കേരളബാങ്കിൻ്റെ കൈത്താങ്ങ്..!!! ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളി, 50 ലക്ഷം സഹായം നൽകി; ജീവനക്കാരുടെ 5 ദിവസത്തെ ശമ്പളവും നൽകും

തിരുവനന്തപുരം: വയനാട്ടിലെ ദുരിതബാധിതർക്ക് കെെത്താങ്ങുമായി കേരളാ ബാങ്ക്. ചൂരൽമല ശാഖയിലെ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്പകൾ കേരളാ ബാങ്ക് എഴുതി തള്ളി. മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപ്പൊട്ടൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ കേരള ബാങ്ക് ചൂരൽമല ശാഖയിലെ വായ്പക്കാരിൽ മരണപ്പെട്ടവരുടെയും ഈടു നൽകിയ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും മുഴുവൻ വായ്പകളും എഴുതി തള്ളുന്നതായി ബാങ്ക് ഭരണസമിതി യോഗം തീരുമാനിച്ചു.

ആദ്യ പട്ടികയിൽ 9 പേരുടെ വായ്പകളാണ് എഴുതിതള്ളാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിൽ മരിച്ചവരും വീടും സമ്പാദ്യവും പൂര്‍ണായും നഷ്ടപ്പെട്ടവരും ഉൾപ്പെടുന്നു. മറ്റുള്ള ദുരന്തബാധിതരുടെ കാര്യത്തിലും അനുഭാവപൂര്‍വം നിലപാടെടുക്കുമെന്ന് ബാങ്ക് അറിയിച്ചിട്ടുണ്ട്.

അതേസമയം, മറ്റ് ശാഖകളിൽ ബാധ്യതകൾ ഉള്ള ദുരന്തബാധിതര്‍ക്ക് ഈ സഹായം ലഭിക്കുമോ എന്നും വ്യക്തമല്ല.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കേരള ബാങ്ക് 50 ലക്ഷം രൂപ നേരത്തെ നൽകിയിരുന്നു.
ഇതുകൂടാതെ, കേരള ബാങ്കിലെ ജീവനക്കാർ സ്വമേധയാ ‍അഞ്ചു ദിവസത്തെ ശമ്പളവും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യും.

ജൂലായ് 30-ന് ഉണ്ടായ വയനാട് ദുരന്തത്തിൽ ഇതുവരെ 229 മൃതദേഹങ്ങളും 198 ശരീര ഭാഗങ്ങളും ഉള്‍പ്പെടെ 427 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇനിയും 130 പേരെ കണ്ടെത്താനുണ്ട്. വയനാട് ജില്ലയിലെ‍ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി നാലായിരത്തിലധികം പേരാണ് കഴിയുന്നത്.

വിനേഷിനെതിരേ തുറന്നടിച്ച് പി.ടി. ഉഷ; ഭാരം നിയന്ത്രിക്കേണ്ടത് ഓരോ അത്‌ലറ്റിൻ്റെയും കോച്ചിൻ്റെയും ഉത്തരവാദിത്തമാണ്… ഐഒഎ പ്രസിഡൻ്റിനെ ആക്രമിച്ചിട്ട് കാര്യമില്ല

ഹിന്ദുക്കളെ ആക്രമിക്കുന്നത് തടയാൻ ഇന്ത്യ ഇടപെടണമെന്ന് സിപിഎം; പ്രധാനമന്ത്രി സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തണമെന്ന് ഹിന്ദു സംഘടന

പൾസർ സുനിക്ക് ആശ്വാസം…!! ഹൈക്കോടതി വിധിച്ച പിഴ സുപ്രീംകോടതി സ്റ്റേ ചെയ്തു; ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്ത് ജാമ്യാപേക്ഷ ഈ മാസം പരിഗണിക്കും

വയനാട്ടിൽ രേഖകൾ നഷ്ടപ്പെട്ടവർക്കായി പ്രത്യേക ക്യാമ്പ്

വയനാട്ടിലെ ദുരന്തമേഖലയിൽ രേഖകൾ നഷ്ടപ്പെട്ടവർക്കായി പ്രത്യേക ക്യാമ്പ് നടത്തുന്നു. മേപ്പാടി ഗവ. ഹൈസ്‌കൂള്‍, സെന്റ് ജോസഫ് യു.പി സ്‌കൂള്‍, മൗണ്ട് താബോര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പ്.
വിവിധ വകുപ്പുകള്‍, ഐടി മിഷന്‍, അക്ഷയ എന്നിവയെ ഏകോപിപ്പിച്ചാണ് ക്യാന്പ് സംഘടിപ്പിക്കുന്നത്. ദുരിതബാധിതർക്കായി താൽക്കാലിക പുനരധിവാസം ഉറപ്പാക്കാനുള്ള അതിവേഗ നടപടികളാണ് സർക്കാർ നടത്തുന്നത്.

ഓടി രക്ഷപെട്ട സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രാജിവച്ചു..!! പിന്നാലെ ബംഗ്ലദേശ് സെൻട്രൽ ബാങ്ക് ഗവർണറും; 5 ജഡ്ജിമാർകൂടി രാജിവയ്ക്കും

വീട്ടിൽ പ്രസവിച്ചു, വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തി, ആൺസുഹൃത്തിന് കൈമാറിയ കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടി

കോഴിക്കോട് വിലങ്ങാട് ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങൾ വിദഗ്ധ സംഘം ഇന്ന് സന്ദർശിക്കും. ജിയോളജിസ്റ്റ്, ഹൈഡ്രോളജിസ്റ്റ്, സോയിൽ കൺസർവേഷനിസ്റ്റ്, ഹസാർഡ് അനലിസ്റ്റ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തുക. പ്രദേശത്തെ ഉരുൾപൊട്ടൽ സാധ്യതാ മേഖലകൾ സംഘം കണ്ടെത്തി റിപ്പോര്‍ട്ട് നൽകും. ഡ്രോൺ പരിശോധന ഇന്നും തുടരും. നൂറിലധികം ഉരുൾപൊട്ടൽ പ്രഭവ കേന്ദ്രങ്ങൾ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയിൽ കണ്ടെത്തിയിരുന്നു. അടിച്ചിപ്പാറ, മഞ്ഞച്ചീളി, മഞ്ഞക്കുന്ന്, പാനോം ഭാഗങ്ങളിലാണ് സർവേ പൂർത്തിയായത്.

Relief for Wayanad! Kerala Bank to write off loans availed by individuals at Chooralmala branch

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7