ദോഹ: അര്‍ജന്റീനിയന്‍ സൂപ്പര്‍താരം ലയണല്‍ മെസ്സി തങ്ങളെപ്പോലെ ഒരു മനുഷ്യനാണെന്ന് നെതര്‍ലന്‍ഡ്സ് ഗോള്‍കീപ്പര്‍ ആന്ദ്രിസ് നോപ്പര്‍ട്ട്. മെസ്സിക്കും തെറ്റുകള്‍ സംഭവിക്കാം. ലോകകപ്പിന്റെ തുടക്കത്തില്‍ അത് നമ്മള് കണ്ടതാണ്. എല്ലാം അതാത് നിമിഷത്തെ അശ്രയിച്ചാണ് ഇരുക്കുന്നതെന്നും നോപ്പര്‍ട്ട് പറഞ്ഞു. ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീനയെ നേരിടുന്നതിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
https://youtu.be/kceP2dtRA6g
ക്വാര്‍ട്ടര്‍ പോരാട്ടത്തിന് മുമ്പ് സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ദൗര്‍ബല്യം വെളിപ്പെടുത്തി നെതര്‍ലന്‍ഡ്സ് കോച്ച് ലൂയി വാന്‍ ഗാലും രംഗത്തെത്തി. അര്‍ജന്റീനയ്ക്ക് പന്ത് നഷ്ടപ്പെടുമ്പോള്‍ മെസ്സി കളിയില്‍ ഇടപെടുന്നില്ലെന്നാണ് വാന്‍ ഗാല്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ അപകടകാരിയും ഭാവനാസമ്പന്നനുമായ കളിക്കാരനാണ് മെസ്സിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഏറ്റവും അപകടകാരിയായ ഭാവനാസമ്പന്നനായ കളിക്കാരനാണ് മെസ്സി. ഒരുപാട് ഗോളവസരങ്ങള്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നു. സ്കോര്‍ ചെയ്യാനും കഴിയുന്നു. എന്നാല്‍ എതിരാളികള്‍ പന്ത് കൈവശം വയ്ക്കുമ്പോള്‍ അദ്ദേഹം കൂടുതല്‍ ഇടപെടുന്നില്ല. ഇത് ഞങ്ങള്‍ക്ക് അവസരം നല്‍കും.’ വാന്‍ഗാല്‍ പറഞ്ഞു.
അര്‍ജന്റീന മികച്ച ടീമാണെന്നും വ്യക്തമായ പദ്ധതിയുണ്ടെങ്കില്‍ മാത്രമേ അവരെപ്പോലുള്ള ഒരു ടീമിനെതിരെ വിജയിക്കാനാകൂയെന്നും നെതര്‍ലാന്‍ഡ്സ് ക്യാപ്റ്റന്‍ വിര്‍ജില്‍ വാന്‍ ഡൈക്കും പറഞ്ഞു.