രയോഗിച്ച് മാധ്യമപ്രവർത്തകരെ തള്ളിമാറ്റി.. ‘എന്റെ വഴി എന്റെ അവകാശമാണ്’ എന്ന് സുരേഷ് ഗോപി..

കൊച്ചി: ചലച്ചിത്ര മേഖലയിലെ പ്രശ്നങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളിൽ അസഹിഷ്ണുത കാണിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകരെ സുരേഷ് ഗോപി ബലം പ്രയോഗിച്ച് തള്ളിമാറ്റി. ചൊവ്വാഴ്ച ഉച്ചയോടെ തൃശൂർ രാമനിലയത്തിൽ വച്ചായിരുന്നു സംഭവം. മുകേഷ് രാജിവയ്‌‌ക്കണമോയെന്ന ചോദ്യം മാധ്യമപ്രവർത്തകർ ചോദിച്ചെങ്കിലും, സുരേഷ് ഗോപി ക്ഷുഭിതനാകുകയും ചോദ്യം ചോദിച്ചവരെ തള്ളുകയുമായിരുന്നു.

‘എന്റെ വഴി എന്റെ അവകാശമാണ്’ എന്നും ബലപ്രയോഗത്തിന് ശേഷം സുരേഷ് ഗോപി മാധ്യമങ്ങളോടു പറഞ്ഞു. തുടർന്ന് ഔദ്യോഗിക വാഹനത്തിൽ കയറിയ സുരേഷ് ഗോപി മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ തിരികെ പോയി. മുകേഷിന്റെ രാജി വിഷയത്തിൽ പാർട്ടി നിലപാട് പറയേണ്ടത് താനാണെന്നും സുരേഷ് ഗോപിയല്ലെന്നുമുള്ള ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ വാർത്താ സമ്മേളനത്തിന് ശേഷമാണ് സുരേഷ് ഗോപിയുടെ രോഷപ്രകടനം.

അമ്മയിൽ അംഗത്വം എടുക്കാൻ ഉമ്മ..!!! ഫോം പൂരിപ്പിച്ചു കൊണ്ടിരുന്നപ്പോൾ ഇടവേള ബാബു കഴുത്തിൽ ചുംബിച്ചു…, മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, തുടങ്ങി ഏഴ് പേർക്കെതിരേ പരാതി നൽകി മിനു മുനീർ..!!!

നിരവധി പെൺകുട്ടികൾ ബാബുരാജിൻ്റെ കെണിയിൽ വീണു; ഭയംമൂലം ആരും പുറത്ത് പറയുന്നില്ല..!!! ബാബുരാജിനും ശ്രീകുമാർ മേനോനും എതിരേ നടി പരാതി നൽകി

രാവിലെ ആരോപണവിധേയനായ മുകേഷിനെ പിന്തുണച്ച് സുരേഷ് ഗോപി സംസാരിച്ചിരുന്നു. മുകേഷിന്റെ കാര്യത്തിൽ കോടതി എന്തെങ്കിലും പറഞ്ഞോയെന്ന് സുരേഷ് ​ഗോപി ചോദിച്ചു. മുകേഷിനെതിരെ ഉള്ളത് ആരോപണങ്ങൾ മാത്രമാണെന്ന് സുരേഷ് ​ഗോപി പറഞ്ഞു. അമ്മ ഓഫീസിൽ നിന്ന് ഇറങ്ങി വരുമ്പോൾ ആണ് തന്നോട് ഇക്കാര്യങ്ങൾ ചോദിക്കേണ്ടതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ച് സുരേഷ് ​ഗോപി പറഞ്ഞു. മാധ്യമങ്ങൾക്കുള്ള തീറ്റ മാത്രമാണ് ഇപ്പോഴത്തെ റിപ്പോർട്ടെന്ന് സുരേഷ് ​ഗോപി കുറ്റപ്പെടുത്തി. വലിയ സംവിധാനത്തെ തകിടം മറിക്കുകയാണ് ഇപ്പോൾ. വിഷയം കോടതിയിലുള്ള കാര്യമാണ്, കോടതിയിൽ അത് തീരുമാനമെടുക്കുമെന്ന് സുരേഷ് ​ഗോപി പറഞ്ഞു. ആടിനെ തമ്മിൽ തല്ലിച്ച് ചോര കുടിക്കുകയാണ് മാധ്യമങ്ങൾ ചെയ്യുന്നത് അദ്ദേഹം രൂക്ഷമായി വിമർശിച്ചു.

