മലയാളികളുടെ അഭിമാനതാരം വിരമിക്കൽ പ്രഖ്യാപിച്ചു

ന്യൂഡൽഹി: വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഹോക്കി ഗോൾ കീപ്പർ പി ആർ ശ്രീജേഷ്. ഒളിമ്പിക്സിന് ശേഷം വിരമിക്കുമെന്ന് മലയാളി താരം വ്യക്തമാക്കി. 36ആം വയസ്സിലാണ് താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം. 2006ൽ അരങ്ങേറ്റം കുറിച്ച ശ്രീജേഷ് 328 മത്സരങ്ങളിൽ ഇന്ത്യൻ കുപ്പായമണിഞ്ഞു. ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് വെങ്കല മെഡൽ നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.

ആ പ്രതീക്ഷയും നശിച്ചു; അപകട സമയത്ത് ഇന്ത്യൻ ഉപഗ്രഹങ്ങൾ ഷിരൂർ കുന്നിൻ്റെ ദൃശ്യങ്ങൾ‌ പകർത്തിയില്ല

ഇന്ത്യൻ താരങ്ങളെ വിമർശിച്ച ഇൻസമാമുൽ ഹഖിന് ചുട്ട മറുപടി കൊടുത്ത് മുഹമ്മദ് ഷമി; പറ‌ഞ്ഞത് മോശമായെന്ന് മുൻ പാക് താരം

രണ്ടുതവണ ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം നേടിയിട്ടുമുണ്ട്. ഖേൽ രത്ന, അർജുന, പത്മശ്രീ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 18 വർഷത്തിനുശേഷം, പാരീസ് ഒളിമ്പിക്‌സിനായി ടീം ഒരുങ്ങുമ്പോഴും ഗോൾപോസ്റ്റിനുമുന്നിലെ വിശ്വസ്തനായി ശ്രീജേഷ് ടീമിനൊപ്പമുണ്ട്. താരത്തിന്റെ നാലാം ഒളിമ്പിക്സാണ്. 2012, 2016, 2020 ഒളിമ്പിക്‌സുകളിലും ഇന്ത്യൻ ​ഗോൾ വലക്ക് ശ്രീജേഷ് ഭദ്രമായ കവലാൾ ആയിരുന്നു.

അമ്മ പോയതറിയാതെ തുള്ളിച്ചാടി നടക്കുന്ന മൂന്നുവയസ്സുകാരി; പ്രിയപ്പെട്ട ജന്മദിനങ്ങൾ അറിയാതെ കൃഷ്ണ യാത്രയായി

പാരീസ് ഒളിമ്പിക്‌സിനായി ഇന്ത്യൻ ഹോക്കി ടീം ഇറങ്ങുമ്പോഴും മലയാളിയായ ശ്രീജേഷാണ് ടീമിലെ ഏക ​ഗോൾ കീപ്പർ. ടീം ഗോൾ കീപ്പർ: പി ആർ ശ്രീജേഷ്ഡി, ഫൻഡർമാർ: ജർമൻപ്രീത് സിംഗ്, അമിത് രോഹിദാസ്, ഹർമൻപ്രീത് സിംഗ്, സുമിത്, സഞ്ജയ്, മിഡ്ഫീൽഡർമാർ: രാജ്കുമാർ പാൽ, ഷംഷേർ സിംഗ്, മൻപ്രീത് സിംഗ്, ഹാർദിക് സിംഗ്, വിവേക് സാഗർ പ്രസാദ്, ഫോർവേഡുകൾ: അഭിഷേക്, സുഖ്ജീത് സിംഗ്, ലളിത് കുമാർ ഉപാദ്ധ്യായ, മൻദീപ് സിംഗ്, ഗുർജന്ത് സിംഗ് റിസർവ് താരങ്ങൾ: നീലകണ്ഠ ശർമ്മ, ജുഗ്രാജ് സിംഗ്, കൃഷൻ ബഹദൂർ പഥക്.

ബിസിസിഐക്കെതിരേ മൊഹമ്മദ് ഷമി; മൂന്ന് മത്സരങ്ങളിൽനിന്ന് 13 വിക്കറ്റുകൾ..!! ഇതിൽ കൂടുതല്‍ എന്താണ് പ്രതീക്ഷിക്കുന്നത്?
സൈന്യത്തിന് നിർണായക വിവരങ്ങൾ ലഭിച്ചു? ലോറി മണ്ണിനടിയിൽ തന്നെ?

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7