കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് ടി.എന്‍.പ്രതാപനെതിരെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍. കോഴിക്കോട് നഗരത്തിസലാണ് ഫ്‌ലക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നിരിക്കുന്നത്. ‘ചതിയന്‍ ടി.എന്‍. പ്രതാപനെ മലബാറിന് വേണ്ട, തൃശൂര്‍ ആര്‍എസ്എസിന് കൊടുത്ത നയവഞ്ചകന്‍’ എന്നീ വാക്യങ്ങളാണ് ബോര്‍ഡുകളിലുള്ളത്. നടക്കാവില്‍ ഇന്നലെ വൈകിട്ടാണ് ബോര്‍ഡ് സ്ഥാപിച്ചത്. ‘കോണ്‍ഗ്രസ് പോരാളികള്‍’ എന്ന പേരിലാണ് ബോര്‍ഡ്. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ടി.എന്‍.പ്രതാപന് മലബാറിന്റെ ചുമതല നല്‍കിയതിലുള്ള പ്രതിഷേധമാണ് ബോര്‍ഡ് സ്ഥാപിക്കാന്‍ കാരണമെന്നാണ് കരുതുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിറ്റിങ് എംപിയായ പ്രതാപനെ മാറ്റിയാണ് കെ.മുരളീധരനെ തൃശൂരില്‍ സ്ഥാനാര്‍ഥിയാക്കിയത്. തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുകയും കെ.മുരളീധരന്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്തു. ഇതോടെയാണ് ടി.എന്‍.പ്രതാപനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നത്. തോല്‍വിക്ക് പിന്നാലെ കെ.മുരളീധരനെ പിന്തുണച്ചുകൊണ്ട് കോഴിക്കോട് നഗരത്തിലുള്‍പ്പെടെ ഫ്‌ലക്‌സുകള്‍ സ്ഥാപിച്ചിരുന്നു.