മറക്കാൻ കഴിയാത്ത മുറിവുകൾ..!! അതിക്രൂര പീഡനത്തിൽനിന്ന് രക്ഷപെട്ട് ഇന്ത്യയിലെത്തി; ബംഗ്ലാദേശിലെ പഴയകാല അക്രമങ്ങൾ വെളിപ്പെടുത്തുന്നു

കൊൽക്കത്ത: ബംഗ്ലാദേശിലെ സാമൂഹിക-രാഷ്ട്രീയ കാലാവസ്ഥ ഇന്ത്യൻ അതിര്‍ത്തിയിലുടനീളം അലയൊലികള്‍ സൃഷ്ടിക്കാറുണ്ട്. ബം​ഗ്ലാദേശിനോട് ചേ‍‌‍ർന്നു കിടക്കുന്ന ഇന്ത്യൻ സംസ്ഥാനമായ പശ്ചിമ ബംഗാളിനെയാണ് കൂടുതലായും ഇത് ബാധിക്കുന്നത്. വിഭജനത്തെ തുടർന്ന് കിഴക്കൻ പാക്കിസ്ഥാൻ എന്ന് അറിയപ്പെട്ടിരുന്ന ബംഗ്ലാദേശിലുണ്ടായ കലാപത്തിൽ നിന്ന് ദശലക്ഷക്കണക്കിന് ആളുകൾ ഇന്ത്യൻ സംസ്ഥാനങ്ങളിലേക്ക് പാലായനം ചെയ്തു. പശ്ചിമ ബംഗാൾ, ത്രിപുര, അസം, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലേക്കായിരുന്നു പ്രധാനമായും അവർ എത്തിയത്. തങ്ങളുടെ ജീവിതം പുനര്‍നിര്‍മ്മിക്കാമെന്ന പ്രതീക്ഷയുമായാണ് പലരും എത്തിയതെങ്കിലും ‘അഭയാര്‍ഥി’ എന്ന സ്ഥിരമായ ലേബല്‍ വഹിക്കേണ്ടി വന്നു.

പതിറ്റാണ്ടുകള്‍ക്ക് ശേഷം, ബംഗ്ലാദേശ് പുതിയ അശാന്തി നേരിടുകയും ന്യൂനപക്ഷ സമുദായങ്ങള്‍ അരക്ഷിതാവസ്ഥ നേരിടുകയും ചെയ്യുമ്പോള്‍ ബംഗാളി ഹിന്ദുക്കള്‍ അവരുടെ ആശങ്കകള്‍ പ്രകടിപ്പിക്കുകയും അയല്‍ രാജ്യത്തെ ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. പഴയകാലത്തെ അക്രമങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ബംഗാളിലെ നിരവധി ഹൈന്ദവ സമൂഹം അന്ന് അവര്‍ നേരിട്ട അക്രമങ്ങളും പ്രശ്‌നങ്ങളും ഓര്‍ത്തെടുക്കുന്നത് വൺ ഇന്ത്യ റിപ്പോർട്ട് ചെയ്തു.

‘ഞങ്ങള്‍ക്ക് ഒരു വലിയ കുടുംബവും വിശാലമായ ഭൂമിയും ഉണ്ടായിരുന്നു: സുശീല്‍ ഗംഗോപാധ്യായ

1971 ല്‍ ഇന്ത്യയിലേക്ക് പലായനം ചെയ്ത സുശീല്‍ ഗംഗോപാധ്യായ ബംഗ്ലാദേശിലെ നൗഖാലി ജില്ലയിലെ തന്റെ സമ്പന്നമായ ജീവിതത്തെക്കുറിച്ച് അനുസ്മരിച്ചു. ‘ഞങ്ങള്‍ക്ക് ഒരു വലിയ കുടുംബവും വിശാലമായ ഭൂമിയും ഉണ്ടായിരുന്നു. എന്നാല്‍ വിമോചന യുദ്ധസമയത്ത് പാകിസ്താന്‍ സൈന്യവും റസാഖറുകളും ഞങ്ങളെ ആക്രമിച്ചു. വീടുകള്‍ അഗ്‌നിക്കിരയാക്കപ്പെട്ടു, പലരും ക്രൂരമായി കൊല്ലപ്പെട്ടു,’ അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യാനന്തരം ഹ്രസ്വമായ തിരിച്ചുവരവിനുശേഷം, ഭൂരിപക്ഷ സമുദായത്തില്‍ നിന്നുള്ള നിരന്തരമായ ശത്രുത അദ്ദേഹത്തെ ഇന്ത്യയില്‍ സ്ഥിര അഭയം തേടാന്‍ നിര്‍ബന്ധിതരാക്കി.