രഞ്ജിത്തിനെ ഇന്ന് ചോദ്യം ചെയ്യും..!! അറസ്റ്റിന് സാധ്യത..!! പ്രത്യേക അന്വേഷണ സംഘത്തിന്റെ നിർണായക യോ​​ഗവും ഇന്ന്.., ഉടൻ നടപടി എടുക്കില്ലെന്ന് ഫെഫ്ക

അന്തംവിട്ട് ‘അമ്മ’..!!! പ്രതിസന്ധിയിൽ വട്ടംകറങ്ങുന്നു… യോഗം ചേരാൻ പോലും കഴിയുന്നില്ല.., എക്സിക്യൂട്ടീവ് പിരിട്ടുവിട്ടേക്കും…, വീണ്ടും തെരഞ്ഞെടുപ്പ് ആവശ്യമുയർത്തി ഒരു വിഭാഗം..!!

ഒരു സമൂഹത്തിൻറെ മാനസികാവസ്ഥയെ വഴിതിരിച്ചുവിടുകയാണെന്ന് സുരേഷ് ​ഗോപി പറഞ്ഞു. പരാതി ആരോപണത്തിന്റെ രൂപത്തിലാണ് നിക്കുന്നത്. വിഷയങ്ങളിൽ എന്ത് വേണമെന്ന് കോടതി തീരുമാനിക്കുമെന്ന് സുരേഷ് ​ഗോപി വ്യക്തമാക്കി. കോടതി തീരുമാനമെടുക്കട്ടെയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിന് പിന്നാലെ നടൻ മുകേഷിനെ സംരക്ഷിക്കുന്ന രീതിയിലുള്ള നിലപാട് എടുത്ത സുരേഷ് ഗോപിക്കെതിരേ തുറന്നടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ രംഗത്തെത്തി. പാർട്ടിയുടെ നിലപാട് പറയേണ്ടത് പാർട്ടി നേതൃത്വമാണെന്നും സുരേഷ് ഗോപിയല്ലെന്നും സുരേന്ദ്രൻ പറഞ്ഞു. മുകേഷ് രാജിവയ്ക്കണമെന്നു തന്നെയാണ് ബിജെപിയുടെ നിലപാട്. കൊല്ലത്തും തിരുവനന്തപുരത്തും ഇതാവശ്യപ്പെട്ട് ബിജെപി സമരം നടത്തി. അതിൽ നിന്ന് ബിജെപി പിന്നോട്ടില്ല. നിയമസഭാ സാമാജികനായി തുടരാൻ മുകേഷിന് യോഗ്യതയില്ലെന്നാണ് ബിജെപിയുടെ നിലപാട്. മുകേഷ് രാജിവച്ച് പോകണമെന്നാണ് ബിജെപിയുടെ ആവശ്യമെന്നും കെ.സുരേന്ദ്രൻ തിരുവനന്തപുരത്ത് പ്രതികരിച്ചു.

ചലച്ചിത്ര നടൻ, കേന്ദ്രമന്ത്രി എന്നീ നിലകളിൽ സുരേഷ് ഗോപിക്ക് അഭിപ്രായം ഉണ്ടായിരിക്കാം. പക്ഷേ പാർട്ടിക്ക് പാർട്ടിയുടേതായ നിലപാടുണ്ട്. മൂർത്തമായ രാഷ്ട്രീയ പ്രശ്നമാണ് ഉയർന്നുവന്നിരിക്കുന്നത്. വിഷയത്തിൽ പാർട്ടി നിലപാട് മുകേഷ് രാജിവയ്ക്കണമെന്ന് തന്നെയാണെന്നും കെ.സുരേന്ദ്രൻ വ്യക്തമാക്കി. രഞ്ജിത്തും സിദ്ദിഖും രാജിവച്ചിട്ടുണ്ടെങ്കിൽ നിയമസഭാ സാമാജികനായ മുകേഷും പുറത്ത് പോകണം. സ്ത്രീ പീഡനത്തിന്റെ അപ്പോസ്തോലനായ മുകേഷിനെ ഉൾപ്പെടുത്തി കോൺക്ളേവ് നടത്താനുള്ള നീക്കം സമ്മതിക്കില്ലെന്നും സുരേന്ദ്രൻ അറിയിച്ചു.

