കേരളത്തിലെ പന്ത്രണ്ട് സീറ്റുകളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. ന്യൂഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പട്ടിക പ്രഖ്യാപിച്ചത്. ഡല്‍ഹിയില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം.

കേരളത്തിലെ പന്ത്രണ്ട് സീറ്റുകളിലെ സ്ഥാനാര്‍ ഥികൾ ഇവരാണ്

തിരുവനന്തപുരം- രാജീവ് ചന്ദ്രശേഖര്‍

ആറ്റിങ്ങല്‍ -വി മുരളീധരന്‍

പാലക്കാട് -സി കൃഷ്ണകുമാര്‍

തൃശൂര്‍ -സുരേഷ് ഗോപി

കോഴിക്കോട് -എംടി രമേശ്

പത്തനംതിട്ട -അനില്‍ ആന്‍റണി

കാസര്‍കോട് -എംഎല്‍ അശ്വിനി

കണ്ണൂര്‍ -സി രഘുനാഥ്

വടകര- പ്രഫുല്‍ കൃഷ്ണ

ആലപ്പുഴ -ശോഭ സുരേന്ദ്രന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയില്‍ നിന്ന് വീണ്ടും ജനവിധി തേടും. ഗാന്ധിനഗറില്‍ നിന്ന് തന്നെയാണ് അമിത് ഷാ ഇത്തവണയും മത്സരിക്കുന്നത്. കിരണ്‍ റിജിജു, സര്‍ബാനന്ദ സോനാവാള്‍ തുടങ്ങിയ മുന്‍ മുഖ്യമന്ത്രിമാര്‍ ഇത്തവണ ലോക്‌സഭയിലേക്ക് മത്സരിക്കും. റിജിജു അരുണാചല്‍ വെസ്റ്റില്‍ സോനാവാള്‍ ദിബ്രുഗഡില്‍ നിന്നുമാണ് ജനവിധി തേടുന്നത്. 196 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. 28 വനിതകളും 40യുവാക്കളും ഇതില്‍ ഉള്‍പ്പെടുന്നു.

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനു മുമ്പ്, പാര്‍ട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ഇന്ത്യാ സഖ്യത്തിനുമേല്‍ സമ്മര്‍ദ്ദം ചെലുത്താമെന്നാണു ബിജെപിയുടെ കണക്കുക്കൂട്ടല്‍. ആദ്യ സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കുന്നതിനായി കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗം മണിക്കൂറുകള്‍ നീണ്ടിരുന്നു. യോഗത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, മധ്യപ്രദേശ് മുഖമന്ത്രി മോഹന്‍ യാദവ്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.

ആന്ധ്രാപ്രദേശ്, പഞ്ചാബ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥികളെ സഖ്യകക്ഷികളുമായി നടക്കുന്ന ചര്‍ച്ചകള്‍ക്കുശേഷം മാത്രമേ പ്രഖ്യാപിക്കുകയുള്ളൂ. മാര്‍ച്ച് 10നു മുമ്പായി 50% സ്ഥാനാര്‍ഥികളെയും പ്രഖ്യാപിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. 2019ലും ഇതേ തന്ത്രമാണ് ബിജെപി പയറ്റിയത്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനു മുമ്പ് 164 സ്ഥാനാര്‍ഥികളെയാണ് അന്നു പ്രഖ്യാപിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7