ജോജു ജോര്‍ജിന്റെ ‘പണി’ വരുന്നത് 5 ഭാഷകളില്‍… വമ്പൻ ബജറ്റിൽ… സെപ്റ്റംബറിൽ തീയറ്ററുകളിലേക്ക്

‘പഞ്ചാബിഹൗസ്’ നിർമിച്ചതിൽ അപാകത; ഹരിശ്രീ അശോകന് 17.83 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

നിലവിലെ സാഹചര്യത്തെക്കുറിച്ച് സുശീല്‍ അഗാധമായ ദുഃഖം പ്രകടിപ്പിച്ചു, ‘ബംഗ്ലാദേശില്‍ അടുത്തിടെ നടന്ന സംഭവങ്ങള്‍ കാണുന്നത് ഹൃദയഭേദകമാണ്. ഗര്‍ഭിണിയായ സ്ത്രീയെ വയറ്റില്‍ ചവിട്ടുന്നതിന്റെ ദൃശ്യങ്ങള്‍ ഞാന്‍ കണ്ടു; അത്തരം ക്രൂരത സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്തതാണ്. ഒരു ഇന്ത്യക്കാരനെന്ന നിലയില്‍, നമ്മുടെ തദ്ദേശീയരായ സഹോദരങ്ങളെ രക്ഷിക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു. അവിടെ ഹിന്ദുക്കളോട് മോശമായി പെരുമാറുന്നത് തുടരുകയാണെങ്കില്‍, ബംഗ്ലാദേശില്‍ ഒരു ‘ക്വിറ്റ് ഇന്ത്യ’ പ്രസ്ഥാനം പരിഗണിക്കേണ്ടിവരും’, അദ്ദേഹം ചൂണ്ടിക്കാട്ടി.

1971-ലെ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ ഇപ്പോഴും ഉജ്ജ്വലമാണ്. ‘എനിക്ക് പത്തോ പന്ത്രണ്ടോ വയസ്സേ ഉണ്ടായിരുന്നുള്ളൂ. റസാക്കര്‍മാര്‍ ഞങ്ങളെ പീഡിപ്പിച്ചു, പുരുഷന്മാരെ കൊലപ്പെടുത്തി മൃതദേഹങ്ങള്‍ നദികളിലേക്ക് വലിച്ചെറിഞ്ഞു, ഞങ്ങളുടെ അമ്മമാരെ ദ്രോഹിച്ചു. പാകിസ്താന്‍ സൈന്യം നിരവധി സ്ത്രീകളെ ഗര്‍ഭിണികളാക്കി. ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷവും ആ മുറിവുകള് അവശേഷിക്കുന്നു’, സുശീല്‍ ഗംഗോപാധ്യായ സങ്കടത്തോടെ പറഞ്ഞു.

പലായനം ചെയ്യുമ്പോള്‍ ഗര്‍ഭിണിയായിരുന്നു:അനിമ ദാസ്

അന്നത്തെ ക്രൂരമായ അനുഭവം പങ്കുവെച്ച് അനിമ ദാസിൻ്റെ വാക്കുകൾ ഇങ്ങനെ. ‘ബംഗ്ലാദേശില്‍ നിന്ന് പലായനം ചെയ്യുമ്പോള്‍ ഞാൻ ഗര്‍ഭിണിയായിരുന്നു. എന്റെ മകന്‍ ചെറുപ്പമായിരുന്നു, എന്റെ മകള്‍ എന്റെ ഗര്‍ഭപാത്രത്തിലായിരുന്നു. രാജ്യം സംഘര്‍ഷത്തില്‍ മുങ്ങിപ്പോയി. വീടുകള്‍ അഗ്‌നിക്കിരയായി. ഭയം കാരണം എന്റെ ഭര്‍ത്താവിന്റെ പിതാവ് ഞങ്ങളെ ഇന്ത്യയിലേക്ക് അയച്ചു.’ അവര്‍ പറഞ്ഞു.

