മികച്ച ഫുട്‌വർക്കുകൾ,​ ശക്തമായ സ്മാഷുകൾ..!! ഫാത്തിമയ്ക്ക് പൊരുതാൻ പോലും അവസരം കിട്ടിയില്ല; സിന്ധു ജയത്തോടെ തുടങ്ങി

പാരീസ്: ഇന്ത്യൻ താരം പി വി സിന്ധുവിന് പാരിസ് ഒളിമ്പിക്‌സ് ബാഡ്മിന്റണിൽ വിജയത്തുടക്കം. പാരിസ് ഒളിമ്പിക്സിന്റെ രണ്ടാം ദിവസം വിജയത്തോടെ തന്റെ ക്യാമ്പയിൻ ആരംഭിച്ചു. ഇന്ന് ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ മാലിദ്വീപിൻ്റെ ഫാത്തിമത്ത് റസാഖിനെതിരെ എകപക്ഷീയ വിജയം സിന്ധു ഉറപ്പിച്ചു. 21-9, 21-6 എന്നീ സ്‌കോറുകള്‍ക്ക് നേരിട്ടുള്ള സെറ്റുകള്‍ക്ക് ആണ് സിന്ധു ജയിച്ചത്.

സിന്ധുവിൻ്റെ മികച്ച ഫുട്‌വർക്കുകളും ശക്തമായ സ്മാഷുകളും ഫാത്തിമയ്ക്ക് പൊരുതാൻ ഉള്ള അവസരം വരെ നല്‍കിയില്ല. കഴിഞ്ഞ രണ്ട് ഒളിമ്പിക്സിലും മെഡല്‍ നേടിയ സിന്ധു ഹാട്രിക്ക് നേട്ടമാണ് ഇത്തവണ ലക്ഷ്യമിടുന്നത്. എസ്റ്റോണിയൻ താരം ക്രിസ്റ്റ്യൻ കുബയെ ആകും സിന്ധു അടുത്ത മത്സരത്തില്‍ നേരിടേണ്ടത്. ബുധനാഴ്ച ആണ് ആ മത്സരം നടക്കുക.

യോഗത്തിൽ ഒന്ന് പറയുന്നു; നടപ്പിലാക്കുന്നത് മറ്റൊന്ന്; ഏകോപനമില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ്; അർജുന്റെ കുടുംബത്തെ അവിടെ എത്തിക്കണമെന്നും മന്ത്രി

അതേസമയം ഒളിമ്പിക്‌സ് ഹോക്കിയില്‍ ഇന്ത്യക്ക് നല്ല തുടക്കം ലഭിച്ചു. പൂള്‍ ബിയിലെ ആദ്യമത്സരത്തില്‍ ന്യൂസീലന്‍ഡിനെ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്ക് ഇന്ത്യ പരാജയപ്പെടുത്തി. കളിതീരാന്‍ ഒരുമിനിറ്റുമാത്രം ബാക്കിയിരിക്കേ പെനാല്‍ട്ടി സ്ട്രോക്ക് ലക്ഷ്യത്തിലെത്തിച്ച് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്ങാണ് ടീമിന് വിജയം സമ്മാനിച്ചത്. ന്യൂസീലന്‍ഡിന്റെ ഗോളെന്നുറച്ച ഒട്ടേറെ അവസരങ്ങള്‍ രക്ഷിച്ചെടുത്ത് മലയാളി ഗോള്‍കീപ്പര്‍ പി.ആര്‍. ശ്രീജേഷും കളംനിറഞ്ഞു.

കൊടും ക്രൂരത..!!! മൊബൈലിൽ അശ്ലീല വീഡിയോ കണ്ട 13കാരൻ അടുത്ത് ഉറങ്ങിക്കിടന്ന സഹോദരിയെ ബലാത്സംഗം ചെയ്ത് കൊന്നു; അമ്മയും സഹോദരിമാരും ഉൾപ്പെടെ അറസ്റ്റിൽ

ഒരു ഗോളിന് പിന്നില്‍നിന്നശേഷമായിരുന്നു ഇന്ത്യയുടെ തിരിച്ചുവരവ്. ഇന്ത്യക്കുവേണ്ടി ഹര്‍മന്‍പ്രീത് സിങ്ങിനെ (59) കൂടാതെ മന്‍ദീപ് സിങ് (24), വിവേക് സാഗര്‍ പ്രസാദ് (34) എന്നിവരും സ്‌കോര്‍ ചെയ്തു. സാം ലെന്‍ (27), സിമോണ്‍ ചൈല്‍ഡ് (53)എന്നിവരാണ് ന്യൂസീലന്‍ഡിന്റെ സ്‌കോറര്‍മാര്‍. തിങ്കളാഴ്ച അര്‍ജന്റീനയ്‌ക്കെതിരേയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

സുപ്രിയ മേനോൻ ഇടപെട്ടു; റിലീസ് ദിനത്തിൽ സിനിമ മൊബൈലിൽ പകർത്തിയയാൾ പിടിയിൽ

ആദ്യവിജയത്തോടെ പൂള്‍ ബിയില്‍ മൂന്ന് പോയിന്റോടെ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ബെല്‍ജിയവും മൂന്നാം സ്ഥാനത്ത് ഓസ്ട്രേലിയയുമാണ് ഉള്ളത്.

ഇന്ത്യൻ ക്രിക്കറ്റിലെ ഇപ്പോഴത്തെ മികച്ച പേസ് ബൗളർ ആര്..?​ ഷമിയുടെ ഉത്തരം കേട്ടോ..?​

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7