അമ്മയിൽ അംഗത്വം എടുക്കാൻ ഉമ്മ..!!! ഫോം പൂരിപ്പിച്ചു കൊണ്ടിരുന്നപ്പോൾ ഇടവേള ബാബു കഴുത്തിൽ ചുംബിച്ചു…, മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, തുടങ്ങി ഏഴ് പേർക്കെതിരേ പരാതി നൽകി മിനു മുനീർ..!!!

അമ്മ ഓഫീസിൽ നിന്ന് ഇറങ്ങി വരുമ്പോൾ ആണ് ഇക്കാര്യങ്ങൾ ചോദിക്കേണ്ടത്..!! മുകേഷിനെ സംരക്ഷിച്ച് സിപിഎമ്മിന് പിന്നാലെ സുരേഷ് ഗോപിയും…!! മാധ്യമങ്ങളെ കുറ്റപ്പെടുത്തി ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറി കേന്ദ്രമന്ത്രി

അന്തംവിട്ട് ‘അമ്മ’..!!! പ്രതിസന്ധിയിൽ വട്ടംകറങ്ങുന്നു… യോഗം ചേരാൻ പോലും കഴിയുന്നില്ല.., എക്സിക്യൂട്ടീവ് പിരിട്ടുവിട്ടേക്കും…, വീണ്ടും തെരഞ്ഞെടുപ്പ് ആവശ്യമുയർത്തി ഒരു വിഭാഗം..!!

നിരവധി പെൺകുട്ടികൾ ബാബുരാജിൻ്റെ കെണിയിൽ വീണു; ഭയംമൂലം ആരും പുറത്ത് പറയുന്നില്ല..!!! ബാബുരാജിനും ശ്രീകുമാർ മേനോനും എതിരേ നടി പരാതി നൽകി

പാർട്ടി നിലപാട് പറയാൻ ചുമതലപ്പെട്ടയാള്‍ സംസ്ഥാന അധ്യക്ഷനായ താനാണ്. സുരേഷ് ഗോപിക്ക് സ്വതന്ത്രമായ അഭിപ്രായമുണ്ടെന്നും അദ്ദേഹത്തെ വിലകുറച്ച് കാണുന്നില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. വേട്ടക്കാരന്റെ സ്വകാര്യത എന്തിനാണ് സർക്കാർ സംരക്ഷിക്കുന്നതെന്നും സുരേന്ദ്രൻ ചോദിക്കുന്നു. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ആത്മാർഥതയാണ് ബിജെപി ചോദ്യം ചെയ്യുന്നത്. സർക്കാരിന് വിഷയത്തിൽ ഇരട്ടത്താപ്പാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

ചലച്ചിത്രമേഖലയിൽ നിരവധി നല്ല വ്യക്തികളുണ്ടെന്ന് ചൂണ്ടിക്കാണിച്ച സുരേന്ദ്രൻ, മാധ്യമങ്ങൾക്ക് ഇവരെയെടുത്ത് ‘അലക്കാനും അഴിഞ്ഞാടാനും’ അവസരം കൊടുത്തത് ബിജെപിയോ സുരേഷ് ഗോപിയോ അല്ലെന്നും വ്യക്തമാക്കി. തെറ്റു ചെയ്യാത്തവരെ കൂടി സംശയത്തിന്റെ നിഴലിൽ നിർത്തുകയാണ് സർക്കാർ. വിഷയത്തിൽ ഗണേഷ് കുമാറിനോട് മൃദുസമീപനവും സുരേഷ് ഗോപിയോട് ദാർഷ്ട്യവുമാണ് മാധ്യമങ്ങൾ കാണിക്കുന്നതെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു.

Union Minister Suresh Gopi Confronts Journalists in Thrissur
Suresh Gopi Kerala News Bharatiya Janata Party (BJP) Latest News

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7