പുതിയ അപ്‌ഡേഷനുമായി വീണ്ടും വാട്ട്‌സാപ്പ് ഞെട്ടിച്ചു

ഓരോ തവണയും പുതിയ അപ്‌ഡേഷനുമായി വാട്ട്‌സാപ്പ് എല്ലാവരെയും ഞെട്ടിക്കുകയാണ്. ഇത്തവണയും അതു തന്നെ സംഭവിച്ചു. പുതിയ അപ്‌ഡേഷനുമായി എത്തി വീണ്ടും വാട്ട്‌സാപ്പ് ഉപഭോക്താക്കളെ ഞെട്ടിച്ചു. ഇനി വാട്ട്‌സ്ആപ്പ് ചാറ്റ് മെസെജുകളും പിന്‍ ചെയ്യാം. ബീറ്റാ പതിപ്പില്‍ ഈ ഫീച്ചര്‍ ലഭ്യമാണ്. ഉപയോക്താക്കള്‍ക്ക് 30 ദിവസം വരെ ഒരു ഗ്രൂപ്പ് ചാറ്റിന്റെ മുകളില്‍ മെസെജ് പിന്‍ ചെയ്ത് വെയ്ക്കാം. വാബെറ്റ്ഇന്‍ഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മെസെജ് ദീര്‍ഘനേരം പ്രസ് ചെയ്താല്‍ ഉപയോക്താക്കള്‍ക്ക് പിന്‍ ഓപ്ഷന്‍ തിരഞ്ഞെടുക്കാനാകും. അത് മെസെജിനെ ചാറ്റ് വിന്‍ഡോയുടെ മുകളില്‍ പിന്‍ ചെയ്യാന്‍ സഹായിക്കും.

മെസെജ് എത്ര സമയത്തേക്കാണ് പിന്‍ ചെയ്ത് വെയ്‌ക്കേണ്ടതെന്നും തീരുമാനിക്കാനാകും. 24 മണിക്കൂര്‍, ഏഴ് ദിവസം അല്ലെങ്കില്‍ 30 ദിവസം എന്നിങ്ങനെയുള്ള ഓപ്ഷന്‍ കാണും. ഉപയോക്താക്കള്‍ക്ക് ഒരു ചാറ്റ് ലിസ്റ്റിന്റെ മുകളില്‍ നിന്ന് ഒരു സന്ദേശം പിന്‍ ചെയ്തതിന് ശേഷം ഏത് സമയത്തും അണ്‍പിന്‍ ചെയ്യാനുമാകും.

പുതിയ രഹസ്യ കോഡ് പരീക്ഷിക്കുകയാണ് വാട്ട്‌സ്ആപ്പെന്ന് റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഉപയോക്താക്കളെ അവരുടെ പ്രൊട്ടക്ട് ചാറ്റ് ഫോള്‍ഡറിന് ഇഷ്ടപ്പെട്ട പാസ്വേഡ് തിരഞ്ഞെടുക്കാന്‍ ഈ ഫീച്ചര്‍ അനുവദിക്കും. വൈകാതെ വാട്ട്‌സ്ആപ്പ് ബീറ്റയില്‍ ഈ ഫീച്ചര്‍ ലഭ്യമാകും. വാബെറ്റ് ഇന്‍ഫോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഉടനെ തന്നെ എല്ലാ വാട്ട്‌സാപ്പുകളിലും ഈ ഫീച്ചറിലും ലഭ്യമാക്കിയേക്കും.

മെയ് മാസത്തില്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ഫിംഗര്‍പ്രിന്റ്, ഫെയ്സ്ലോക്ക് അല്ലെങ്കില്‍ പാസ്‌കോഡുകള്‍ ഉപയോഗിച്ച് ചാറ്റുകള്‍ ലോക്ക് ചെയ്യാന്‍ അനുവദിക്കുന്ന ചാറ്റ് ലോക്ക് ഫീച്ചര്‍ വാട്ട്‌സ്ആപ്പ് അവതരിപ്പിച്ചിരുന്നു. ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്കായാണ് ഫീച്ചര്‍ അവതരിപ്പിച്ചത്.പാസ്‌കോഡ്, ഫിംഗര്‍പ്രിന്റ് അല്ലെങ്കില്‍ ഫെയ്സ് അണ്‍ലോക്ക് ഓപ്ഷനുകള്‍ ഉപയോഗിച്ച് ലോക്ക് ചെയ്ത അവരുടെ മെസെജുകള്‍ സ്വകാര്യമായും സുരക്ഷിതമായും സൂക്ഷിക്കാന്‍ അനുവദിക്കുന്നു. സംഭാഷണങ്ങളുടെ സ്വകാര്യത ഉറപ്പാക്കാനായി ലോക്ക് ചെയ്ത ചാറ്റ് ത്രെഡുകളെ ഈ ഫീച്ചര്‍ മറ്റൊരു ഫോള്‍ഡറിലേക്ക് മാറ്റും.

ആറ് മാസത്തെ കാത്തിരിപ്പിനൊടുവിൽ അവൻ വരും… ‘ദേവര’ രണ്ട് ഭാഗങ്ങളായി എത്തും; 2024 ഏപ്രിൽ 5ന് ഒന്നാംഭാഗം റിലീസ്

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7