താരദമ്പതികളായ നയൻതാരയും വിഗ്നേഷ് ശിവനും കൊച്ചിയിലെത്തി. നയൻതാരയുടെ അമ്മയ്ക്ക് വിവാഹത്തിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. ഇതിനാൽ അമ്മയെ കണ്ട് അനുഗ്രഹം വാങ്ങാനാണ് ഇവർ കേരളത്തിലെത്തിയത്.
വിവാഹത്തിനു തൊട്ടു പിന്നാലെ വിവാദത്തിൽപ്പെട്ട്, നയൻതാരയും വിഗ്നേഷും
ഞായറാഴ്ച ഉച്ചയോടെയാണ് നയൻതാരയും വിഗ്നേഷ് ശിവനും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. കറുത്ത വേഷത്തിലായിരുന്നു വിഗ്നേഷ് ശിവൻ. നയൻതാര ഓറഞ്ച് ചുരിദാറിലും. ഇരുവരും മാധ്യമങ്ങളെ കാണുകയോ സംസാരിക്കുകയോ ചെയ്തില്ല. മാധ്യമങ്ങളെ കാണാനായി ഒരുദിവസം മാറ്റിവെച്ചിട്ടുണ്ടെന്നാണ് വിവരം.
എത്രദിവസം കേരളത്തിലുണ്ടാവുമെന്നോ എവിടെയെല്ലാം സന്ദർശിക്കുമെന്നോ അറിവായിട്ടില്ലെങ്കിലും ഏതാനും ദിവസം ദമ്പതികൾ കേരളത്തിലുണ്ടാവുമെന്നാണ് വിവരം. ഇക്കഴിഞ്ഞ ഒമ്പതാം തീയതിയാണ് മഹാബലിപുരത്തുവെച്ച് വിഗ്നേഷ് ശിവനും നയൻതാരയും വിവാഹിതരായത്.