കൊച്ചി: കേരളത്തിൽ ആദ്യമായി എൻസിപി സംഘടന തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോ, സംസ്ഥാന ട്രഷറർ പി.ജെ കുഞ്ഞുമോൻ, മന്ത്രി ഏ.കെ ശശീന്ദ്രൻ എന്നിവർക്കെതിരെ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടവരും സ്ഥാനം കിട്ടാതെ രാജി വെച്ച ആളുകളുടെയും നേതൃത്വത്തിൽ സൈബർ ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്.
മന്ത്രിയടക്കമുള്ള ആളുകൾ അഴിമതി നടത്തിയെന്നും എല്ലാ പ്രവർത്തികൾക്കും പിന്തുണ കൊടുക്കുന്നത് സംസ്ഥാന നേതൃത്വമാണെന്നും അത്തരം ആളുകളെ വീണ്ടും അധികാരത്തിൽ എത്തിക്കാതിരിക്കാൻ കഴിയുന്നതെല്ലാം ചെയ്യാൻ വിമത പക്ഷം ആഹ്വാനം ചെയ്തു.
വിമതപക്ഷം തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്യുന്നതിനുള്ള കേസ് കൊടുത്തെങ്കിലും , കോടതി ഔദ്യോഗിക പക്ഷത്തിന്റെ ആദ്യ വാദം പരിഗണിച്ച് ഉടൻ സ്റ്റേ കൊടുക്കാതെ മാറ്റിവെച്ചതിന് പിന്നാലെ വിഭാഗീയ പ്രവർത്തനങ്ങൾ രൂക്ഷമായ ജില്ലകളായ കൊല്ലം, തിരുവനന്തപുരം , എറണാകുളം തുടങ്ങിയ ഒട്ടുമിക്ക ജില്ലകളിലെയും വിമതപക്ഷത്തിന്റെ പ്രവർത്തകരെ സംസ്ഥാന നേതൃത്വം താക്കീത് ചെയ്തിട്ടും നേതാക്കൾക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിലെല്ലാം ഉറച്ച് നിൽക്കുകയും സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള ആക്രമണം വിമതപക്ഷം തുടരുകയാണ്. ആലപ്പുഴ ജില്ലയിൽ എംഎൽഎ യുടെ നേതൃത്വത്തിൽ വിഭാഗീയ പ്രവർത്തനം രൂക്ഷയമായതിനെത്തുടർന്ന് തിരഞ്ഞെടുപ്പ് മാറ്റിവെക്കുകയും ചെയ്തു ഈ സാഹചര്യത്തിലും എറണാകുളം അടക്കമുള്ള വിമതശല്യമുള്ള എല്ലാ ജില്ലകളിലും ഔദ്യോഗിക പക്ഷത്തിന്റെ പാനൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
കഴിഞ്ഞ മാസം എൻസിപി സംസ്ഥാന പ്രതിനിധി സമ്മേളനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായിരുന്നു. പി സി ചാക്കോയുടെ നേതൃത്വത്തിലുള്ള സംസ്ഥാന നേതാക്കളുടെ പ്രവർത്തനം ദേശീയ കമ്മിറ്റിയും അനുമോദിച്ചതിന് പിന്നാലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാന നേതൃത്വം പരസ്പരം തല്ലി പിരിയുന്ന സാഹചര്യം ഉണ്ടെന്നും പാർട്ടി പിളർപ്പിലേക്ക് പോകുന്ന എന്നുള്ള പ്രചാരണവും വിമതപക്ഷം പ്രചരിപ്പിച്ചിരുന്നു.
സംസ്ഥാന പ്രതിനിധി സമ്മേളനത്തിന് നേതൃത്വം കൊടുത്ത പിസി ചാക്കോ, ഏ.കെ ശശീന്ദ്രൻ, പിജെ കുഞ്ഞുമോൻ എന്നിവർക്കെതിരെ നടത്തുന്ന ഹീനമായ സൈബർ ആക്രമണത്തിനതിരേ വിമതപക്ഷത്തോട് ചേർന്ന് നിന്ന് പ്രവർത്തിക്കുന്ന പുതിയ അംഗങ്ങൾ, നിലവിലെ ഭാരവാഹികൾ എന്നിവർക്കും അധികാര മോഹികളായ പാർട്ടിയെ വഞ്ചിക്കുന്ന ആളുകൾക്കെതിരെയും നിയമപരമായും സംഘടനാപരമായും നടപടി സ്വീകരിക്കുമെന്നും കേരളത്തിൽ പാർട്ടി ഒറ്റകെട്ടായി പ്രവർത്തിക്കുമെന്നും ഔദ്യോഗിക പക്ഷത്തെ നേതാക്കൾ അറിയിച്ചു.