പശുവിനെ കെട്ടിപ്പിടിക്കുന്നത് ബി പി നിയന്ത്രിക്കുമെന്ന് ഉത്തർപ്രദേശ് മന്ത്രി

പശുവിനെ കെട്ടിപ്പിടിക്കുന്നത് ബി പി നിയന്ത്രിക്കുമെന്ന് ഉത്തർപ്രദേശ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ധരംപാൽ സിങ്. കേന്ദ്ര മൃഗ സംരക്ഷണ ബോർഡിന്റെ കൗ ഹഗ് ഡേ ഉത്തരവിനെ തുടർന്ന് വ്യാപക ട്രോളുകൾ പ്രചരിക്കുന്നതിനിടെയാണ് പുതിയ പ്രസ്താവനയുമായി മന്ത്രി രം​ഗത്ത് എത്തിയത്. പ്രണയ ദിനത്തിൽ പശുവിനെ ആലിംഗനം ചെയ്യണമെന്ന് കേന്ദ്ര മൃഗ സംരക്ഷണ ബോർഡ് നിർദേശിച്ചിരുന്നു. പ്രണയ ദിനത്തിൽ, കൗ ഹഗ് ഡേ ആചരിക്കാനുള്ള ആഹ്വാനം സ്വാഗതം ചെയ്തുകൊണ്ടാണ് മന്ത്രിയുടെ പ്രസ്താവന. എല്ലാവരും പശുവിനെ കെട്ടിപ്പിടിച്ചു ആഘോഷിക്കണം എന്നും മന്ത്രി പറഞ്ഞു.

പ്രണയ ദിനം ‘പശു ആലിംഗന ദിന’മായി ആചരിക്കാന്‍ കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡാണ് നിര്‍ദേശം നല്‍കിയത്. മൃഗങ്ങളോടുള്ള അനുകമ്പ വളര്‍ത്തുകയാണു ലക്ഷ്യമെന്നാണ് വിശദീകരണം. കൗ ഹഗ് ഡേ ആചരിക്കാനായി പുറത്തിറക്കിയ സര്‍ക്കുലറില്‍ പാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം ഇന്ത്യന്‍ സമൂഹത്തിലുണ്ടെന്നും മൃഗ സംരക്ഷണ ബോര്‍ഡ് കുറ്റപ്പെടുത്തുന്നു. പോസിറ്റീവ് എനര്‍ജി നല്‍കി ജീവിതം സന്തോഷകരമാക്കുന്ന പശുവിനുള്ള പ്രാധാന്യം വെളിപ്പെടുത്തുന്നതാകട്ടെ ഫെബ്രുവരി 14 എന്നും വാര്‍ത്താക്കുറിപ്പ് വിശദമാക്കുന്നു.

BJP cow hug day. reduce bp by hugging cow. UP minister dharam pal singh

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7