മലയാളി ‘പൊളിയല്ലേ ‘..!!! മദ്യപിക്കുന്ന കാര്യത്തിൽ മലയാളികളെ കണ്ട് പഠിക്കണം

4000 മലയാളികൾക്ക് ജർമനിയിൽ ജോലി,​ ശമ്പളം 3.18 ലക്ഷം രൂപ

പുരുഷന്‍മാർക്കെതിരെ ക്രൂരമായ ആക്രമണങ്ങളായിരുന്നു നടന്നത്. ഞാൻ പിന്നീട് കുറച്ച് തവണ ബംഗ്ലാദേശ് സന്ദർശിച്ചു. പക്ഷെ അവിടെ വീണ്ടും ജിവിക്കുകയെന്നത് എനിക്ക് ഓർക്കാനെ സാധിക്കില്ല” അനിമ ദാസ് പറഞ്ഞു.അതിർത്തി പ്രദേശങ്ങളിൽ നിന്നുള്ള നിരവധി വ്യക്തികള്‍ക്കും സമാനമായ കാര്യങ്ങളാണ് പങ്കുവെക്കാനുണ്ടായിരുന്നത്. പലരും മതപരമായ പീഡനങ്ങളിൽ നിന്ന് രക്ഷപ്പെട്ടാണ് ഇന്ത്യയിലേക്ക് എത്തിയത്. തങ്ങളുടെ വീടും സ്വത്തും ഉറ്റവരേയുമെല്ലാം നഷ്ടപ്പെട്ടതില്‍ വേദനയുണ്ടെങ്കിലും ഇന്ത്യ വാഗ്ദാനം ചെയ്യുന്ന സുരക്ഷയ്ക്കും ആശ്വാസത്തിനും നന്ദിയുണ്ടെന്നും അവർ പറയുന്നു. ബംഗ്ലാദേശിലെ ഹിന്ദുക്കൾക്ക് അവർക്ക് ഒരേ സ്വരത്തില്‍ നല്‍കാനുള്ള ഉപദേശം ഇന്ത്യയിൽ അഭയം തേടുക എന്നുള്ളത് മാത്രമാണെന്നും അനിമ ദാസ് പറഞ്ഞതായി വൺ ഇന്ത്യ റിപ്പോർട്ട് ചെയ്തു.

ആവർത്തിക്കപ്പെടുന്ന പീഡനം ഹിന്ദു സമൂഹത്തെ ഭീതിയിലാഴ്ത്തുന്നു: ഹരാധൻ ബിശ്വാസ്

ബംഗ്ലാദേശിൽ നിന്ന് കുടിയേറിയ ഹരാധൻ ബിശ്വാസ് പറയുന്നത് ഇങ്ങനെയാണ്. ആവർത്തിക്കപ്പെടുന്ന പീഡനം ബംഗ്ലാദേശിലെ ഹിന്ദു സമൂഹത്തെ നിരന്തരമായ ഭീതിയിൽ ആഴ്ത്തിയിരിക്കുകയാണെന്നും പലരേയും ജന്മനാട്ടിൽ നിന്ന് പലായനം ചെയ്യാനും ഇന്ത്യയിൽ അഭയം തേടാനും നിർബന്ധിതരാക്കുന്നു. “ഹിന്ദുക്കൾ ബംഗ്ലാദേശിൽ ചരിത്രപരമായി തന്നെ വെല്ലുവിളികൾ നേരിട്ടിട്ടുണ്ട്, സ്വാതന്ത്ര്യത്തിൻ്റെ കാലം മുതൽ വിമോചനയുദ്ധം വരെയും അതിന് ശേഷവും അത് തുടരുന്നു. എന്നിട്ടും, പലരും അവിടെ തുടരുകയായിരുന്നു. അവർ ഇപ്പോഴും അപകടങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നു.” അദ്ദേഹം പറഞ്ഞു.

