പാരീസ്: മലയാളികളുടെ മാത്രമല്ല, ഇന്ത്യയുടെ തന്നെ അഭിമാനമായ പി.ആർ. ശ്രീജേഷ് പാരീസിലെ ഈഫല്‍ ടവറിന് മുന്നില്‍ മുണ്ട് ഉടുത്ത് ഒളിംപിക്സ് ഹോക്കിയിൽ നേടിയ വെങ്കല മെഡലുമായി പോസ് ചെയ്യുന്ന ഫോട്ടോ വൈറലാകുന്നു. മലയാളികളുടെ പരമ്പരാഗത മുണ്ട് ധരിച്ചുകൊണ്ട് എടാ മോനേ… എന്ന ക്യാപ്ഷനോടുകൂടിയ ഫോട്ടോ ശ്രീജേഷ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ഒളിംപിക്സ് ഹോക്കിയില്‍ ഇന്ത്യ വെങ്കലം നേടിയപ്പോള്‍ കളിയിലെ പ്രധാനതാരമായിരുന്നു ശ്രീജേഷ്.
1972 ന് ശേഷം ആദ്യമായി ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന്റെ തുടര്‍ച്ചയായ രണ്ടാം ഒളിമ്പിക് വെങ്കല മെഡല്‍ നേടുന്നതിന് ശ്രീജേഷിന്റെ പ്രകടനം നിർണായകമായിരുന്നു. ഓസ്ട്രേലിയ, ഗ്രേറ്റ് ബ്രിട്ടന്‍, സ്പെയിന്‍ എന്നിവയ്ക്കെതിരായ നിര്‍ണായക മത്സരങ്ങളില്‍ ഈ 36-കാരന്‍ കാഴ്ചവച്ച വലിയ സേവുകള്‍ ആണ് ഇന്ത്യയ്ക്ക് മെഡൽ ഉറപ്പിച്ചത്.
4000 മലയാളികൾക്ക് ജർമനിയിൽ ജോലി, ശമ്പളം 3.18 ലക്ഷം രൂപ
പാരിസ് ഒളിംപിക്സിലെ വെങ്കലശോഭയിൽ മടങ്ങിയെത്തിയ ഇന്ത്യൻ ഹോക്കി ടീം ഇന്നലെ നാട്ടിലേക്ക് മടങ്ങിയെങ്കിലും സമാപനചടങ്ങിൽ ഇന്ത്യൻ ടീമിന്റെ പ്രതിനിധിയായി പങ്കെടുക്കുന്നതിന് പാരിസീൽ കഴിയുകയാണ്. നാട്ടിലെത്തി ടീമിലെ മറ്റു താരങ്ങൾ വാതോരാതെ പറഞ്ഞതു ശ്രീജേഷ് എന്ന ഇതിഹാസ താരത്തെക്കുറിച്ചാണ്.
‘ശ്രീജേഷ് ഒരു ഇതിഹാസമാണ്. ഇന്ത്യയുടെ വൻമതിൽ. അതിശയകരം. ഹോക്കിയിൽ അദ്ദേഹം തന്റെ ഏറ്റവും മികച്ച പ്രകടനം നടത്തി. ഹോക്കിയിലൂടെ അദ്ദേഹം രാജ്യത്തിനും ഏറെ സംഭാവന നൽകി. അദ്ദേഹം പുലർത്തിയ നിലവാരം, വരും തലമുറകൾക്ക് ഏറെ പ്രചോദനമാണ്’ കേന്ദ്ര കായിക മന്ത്രാലയത്തിന്റെ നേതൃത്വത്തിലൊരുക്കിയ സ്വീകരണത്തിൽ ടീമംഗം ലളിത് ഉപാധ്യായ് പറഞ്ഞു.
ഒളിംപിക്സ് സമാപനച്ചടങ്ങിൽ ഇന്ത്യൻ പതാക വഹിക്കേണ്ടതിനാലാണു പി.ആർ. ശ്രീജേഷ് പാരിസിൽ തുടരുന്നത്. ഹോക്കി ടീമിലെ അമിത് രോഹിദാസ്, രാജ് കുമാർ പാൽ, അഭിഷേക്, സുഖ്‌ജീത് സിങ്, സഞ്ജയ് എന്നിവരും സമാപനച്ചടങ്ങിൽ പങ്കെടുത്ത ശേഷമേ മടങ്ങിയെത്തൂ.
മഞ്ജു വാര്യർ- സൈജു ശ്രീധരൻ ചിത്രം “ഫൂട്ടേജ് ” ഓഗസ്റ്റ് 23 -ന് തീയേറ്ററുകളിൽ
ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാവിലെ പത്തരയോടെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെത്തിയപ്പോൾ നൂറുകണക്കിനു കായികപ്രേമികളാണ് സ്വീകരിക്കാനുണ്ടായിരുന്നത്. താരങ്ങൾ മെഡൽ ഉയർത്തിക്കാട്ടിയപ്പോൾ ആവേശം വാനോളമുയർന്നു. കേന്ദ്ര കായികമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ നേതൃത്വത്തിൽ താരങ്ങൾക്കു സ്വീകരണം നൽകി.
ശ്രീജേഷും താനും സഹോദരങ്ങളെപ്പോലെയാണെന്നായിരുന്നു ഹർമൻപ്രീത് സിങ്ങിന്റെ പ്രതികരണം. പാരിസിൽ തങ്ങൾക്കു ലഭിച്ച വെങ്കല മെഡലുകൾ ഹർമൻപ്രീത് സിങ്ങും ശ്രീജേഷും പരസ്പരം കൈമാറിയിരുന്നു. ടോക്കിയോയിലെ മെഡലുകളും ഇരുവരും കൈമാറിയിരുന്നു. ‘ഏറെക്കാലമായി ഒരുമിച്ചു കളിക്കുന്നവരാണു ഞങ്ങൾ. കുറച്ചുവർഷം കൂടി അദ്ദേഹം തുടരണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ, വിരമിക്കൽ അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണ്, അതിനെ മാനിക്കേണ്ടതുണ്ട്. ഇന്ത്യൻ ഹോക്കിയിലെ ഇതിഹാസമാണ് ശ്രീജേഷ്. ജൂനിയർ ടീമിന്റെ പരിശീലകനായി അദ്ദേഹം മാറുന്നതു നേട്ടമാണ്’– ഹർമൻപ്രീത് പറഞ്ഞു.
English-
Olympics: PR Sreejesh wears ‘munde’, poses with bronze medal before Eiffel Tower
India’s star goalkeeper PR Sreejesh decided to bring out his ‘Kerala Swag’ as he decided to pose in front of the Eiffel tower wearing the traditional munde on August 11, Sunday. Sreejesh was the star of the show for the Indian men’s hockey team as they won their second consecutive Olympic bronze medal for the first time since 1972. The 36-year-old pulled off some big saves in crucial matches against Australia, Great Britain and Spain to ensure India won the medal.
pathram online patram online pathram news pathram pathram vaarthakal online pathram pathramonline.com pathramonline onlinepathram