ബംഗ്ളാദേശിലെ ചിറ്റഗോംഗിൽ നിന്നും അബുദാബിയിലേക്ക് പോകുകയായിരുന്ന എയർ അറേബ്യ വിമാനത്തിന്റെ ഒരു എഞ്ചിൻ യാത്രയ്‌ക്കിടെ തകരാറിലായി. അടിയന്തര സാഹചര്യത്തെ തുടർന്ന് വിമാനം ഇന്ത്യയിലിറക്കി. അപായലൈറ്റ് കത്തിയതോടെയാണ് യാത്രാമധ്യേ ഇന്ത്യയിലേക്ക് ലാന്റ് ചെയ്യാൻ പൈലറ്റ് തീരുമാനിച്ചത്.
തുടർന്ന് അഹമ്മദാബാദ് വിമാനത്താവളത്തിൽ വിമാനം ലാന്റ് ചെയ്‌തു. സംഭവത്തിൽ ഡിജിസിഎ അന്വേഷണമാരംഭിച്ചു. എയർ അറേബ്യയുടെ എ320 എയർബസാണ് ലാന്റ് ചെയ്‌തത്. സംഭവത്തിൽ യാത്രക്കാർക്കോ വിമാന ജീവനക്കാർക്കോ പരിക്കില്ല. അഞ്ച് വർഷം പഴക്കമുളളതാണ് വിമാനം.
വിഘ്‌നേഷിന് നയന്‍താര സ്ത്രീധനം നല്‍കി..? 20 കോടിയുടെ ബംഗ്ലാവ് എങ്ങനെ സമ്മാനമാകും..?
മുഖ്യമന്ത്രിക്കും സ്വപ്‌നയ്ക്കും കനത്ത സുരക്ഷ ഏര്‍പ്പെടുത്തി
KEYWORD: AIR ARABIA ENGINE ISSUE EMERGENCY LANDING INDIA ABUDHABI