കൂടുതൽ പാർട്സുകൾ കണ്ടെടുക്കുന്നു: അർജുന് വേണ്ടി തിരച്ചില്‍ ആരംഭിച്ചു, ഹെലികോപ്റ്റർ എത്തും

ബംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനായി മത്സ്യത്തൊഴിലാളി ഈശ്വര്‍ മല്‍പെയുടെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചു. 8.50നാണു തിരച്ചിൽ ആരംഭിച്ചത്. നാവിക സേനാംഗങ്ങളും തിരച്ചിലിനായുണ്ട്. കൂടുതല്‍ ആളുകളെ എത്തിച്ചു വിപുലമായ തിരച്ചിലാണ് നടക്കുന്നത്. നല്ല വെയിലുള്ള സമയം നോക്കി തിരച്ചില്‍ നടത്തിയാല്‍ കൂടതല്‍ ഗുണകരമാകുമെന്നാണ് ഈശ്വര്‍ മല്‍പെ അഭിപ്രായപ്പെട്ടത്. ഇന്നലത്തെ തിരച്ചിലില്‍ അര്‍ജുൻ ഓടിച്ചിരുന്ന ലോറിയിലുണ്ടായിരുന്ന ഹൈഡ്രോളിക് ജാക്കി കണ്ടെത്തിയിരുന്നു. അർജുനായി തിരച്ചിൽ ലോറിയുടെ ജാക്കി കിട്ടിയ സ്ഥലം കേന്ദ്രീകരിച്ചാണ് നടക്കുന്നത്.. പ്രദേശത്ത് നിന്നും മാധ്യമപ്രവർത്തകരെ മാറ്റി. സുരക്ഷ കണക്കിലെടുത്തെന്നു വിശദീകരണം. തിരച്ചിലിൽ മാൽപെ ഇന്നും ചില പാർട്സുകൾ കണ്ടെടുത്തിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. പക്ഷേ ഇത് കണ്ടെയ്നർ ലോറിയുടെ ഭാഗമാണ് കിട്ടിയതെന്നും സൂചനയുണ്ട്.

കാഫിര്‍ വിവാദം: സ്ക്രീൻഷോട്ട് എന്തിന് ഷെയര്‍ ചെയ്തു..? കെ.കെ.ലതികയ്ക്കെതിരേ കെ.കെ. ശൈലജ…!! കാന്തപുരത്തിന്റെ പേരിൽ വന്ന പ്രചാരണവും അന്വേഷിക്കണം

മൃതദേഹത്തിൽ വസ്ത്രമുണ്ടായിരുന്നില്ല. കാലുകൾ 90 ഡിഗ്രി അകന്ന് ഇടുപ്പെല്ല് തകർന്ന നിലയിൽ..!! എന്നിട്ടും മകൾ ആത്മഹത്യ ചെയ്തു, പെട്ടെന്നു വരണമെന്നാണ് നെഞ്ചുരോഗ വിഭാഗം അസിസ്റ്റന്റ് സൂപ്രണ്ട് വിളിച്ച് പറഞ്ഞത്..!!

കണ്ടെടുത്ത പാർട്സുകൾ ഒന്നും അർജുൻ്റെ ലോറിയുടേതല്ല..!!! ഭാരത് ബെൻസ് കമ്പനി ലോറിയോടൊപ്പം ഷോറൂമിൽനിന്ന് ഈ പാർട്സ് നൽകുന്നില്ല…!!

ഇതിൽ അത്യാഹ്ളാദം ഒന്നുമില്ല..!! ഇത് ചെയ്തിട്ടില്ല,ചെയ്യിപ്പിച്ചിട്ടുമില്ല അന്നേ പറഞ്ഞതാണ്…!! പോലീസ് സ്ലോ മോഷനിൽ ആണ് ഈ കേസ് കൈകാര്യം ചെയ്യുന്നത്: ഷാഫി പറമ്പിൽ

കണ്ണിൽനിന്ന് രക്തമൊഴുകി..!! വായിലും സ്വകാര്യ ഭാഗങ്ങളിലും രക്തസ്രാവം.., മുഖത്ത് നിറയെ മുറിവുകൾ..!!! വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് അതിക്രൂരമായി..!!!

കരസേനയുടെ സഹായവും തിരച്ചിലിനുണ്ടാകും. കരസേനയുടെ ചെറു ഹെലികോപ്റ്റർ ഉപയോഗിക്കും. നാവികസേനാംഗങ്ങൾക്ക് സഹായവുമായിട്ടായിരിക്കും കരസേനയുടെ ചെറു ഹെലികോപ്റ്റർ എത്തുക. പുഴയിലെ തിരച്ചിൽ ദൗത്യത്തിന് നിലവിൽ കരസേനയെ നിയോഗിച്ചിട്ടില്ല. ലോറി കണ്ടെത്താനാകുമെന്ന പ്രതീക്ഷയുണ്ടെന്നാണു ഈശ്വർ മൽപെ പറയുന്നത്. പുഴയുടെ അടിയൊഴുക്ക് കുറഞ്ഞിട്ടുണ്ട്. മുങ്ങിതാഴുമ്പോള്‍ അടിഭാഗം കാണാനാകുന്നുണ്ട്. പുഴയുടെ അടിയില്‍ എല്ലാം വ്യക്തമായി കാണാനാകുന്നുണ്ടെന്നും അദേഹം പറഞ്ഞു. ഇന്നലെ 2 മണിക്കൂര്‍ മാത്രം ഈശ്വര്‍ മല്‍പെ നടത്തിയ തിരച്ചിലില്‍ ഇത്രയും മുന്നോട്ടുപോകാനായെങ്കില്‍ വിപുലമായ തിരച്ചിലില്‍ ലോറി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് അർജുന്റെ സഹോദരീഭർത്താവ് ജിതിൻ പറഞ്ഞു.

ജാക്കി ലഭിച്ചത് പ്രതീക്ഷ നല്‍കുന്നുവെന്നും ഇന്നു നിര്‍ണായകമായ തിരച്ചിലാണു നടക്കുന്നതെന്നും പി.എ. മുഹമ്മദ് റിയാസ്. കാലാവസ്ഥ അനുകൂലമാണ്. പുഴയില്‍ അടിയൊഴുക്കു കുറഞ്ഞു. വിശാഖപട്ടണം നേവി സംഘത്തിന്റെ സഹായം ലഭ്യമാക്കണം. ജാക്കി കണ്ടെത്തിയ സ്ഥലത്ത് ലോറി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7