ഭയന്ന് ഞങ്ങളുടെ ഭൂമി വിട്ടോടുകയായിരുന്നു: പരേഷ് ദാസ്

1956ൽ ഇന്ത്യയിലെത്തിയ പരേഷ് ദാസും തന്റെ വേദനിപ്പിക്കുന്ന അനുഭവം പങ്കുവച്ചു. “എൻ്റെ കൺമുന്നിൽ വെച്ച് എൻ്റെ മുത്തച്ഛൻ വെട്ടേറ്റു മരിച്ചു, ഞങ്ങൾ ഭയന്ന് ഞങ്ങളുടെ ഭൂമി വിട്ടോടുകയായിരുന്നു. അവർ എൻ്റെ മുമ്പിൽ വെച്ച് എൻ്റെ മറ്റൊരു ബന്ധുവിനെ ആക്രമിച്ചു, ഞങ്ങൾ ഇപ്പോൾ ഇന്ത്യയിൽ സമാധാനത്തോടെ ജീവിക്കുന്നുണ്ടെങ്കിലും, നോഖാലിയിലെ ബന്ധുക്കൾ ഇപ്പോഴും ഭീഷണി നേരിടുന്നു. ഒരു മാസം മുമ്പ്, എൻ്റെ ഭൂമിയുമായി ബന്ധപ്പെട്ട തർക്കത്തിൻ്റെ പേരിലാണ് അമ്മാവൻ കൊല്ലപ്പെട്ടത്.” പരേഷ് ദാസ് പറഞ്ഞു.

ഹിന്ദുവാകുന്നത് കുറ്റകരമാണ്. പാക് സൈന്യം ഞങ്ങളെ ലക്ഷ്യമിട്ടു: റാഷോമോയ് ബിശ്വാസ്

ന്യൂടൗണിനടുത്ത് താമസിക്കുന്ന റാഷോമോയ് ബിശ്വാസ് 1971 ന് ശേഷമുള്ള പീഡനങ്ങള്‍ വിവരിച്ചു. ‘ഹിന്ദുവാകുന്നത് കുറ്റകരമാണ്. സ്വാതന്ത്ര്യലബ്ധിക്കുശേഷവും ഒരു വിശ്രമവും ഉണ്ടായില്ല. പാക് സൈന്യം ഞങ്ങളെ ലക്ഷ്യമിട്ടു, ഹിന്ദു വീടുകള്‍ ആക്രമണത്തിന് അടയാളപ്പെടുത്തി. റാഷോമോയ് ബിശ്വാസ് പറഞ്ഞു.

‘എന്റെ കുടുംബം രാത്രികള്‍ ഒളിച്ചിരുന്നു, പലപ്പോഴും ഭക്ഷണമില്ലാതെ. ഞങ്ങള്‍ ഇപ്പോള്‍ ഇന്ത്യയില്‍ സമാധാനത്തോടെ ജീവിക്കുമ്പോള്‍, ഞങ്ങളുടെ ബന്ധുക്കളില്‍ പലരും ബംഗ്ലാദേശിലാണ്. അവിടത്തെ ഹിന്ദുക്കള്‍ക്ക് ഭയമില്ലാതെ ജീവിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കാനും വിഷയങ്ങളില്‍ ഇടപെടാനും ഞങ്ങള്‍ ഇന്ത്യന്‍ സര്ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു’ , ബിശ്വാസ് പറഞ്ഞു.

മോദിയുടെ സ്നേഹത്തലോടൽ..!! ദുരന്തബാധിതരെ ചേർത്തുപിടിച്ചു..!! ഇവിടെ നിരവധി വീടുകൾ ഉണ്ടായിരുന്നു.., ഇപ്പോൾ കല്ലുകൾമാത്രം..!!! തകർന്ന റോഡിലൂടെ നടന്നുകണ്ട് പ്രധാനമന്ത്രി

സന്തോഷത്തിന് ഒരു ദിവസത്തെ ആയുസ്സ് മാത്രം…!! വിനേഷിൻ്റെ നേട്ടം കേന്ദ്ര സർക്കാരിനുള്ള മറുപടിയായി വ്യാഖ്യാനിച്ചു..!!! പിന്നാലെ അയോഗ്യത..; ചാംപ്യൻമാരുടെ ചാംപ്യനെന്ന് പ്രധാനമന്ത്രി

ഗുഡ് മോണിംഗ് പറയരുത്…,!! പകരം ജയ് ഹിന്ദ് മതി..!! സ്കൂളുകളിൽ കർശനമായി നടപ്പിലാക്കാൻ നിർദേശം നൽകി ഹരിയാന വിദ്യാഭ്യാസ വകുപ്പ്

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7